Activate your premium subscription today
Monday, Apr 21, 2025
ഇരിക്കൂർ ∙ വേനൽ മഴയോടൊപ്പമുണ്ടായ കനത്ത കാറ്റിൽ മലപ്പട്ടം അഡൂരിൽ വ്യാപക കൃഷിനാശം. ഒട്ടേറെ കർഷകരുടെ കുലച്ച നേന്ത്രവാഴകൾ നശിച്ചു. കെ.മുഹമ്മദ്കഞ്ഞിയുടെ 160, കോറോത്ത് സുജിത്ത് കുമാറിന്റെ 150, കല്ലോത്ത് യൂസുഫിന്റെ 60, നാരായണന്റെ 60, എം.പി.മഹ്റൂഫിന്റെ 20 വാഴകൾ നശിച്ചു. കെ.മുഹമ്മദ് കുഞ്ഞി സ്ഥലം
ഈരാറ്റുപേട്ട ∙ കഴിഞ്ഞ ദിവസമുണ്ടായ ശക്തമായ കാറ്റിലും മഴയിലും മേലുകാവ്, തലനാട് പഞ്ചായത്തുകളിൽ നാശനഷ്ടമുണ്ടായി. മേലുകാവ് പഞ്ചായത്തിലെ കാഞ്ഞിരംകവല നീലൂർ റോഡിൽ എള്ളുംപുറം പള്ളിക്കു സമീപം മണ്ണിടിഞ്ഞു. മണ്ണിനോടൊപ്പം ഉരുണ്ടെത്തിയ വലിയ കല്ല് വീണ് റോഡിനു തകരാർ സംഭവിച്ചു. വെള്ളിയാഴ്ച രാത്രിയിലാണ് സംഭവം.
തിരുവനന്തപുരം∙ കേരളത്തില് വേനല് മഴ തുടരും. വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, കോട്ടയം, ഇടുക്കി എന്നീ ജില്ലകളിലാണ് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ
കാട്ടകാമ്പാൽ ∙ പഞ്ചായത്തിലെ വിവിധ ഭാഗങ്ങളിൽ ഇന്നലെ പുലർച്ചെ വീശിയടിച്ച മിന്നൽ ചുഴലിയിൽ വ്യാപക നഷ്ടം. മരങ്ങൾ കടപുഴകിയും വീടുകളുടെ മേൽക്കൂരയുടെ മുകളിലെ ഇരുമ്പ് ഷീറ്റുകൾ പറന്നു പോയും മിന്നൽ ചുഴലി വൻ നാശനഷ്ടമുണ്ടാക്കി. മുപ്പതോളം വീടുകൾക്ക് മരങ്ങൾ വീണ് നാശം സംഭവിച്ചു. ഒട്ടേറെ വൈദ്യുതക്കാലുകൾ
കാട്ടകാമ്പാൽ ∙ ഹുങ്കാര ശബ്ദത്തോടെ വീശിയടിച്ച മിന്നൽ ചുഴലിൽ മേഖലയിൽ ഉണ്ടായത് വൻ നഷ്ടം. വീടുകൾക്ക് നാശം സംഭവിച്ചതിനൊപ്പം ഒട്ടേറെ പറമ്പുകളിലെ മരങ്ങൾ കടപുഴകി. പുലർച്ചെ നാടാകെ ഉറങ്ങുന്ന സമയത്താണ് വലിയ ശബ്ദത്തോടെ കാറ്റ് വീശിയടിച്ചത്. മേൽക്കൂരകൾ പറന്നു ദൂരേക്ക് പോയതോടെ പല വീടുകളിലും മഴയിൽ വെള്ളം കയറി. വൈദ്യുത ബന്ധം താറുമാറായതോടെ രക്ഷാപ്രവർത്തനവും വൈകി. നേരം വെളുത്തതോടെയാണ് മിന്നൽ ചുഴലിയുടെ ഭീകരത നാടാകെ അറിഞ്ഞത്. വീടുകൾക്ക് മുകളിൽ വീണു കിടക്കുന്ന മരങ്ങൾ വെട്ടിമാറ്റാൻ നാട്ടുകാരുടെ നേതൃത്വത്തിൽ രാവിലെ മുതൽ പരിശ്രമം തുടങ്ങി. കുന്നംകുളം, ഗുരുവായൂർ മേഖലയിൽ നിന്നെത്തിയ അഗ്നിരക്ഷാസേനാംഗങ്ങൾ യന്ത്ര സഹായത്തോടെ മരങ്ങൾ മുറിച്ചു മാറ്റിയതോടെ ഗതാഗത തടസ്സം നീങ്ങി.
മാറഞ്ചേരി ∙ വേനൽമഴയിൽ പൊന്നാനി കോളിലെ രണ്ടായിരത്തോളം ഏക്കർ പാടശേഖരം വെള്ളക്കെട്ടിൽ. കൊയ്ത്ത് ആരംഭിച്ചതും കൊയ്യാൻ ആയതുമായ പാടശേഖരങ്ങളിൽ തുടർച്ചയായി പെയ്യുന്ന വേനൽ മഴയിലാണ് വെള്ളം നിറഞ്ഞിരിക്കുന്നത്. മഴ ശക്തമായതോടെ അറുനൂറിലേറെ പാടശേഖരങ്ങളിലെ നെല്ല് വെള്ളത്തിൽ വീണു കിടക്കുകയാണ്. നെല്ല് വീണതോടെ ചില
ലാൻസറോട്ടെ∙ കനത്ത മഴയെത്തുടർന്ന് ലാൻസറോട്ടെയിലെ തെരുവുകൾ വെള്ളത്തിനടിയിലായി. രണ്ടു മണിക്കൂർ നീണ്ടുനിന്ന ശക്തമായ മഴയിൽ ദ്വീപിന്റെ പല ഭാഗങ്ങളിലും കനത്ത പ്രളയമാണ് അനുഭവപ്പെടുന്നത്. തെരുവുകളിൽ വെള്ളം നിറഞ്ഞതോടെ വാഹന ഗതാഗതം പലയിടത്തും തടസ്സപ്പെട്ടു. വീടുകളിൽ വെള്ളം കയറിയത് കാരണം ആളുകൾ ദുരിതത്തിലാണ്.
കരിവെള്ളൂർ ∙ തിമർത്തു പെയ്തവേനൽമഴയും ആഞ്ഞുവീശിയ കാറ്റും കഴിഞ്ഞ ദിവസം രാത്രി കരിവെള്ളൂരിൽ ഇരുട്ട് പരത്തി. ഒരുരാത്രി കൊണ്ട് ആറ് വൈദ്യുതത്തൂണുകൾ പൊട്ടിവീണു. കെഎസ്ഇബി ജീവനക്കാർ നാടിനു വേണ്ടി ഉണർന്നിരുന്ന് വെളിച്ചം പകർന്നു.രാത്രിയോടെ കുണിയൻ, കുതിര്, തെക്കെമണക്കാട്, മതിരക്കോട് തുടങ്ങിയ സ്ഥലങ്ങളിലാണ്
പാനൂർ ∙ വേനൽമഴയ്ക്കൊപ്പമെത്തിയ ശക്തമായ കാറ്റിൽ വ്യാപകമായി നാശനഷ്ടം സംഭവിച്ച ചമ്പാട് മേഖലയിൽ വൈദ്യുതിബന്ധം പുനഃസ്ഥാപിച്ചത് 36 മണിക്കൂറുകൾക്ക് ശേഷം.ചൊവ്വാഴ്ച വൈകിട്ടോടെ നിലച്ച വൈദ്യുതി ഇന്നലെ ഒന്നരയോടെ പുനഃസ്ഥാപിച്ചു. സ്ഥലം സന്ദർശിച്ച സ്പീക്കർ എ.എൻ.ഷംസീർ വൈദ്യുതി മന്ത്രിയെ നേരിട്ട്
വടകര∙ നെല്ല് കതിരിട്ട ചെരണ്ടത്തൂർ ചിറയിൽ കനാൽ വെള്ളവും വേനൽ മഴയിലെ വെള്ളവും ഒന്നിച്ചെത്തിയപ്പോൾ കൃഷിനാശ ഭീഷണി. കഴിഞ്ഞ ദിവസങ്ങളിൽ പെയ്ത ശക്തമായ മഴ കർഷകർക്കു തിരിച്ചടിയായി. കൃത്യസമയത്ത് എത്തിയ കനാൽ വെള്ളം അനുഗ്രഹമായിരുന്നെങ്കിലും കഴിഞ്ഞ ദിവസങ്ങളിൽ മഴ പെയ്തതോടെ പാടത്ത് വെള്ളം കെട്ടിക്കിടക്കുകയാണ്.
Results 1-10 of 5219
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.