Activate your premium subscription today
Wednesday, Mar 26, 2025
ആനിക്കാട് ∙ പഞ്ചായത്ത് പ്രദേശത്ത് വീശിയടിച്ച കാറ്റിൽ മരം വീണ് വീടുകൾക്ക് നാശം. വൈദ്യുതത്തൂണുകളും തകർന്നു. ഇന്നലെ വൈകുന്നേരം പെയ്ത മഴയോടൊപ്പമാണ് കാറ്റ് വീശിയടിച്ചത്. പുന്നവേലി മതിലുങ്കൽ സാജുവിന്റെ വീടിനു മുകളിൽ പ്ലാവ് വീണ് കേടുപാടുകൾ സംഭവിച്ചു. പുന്നവേലി പ്ലാക്കൽ കിഷോറിന്റെ വീടിന്റെ മേൽക്കൂരയിലേക്കു
തിരുവനന്തപുരം ∙ സംസ്ഥാനത്ത് ഈയാഴ്ച പരക്കെ വേനൽ മഴയ്ക്കു സാധ്യത. ഒറ്റപ്പെട്ട, മിന്നലോടു കൂടിയ മഴയാകും ലഭിക്കുക. മണിക്കൂറിൽ 30 മുതൽ 40 കിലോമീറ്റർ വരെ കാറ്റിനും സാധ്യതയുണ്ട്. ചിലയവസരങ്ങളിൽ കാറ്റിന്റെ വേഗം 50 കിലോമീറ്റർ ആയി ശക്തിപ്രാപിക്കാനും സാധ്യത. മലയോര മേഖലകളിൽ കഴിയുന്നവർ പ്രത്യേക ജാഗ്രത പാലിക്കണം.
പുത്തൂർ ∙ വേനൽമഴയ്ക്ക് ഒപ്പം ആലിപ്പഴവും..! ഇന്നലെ ഉച്ചയ്ക്കു രണ്ടോടെ പെയ്ത ശക്തമായ വേനൽമഴയ്ക്ക് ഒപ്പമാണു പുത്തൂർ ടൗണിലും സമീപ പ്രദേശങ്ങളിലും ആലിപ്പഴം പെയ്തത്. അപ്രതീക്ഷിതമായി മഴയിൽപെട്ടു പോയവർക്കു ചരൽക്കല്ലു കൊണ്ടുള്ള ഏറു കിട്ടിയ അനുഭവമായിരുന്നു. 15 മിനിറ്റിലേറെ സമയം ആലിപ്പഴം പൊഴിച്ചിലുണ്ടായി. മേൽക്കൂരയിൽ ചരൽ വാരിയെറിയുന്നതു പോലെയുള്ള ശബ്ദം കേട്ടു പുറത്തേക്കു നോക്കിയവരാണ് മഞ്ഞുകട്ടകൾ തുരുതുരാ വീഴുന്നത് കണ്ടത്. ചിലർ കൗതുകം
തിരുവനന്തപുരം ∙ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കു സാധ്യതയുള്ളതിനാൽ ഇന്ന് എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് യെലോ അലർട്ട് പ്രഖ്യാപിച്ചു. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കും.
കരുവാരകുണ്ട് ∙ ഇന്നലെ വൈകിട്ടുണ്ടായ കാറ്റിലും മഴയിലും കക്കറയിൽ നാശം. വീടുകൾക്കു മുകളിൽ മരം വീണു. വൈദ്യുതക്കാലുകൾ പൊട്ടി. ചെരിപുറത്ത് സക്കീർ ബാബുവിന്റെ വീട്ടുമുറ്റത്തെ മാവ് വീണു ശുചിമുറി തകർന്നു. തേങ്ങയിൽ റഫീഖിന്റെ വീടിനു മുകളിൽ മരം വീണു ജലസംഭരണി പൊട്ടി. മാറശേരി ഷരീഫ് താമസിക്കുന്ന ഷെഡിന്റെ ഷീറ്റുകൾ
ചുങ്കപ്പാറ ∙ കാറ്റിലും മഴയിലും മേഖലയിൽ വ്യാപക നാശം, കെട്ടിടങ്ങളുടെ മേൽക്കൂരയിലെ സംരക്ഷണമറകൾ നിലം പതിച്ചു. ചാലാപ്പള്ളി റോഡിൽ ഹൈസ്കൂൾപ്പടിക്ക് സമീപം വ്യാപാര സ്ഥാപനത്തിന്റെ മേൽക്കൂര ഇന്നലെ വൈകിട്ട് മൂന്നുമണിയോടുണ്ടായ കാറ്റിലും മഴയിലും പറന്നുപൊങ്ങി നിലംപതിച്ചു. പൊതുവിതരണ കേന്ദ്രത്തിന്റെ മുകളിലെ നിലയുടെ
തിരുവനന്തപുരം ∙ സംസ്ഥാനത്ത് ഇന്ന് വ്യാപകമഴയ്ക്ക് സാധ്യത. തിരുവനന്തപുരം, പത്തനംതിട്ട, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, വയനാട് തുടങ്ങി ഏഴു ജില്ലകളിൽ യെലോ അലർട്ട് പ്രഖ്യാപിച്ചു. നാളെ വയനാട്, മലപ്പുറം ജില്ലകളിലും യെലോ അലർട്ട് മുന്നറിയിപ്പുണ്ട്. സംസ്ഥാനത്ത് വേനൽ മഴയും കാറ്റും ശക്തമാകുന്നതായി കഴിഞ്ഞ ദിവസം കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകിയിരുന്നു.
തിരുവനന്തപുരം∙ സംസ്ഥാനത്ത് ഇന്ന് മൂന്ന് ജില്ലകളില്‍ യെലോ അലര്‍ട്ട്. പാലക്കാട്, മലപ്പുറം, വയനാട് ജില്ലകളിലാണ് യെലോ അലർട്ട് പ്രഖ്യാപിച്ചത്. വിവിധ ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ ഇടത്തരം മഴയ്ക്കും മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പില്‍ പറയുന്നു.
കോട്ടയം ∙ സംസ്ഥാനത്ത് വിവിധ ജില്ലകളിൽ കനത്ത മഴ. കോട്ടയം നഗരത്തിൽ ഇടിമിന്നലോട് കൂടി കനത്ത മഴയാണ് പെയ്യുന്നത്. തുരുത്തിപാലത്ത് കാറ്റിൽ മരം വീണ് 27കാരിക്ക് പരുക്കേറ്റു. ഭാരത് ആശുപത്രിയിലെ നഴ്സായ യുവതിക്കാണ് പരുക്കേറ്റത്.
പാലക്കാട് ∙ ഇടയ്ക്കിടെ വേനൽമഴ പെയ്ത് അന്തരീക്ഷം തെളിയുമ്പോൾ കൂടുതൽ ശ്രദ്ധിക്കുക, സൂര്യനിൽ നിന്നുള്ള അപകടകരമായ അൾട്രാ വയലറ്റ് രശ്മികൾ (യുവി) കൂടുതൽ ശക്തമായി പതിക്കുമെന്നാണു കാലാവസ്ഥാ വിദഗ്ധരുടെ നിരീക്ഷണം. മഴക്കാറും മഴയും പൊടിപടലങ്ങളുമുണ്ടെങ്കിൽ പേടിക്കേണ്ട. എന്നാൽ, ഒഴിഞ്ഞ അന്തരീക്ഷത്തിൽ തടസ്സങ്ങളില്ലാതെ വേഗം ഭൂമിയിലെത്തുന്ന രശ്മികൾ തുടർച്ചയായി ഏൽക്കുന്നത് ആരോഗ്യപ്രശ്നങ്ങളുണ്ടാക്കും. നിറം മാറി പൊള്ളലുണ്ടാക്കാം. കാഴ്ചശക്തിയെയും പ്രതിരോധശക്തിയെയും ബാധിക്കാം.
Results 1-10 of 6404
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.