Activate your premium subscription today
റിയാദ്∙ സൗദി അറേബ്യയിലെ വടക്കൻ പ്രദേശത്ത് അപൂർവ്വമായി കാണപ്പെടുന്ന ദേശാടന പക്ഷിയായ നീലപ്പാറക്കിളിയെ (ബ്ലൂ റോക്ക് ത്രഷ്) നിരീക്ഷകർ കണ്ടെത്തി. രാജ്യത്തെ വാദി അറാർ ഡാമിന് സമീപത്തായാണ് ദേശാടന പക്ഷിയെ സ്ഥിരീകരിച്ചത്. ആൺ പക്ഷിയുടെ കടും നീല നിറമാണ് ഈ പക്ഷിക്ക് ഈ പേരു നൽകാൻ കാരണം. ഒക്ടോബർ മാസത്തോടെ സൗദിയിൽ
കടലുണ്ടി പക്ഷിസങ്കേതത്തിൽ നടത്തിയ നിരീക്ഷണത്തിൽ 4 ഇനം ദേശാടനപ്പക്ഷികൾ ഉൾപ്പെടെ 20 ഇനം പക്ഷികളെ കണ്ടെത്തി. തെറ്റികൊക്കൻ, കോമൺ സാൻഡ് പെപ്പർ, കെൻറിഷ് പ്ലോവർ, ലെസ്സർ സാൻഡ് പ്ലോവർ എന്നിവയാണ് സങ്കേതത്തിൽ കാണപ്പെട്ട ദേശാടകർ
ചിത്താരി (കാഞ്ഞങ്ങാട്) ∙ വടക്കേ അമേരിക്കയിൽ നിന്നു ടേക്ക് ഓഫ്, ഇന്ത്യയിലെ ലാൻഡിങ് കാസർകോട് ജില്ലയിലെ ചിത്താരി കടപ്പുറത്ത്. ഇന്ത്യയിലാദ്യമായി ‘ലാഫിങ് ഗൾ’ പക്ഷിയെ കാസർകോട് ജില്ലയിലെ ചിത്താരി കടപ്പുറത്തു കണ്ടെത്തി.
ഇന്ത്യയിലാദ്യമായി ലവന്റ് പ്രാപ്പിടിയൻ (ലവന്റ് സ്പാരോഹോക്ക്) പക്ഷിയെ തൃശൂർ ചാവക്കാട് പുത്തൻ കടപ്പുറത്തു കണ്ടെത്തി. പക്ഷി നിരീക്ഷകരായ നിഷാദ് ഇഷാൽ, സനു രാജ്, യദു പ്രസാദ് എന്നിവരാണ് പുതിയ പക്ഷിയിനത്തെ കണ്ടെത്തിയത്. മൂവരും കേരള ബേഡേഴ്സ് ക്ലബ്
കടലുണ്ടി ∙ ആഴികളും വൻമലകളും താണ്ടി കടലുണ്ടിയിലേക്ക് ദേശാടനപ്പറവകൾ കൂട്ടത്തോടെ എത്തിത്തുടങ്ങി. പക്ഷിസങ്കേതത്തിൽ റെയിൽ പാലത്തിനു സമീപത്തെ ചെളിത്തിട്ടയിൽ തീറ്റ തേടുകയാണ് വിരുന്നുകാർ. കടൽക്കാക്ക, മണൽകോഴി, പച്ചക്കാലി, ചോരക്കാലി, ചെറിയ മണലൂതി തുടങ്ങിയ പക്ഷികൾ ധാരാളം എത്തിയിട്ടുണ്ട്. കമ്യൂണിറ്റി റിസർവിൽ
കാസർകോട് ∙ കഴിഞ്ഞ ഒന്നര മാസത്തിനിടെ ജില്ലയിലെ പക്ഷി ഭൂപടത്തിലേക്ക് പുതിയ അതിഥികളായെത്തിയത് 4 ഇനങ്ങൾ കൂടി. ഇതോടെ ജില്ലയിലാകെ കണ്ടെത്തിയ പക്ഷിയിനങ്ങളുടെ എണ്ണം 396 ആയി. തവിടൻ നോടി ആള (ബ്രൗൺ നോഡി), തോട്ടിക്കഴുകൻ (ഈജിപ്ഷ്യൻ വൾച്ചർ), കിഴക്കൻ നട്ട്(ഗ്രേറ്റ് നോട്ട്), ചന്ദനക്കുറി എരണ്ട(യൂറേഷ്യൻ വീജിയൻ) എന്നീ പക്ഷികളെയാണ് കഴിഞ്ഞ ഒന്നര
തുറവൂർ ∙ ജില്ലയിൽ ആദ്യമായി അന്ധകാരനഴിയിൽ ചരൽ വേഴാമ്പൽ പക്ഷിയെ, പക്ഷി നിരീക്ഷകർ കണ്ടെത്തി. ജില്ലയുടെ പക്ഷി ഭൂപടത്തിലേക്ക് എത്തുന്ന 309ാം പക്ഷിയാണ് ചരൽ വേഴാമ്പൽ. തീര പ്രദേശങ്ങളോട് ചേർന്നുള്ള പുൽമേടുകളിൽ കാണപ്പെടുന്ന ടൗനി പിപ്പിറ്റ് (tawny pipit) എന്ന പക്ഷിയെ ആണ് അന്ധകാരനഴി തീരത്തുനിന്ന്
ഉത്തർപ്രദേശിലെ പക്ഷി നിരീക്ഷകർക്ക് ഏറെ സന്തോഷം പകരുന്ന രണ്ട് സംഭവങ്ങളാണ് കഴിഞ്ഞ ദിവസം വന്നത്. 14 വർഷത്തിനു ശേഷം ജേര്ഡണ്സ് ബാബ്ലർ (Jerdon's babbler) എന്ന പക്ഷിയിനത്തെ ഉത്തർപ്രദേശിലെ ദുധ്വ കടുവാ സങ്കേതത്തിൽ നിന്നും കണ്ടെത്തി. രണ്ടാമത് സംസ്ഥാനത്ത് സാരസ്
ഇന്തൊനീഷ്യ സ്വദേശിയാണ് ശരീരത്തിൽ പൂർണമായും വെള്ളനിറമുള്ള വൈറ്റ് കോക്കാറ്റൂ അഥവാ വെള്ളത്തത്ത. ഇന്തൊനീഷ്യയിൽ അയാബ് എന്ന് ഇവയറിയപ്പെടാറുണ്ട്. ഏകദേശം 46 സെന്റിമീറ്റർ വരെ നീളമുള്ള പക്ഷികളാണ് ഇവ. 400 ഗ്രാം മുതൽ 800 ഗ്രാം വരെ ഇവയ്ക്ക് ഭാരവുമുണ്ടാകും. ആൺപക്ഷികൾക്ക് പെൺപക്ഷികളേക്കാൾ കൂടുതൽ വലുപ്പമുള്ള
മനുഷ്യന്റെ സംസാരം അനുകരിക്കാനുള്ള കഴിവിനു പുറമേ തത്തകളുടെ സൗന്ദര്യമാണ് അവയെ വീടുകളിൽ വളർത്താനുള്ള പ്രധാന കാരണം. മനോഹരമായ പച്ചനിറത്തിൽ കാണപ്പെടുന്ന നാട്ടുതത്തകളും പല ഭൂപ്രദേശങ്ങളിൽ ജീവിക്കുന്ന വർണവൈവിധ്യം നിറഞ്ഞ മറ്റ് അനേകം തത്ത ഇനങ്ങളുമെല്ലാം നമുക്ക് സുപരിചിതവുമാണ്. പക്ഷേ പൊതുവേ സൗന്ദര്യത്തിന്റെ
Results 1-10 of 44