Activate your premium subscription today
പശ്ചിമഘട്ടത്തിൽ പുതിയൊരു സസ്യ ഇനത്തെ കണ്ടെത്തി. തമിഴ്നാട്ടിലെ കന്യാകുമാരി ജില്ലയിൽ പശ്മിമഘട്ടം അവസാനിക്കുന്ന ഭാഗത്തുള്ള മരുത്വാമലയിൽനിന്നാണ് കോഴിക്കോട്ടുകാരായ ഗവേഷകർ കെ.ഷിനോജും ടി.സുനോജ്കുമാറും പുതിയ സസ്യം കണ്ടെത്തിയത്. ‘അനൈസോക്കൈലസ് കന്യാകുമാരിയെൻസിസ്’ എന്നാണ് സസ്യത്തിന് ശാസ്ത്രീയനാമം നൽകിയത്.
സഹ്യപർവത നിരകളിൽ നിന്നു രണ്ടിനം തുമ്പികളെക്കൂടി കണ്ടെത്തി. തിരുവനന്തപുരത്തെ പ്രകൃതി നിരീക്ഷക കൂട്ടായ്മയായ ട്രാവൻകൂർ നേച്ചർ ഹിസ്റ്ററി സൊസൈറ്റിയിലെ ഡോ.കലേശ് സദാശിവന്റെ നേതൃത്വത്തിലുള്ള ഗവേഷണ സംഘമാണ് മാർട്ടിൻ സന്ധ്യാരാജൻ, കരിമ്പച്ച നിഴൽ തുമ്പി എന്നിവയെ കണ്ടെത്തിയത്. ഇവയുടെ സാന്നിധ്യവും
Results 1-2