Activate your premium subscription today
വിദേശത്തുനിന്ന് സൗന്ദര്യവർധക വസ്തുക്കൾ ഇറക്കുമതി ചെയ്യാൻ വ്യവസ്ഥകൾ കർശനമാക്കി ഡ്രഗ്സ് കൺട്രോളർ ജനറൽ ഓഫ് ഇന്ത്യ (ഡിസിജിഐ). ഇറക്കുമതി ദിവസം മുതൽ കുറഞ്ഞത് ആറു മാസമെങ്കിലും ഉപയോഗ കാലാവധി ഉണ്ടായിരിക്കണം, ഹെക്സാക്ലോറോഫീൻ അടങ്ങിയ സൗന്ദര്യവർധക വസ്തുക്കൾ ഇറക്കുമതി ചെയ്യാൻ പാടില്ല, 2014 നവംബർ 12ന് ശേഷം മൃഗങ്ങളിൽ പരീക്ഷിച്ച സൗന്ദര്യവർധക വസ്തുക്കൾ പാടില്ല തുടങ്ങിയ നിബന്ധനകളാണ് ഡിസിജിഐ പുതിയ സർക്കുലറിൽ അറിയിച്ചിരിക്കുന്നത്.
കഴിഞ്ഞയാഴ്ച രാജ്യാന്തര സെമിനാറിൽ പങ്കെടുക്കാൻ ചൈനയിലെ ഷെൻയാങ്ങിൽ പോയി. ചൈനയുടെ വടക്കു കിഴക്ക് മേഖലയിലുള്ള ഷെൻയാങ് വിദ്യാഭ്യാസ– സാംസ്കാരിക പ്രവർത്തനങ്ങളുടെ പ്രമുഖകേന്ദ്രമാണ്. അവിടെമാത്രം ഇരുപതിലധികം സർവകലാശാലകളുണ്ട്. ചൈന–ഉത്തരകൊറിയ അതിർത്തിയിലുള്ള ചാങ്ബായ് എന്ന പർവതത്തിലേക്കു ചൈനീസ് അക്കാദമി ഓഫ് സയൻസ് നടത്തിയ പര്യവേക്ഷണ യാത്രയിലും പങ്കെടുത്തു. പല രാജ്യങ്ങളിൽനിന്നുള്ള പരിസ്ഥിതി ശാസ്ത്രജ്ഞരുൾപ്പെട്ട സംഘങ്ങളുമായി വിവിധ വിഷയങ്ങളിൽ ചർച്ച നടത്തി. മനുഷ്യന് ഏറ്റവും ഹാനികരമായ പദാർഥങ്ങൾ ഏതൊക്കെയാണെന്നതും ചർച്ചാവിഷയമായി. ജീവന് ഏറ്റവും വിപത്തുണ്ടാക്കാവുന്ന രാസവസ്തുക്കളിൽ മുൻനിരയിലുള്ളതാണ് പി-ഫാസ് (P–FAS) എന്ന ചുരുക്കപ്പേരിൽ അറിയപ്പെടുന്ന പെർ ഫ്ലൂറോ ആൽക്കൈൽ സബ്സ്റ്റൻസ്. പി–ഫാസ് എന്നു നമ്മളിൽ പലരും ഒരുപക്ഷേ, ആദ്യമായിരിക്കും കേൾക്കുന്നത്. എന്നാൽ, നമ്മളുമായി നിരന്തരം സമ്പർക്കം പുലർത്തുന്ന രാസവസ്തുക്കളാണിവ. എന്താണ് പി-ഫാസ്?
റാസൽഖൈമ ∙ വ്യാജ സൗന്ദര്യവർധക വസ്തുക്കൾ സൂക്ഷിച്ച രണ്ട് ഗോഡൗണുകളിൽ പൊലീസ് നടത്തിയ റെയ്ഡിൽ ലക്ഷക്കണക്കിന് ലിപ്റ്റിക്കുകളും ഷാംപൂവും പിടിച്ചെടുത്തു. അറബ് വംശജരായ 3 പ്രതികളെ അറസ്റ്റ് ചെയ്തു.
അച്ഛന്റെ തലമുടി നരയ്ക്കാൻ തുടങ്ങുന്നതു നാൽപതാം വയസ്സിലാണ്. അന്നത്തെ വൈകുന്നേരങ്ങളിൽ എന്റെയും സഹോദരി ശ്രീജയുടെയും അമ്മയുടെയും ജോലി അച്ഛന്റെ നരച്ചമുടികൾ പറിച്ചെടുക്കുന്നതായിരുന്നു. പത്തു മുടി പിഴുതാൽ പത്തുപൈസ കൂലി. പത്തു പൈസ അന്നു വലിയ തുകയാണ്. അഞ്ചു പൈസയ്ക്ക് ഒരു നാരങ്ങ മിഠായി കിട്ടും. കുറച്ചുകാലംകൂടി കഴിഞ്ഞപ്പോൾ തലയിലെ മുടിയുടെ എണ്ണം കുറയാൻ തുടങ്ങി, അതോടെ അച്ഛൻ ഈ പരിപാടി നിർത്തിച്ചു. തലയിൽ തേയ്ക്കുന്ന ഡൈയുടെ രസതന്ത്രം എഴുതാമെന്നു വിചാരിച്ചപ്പോൾ, പെട്ടെന്നു ബാല്യകാലവും അന്നത്തെ മുടി പറിച്ചെടുക്കലുമൊക്കെ ഓർമ വന്നു. ഇന്നു പലരും ഹെയർ ഡൈ ഉപയോഗിക്കുന്നവരാണ്. എങ്ങനെയാണ് ഇതു പ്രവർത്തിക്കുന്നതെന്നു ചിന്തിച്ചിട്ടുണ്ടോ? ഇപ്പോൾ വ്യാപകമായി ഉപയോഗിക്കുന്ന കൃത്രിമ ഹെയർ ഡൈയായ പി-ഫിനൈൽഈൻ ഡൈഅമിൻ അഥവാ പിപിഡി കണ്ടുപിടിച്ചത് 1907ൽ ആണ്. ഇന്നത്തെ പ്രമുഖ കോസ്മെറ്റിക്സ് കമ്പനിയായ ലോറിയലിന്റെ സ്ഥാപകൻ യൂജിൻ ഷൂലറാണ് ഈ കണ്ടെത്തൽ നടത്തിയത്. പെർമനന്റ് ഹെയർ ഡൈ രണ്ടു ഭാഗങ്ങളായാണു വരുന്നത്. ഒന്നിൽ ഡൈയുടെ രാസവസ്തുവും ആൽക്കലൈസിങ് ഏജന്റ് ഗണത്തിൽപെട്ട മറ്റൊരു രാസവസ്തുവുമുണ്ട്. മറ്റൊന്ന് ഒരു ഓക്സിഡൈസറാണ്; സാധാരണയായി ഹൈഡ്രജൻ പെറോക്സൈഡാണ് ഉപയോഗിക്കുന്നത്.
തൃശൂർ പെരിങ്ങോട്ടുകര സ്വദേശി സി.എസ്.ശ്രീലക്ഷ്മി സംരംഭകയാകാൻ കാരണം കോവിഡാണ്. സ്വകാര്യ സ്കൂളിൽ അധ്യാപികയായിരുന്നു ശ്രീലക്ഷ്മി. കോവിഡ് കാലത്തു വീട്ടിലിരിക്കുമ്പോഴാണ് യുട്യൂബിൽ പ്രകൃതിദത്ത ഉൽപന്നങ്ങൾകൊണ്ടുള്ള സോപ്പ്നിർമാണം പരിചയപ്പെട്ടത്. നേരെ പോയി 630 രൂപയുടെ സോപ്പ്കിറ്റ് വാങ്ങി. നിർമിച്ച സോപ്പിന്റെ
ഇന്ത്യയിലെ അനധികൃത മൈക്ക ഖനന കേന്ദ്രങ്ങളെ കുറിച്ച് 2016ൽ റോയിറ്റേഴ്സ് പ്രസിദ്ധീകരിച്ച സമഗ്ര റിപ്പോർട്ടിന്റെ തലക്കെട്ട് ഇതായിരുന്നു– ബ്ലഡ് മൈക്ക! കുട്ടികളുടെ ജീവന്റെയും സ്വപ്നത്തിന്റെയും ചോര പൊടിഞ്ഞ മൈക്ക ഖനനത്തിന്റെ നൊമ്പരപ്പെടുത്തുന്ന കഥകൾ. | Mica | Rihanna | Fenty Beauty | Child Workers | Manorama News
തൊടുന്നതെല്ലാം ഹിറ്റ്. അതായിരിക്കണം തെന്നിന്ത്യയുടെ ലേഡി സൂപ്പർസ്റ്റാർ നയൻതാരയെ സിനിമയ്ക്കു പുറത്ത് പുതിയ ഉദ്യമത്തിനു പ്രേരിപ്പിച്ചത്. ഷാറുഖ് ഖാനൊപ്പം നായികയായി അഭിനയിച്ച ‘ജവാൻ’ ആയിരം കോടിയും കടന്നു കുതിക്കുന്നതിനിടെയായിരുന്നു നയൻസിന്റെ ആ പ്രഖ്യാപനം. സൗന്ദര്യവർധക വസ്തുക്കളുടെ ഒരു പുതിയ ബ്രാന്‍ഡ് ആരംഭിക്കുന്നു. അതിന്റെ പേരിനും നയൻതാരയോട് ഏറെ സാമ്യം– നയൻസ്കിൻ (9Skin). “ആറു വർഷത്തെ അശ്രാന്ത പരിശ്രമത്തിന്റെയും കരുതലിന്റെയും ബലത്തില്‍ ഒരുക്കിയ ഉൽപന്നം നിങ്ങൾക്ക് മുന്നിൽ എത്തിക്കുന്നതിൽ ഞങ്ങൾ അതീവ സന്തുഷ്ടരാണ്. പ്രകൃതിയുടെയും ആധുനിക ശാസ്ത്രത്തിന്റെയും പിന്തുണയോടെയുള്ള നാനോ സാങ്കേതികവിദ്യ ഉപയോഗിച്ച് നിങ്ങളുടെ ശരീര സംരക്ഷണത്തിന് പുതിയൊരു തലം രൂപകൽപന ചെയ്തിരിക്കുന്നു. സ്വയം സ്നേഹിക്കുന്നവരുടെ ഈ യാത്രയിൽ ഞങ്ങൾക്കൊപ്പം ചേരൂ... ആരോഗ്യവും തിളക്കവുമാർന്ന ചർമത്തിനോട് പറയൂ, ഹലോ....!’’– നയൻസ്കിൻ കെയർ ബ്രാൻഡിന് തുടക്കമിട്ട് നയൻതാര പറഞ്ഞതാണിത്. പ്രകൃതിദത്ത ഉൽപന്നങ്ങളാണ് തന്റെ സൗന്ദര്യത്തിന്റെ രഹസ്യമെന്നു പറഞ്ഞിട്ടുണ്ട് നയൻതാര. അതിനാൽത്തന്നെ 9സ്കിൻ എത്തരത്തിലുള്ള ഉൽപന്നമായിരിക്കുമെന്ന് ഏറെ ആകാംക്ഷയായിരുന്നു.
പ്രായമാകുന്നത് ഒരു സ്വാഭാവിക പ്രകൃതിദത്ത പ്രതിഭാസമാണ്. അതിനാല്‍ ഇതിനെ ചെറുക്കാന്‍ ആര്‍ക്കും കഴിയില്ല. എന്നാല്‍ ഈ പ്രക്രിയയുടെ വേഗം കുറയ്ക്കാനും ഇതിന്റെ പ്രകടമായ ലക്ഷണങ്ങളെ മറയ്ക്കാനും സാധിക്കും. പ്രകൃതിദത്തമായ ചില വഴികളിലൂടെ പ്രായാധിക്യത്തെ ചെറുക്കാനാകും. അവ ഏതെല്ലാമാണെന്ന് പരിശോധിക്കാം. 1. മുഖം
എല്ലാ ദിവസവും രാവിലെ സുന്ദരവും മൃദുവും തിളങ്ങുന്നതുമായ ചർമത്തോടെ ഉണര്ന്നെഴുന്നേല്ക്കാന് ആഗ്രഹമുള്ളവരാണോ നിങ്ങള്‍? എങ്കില്‍ അതിനായി രാത്രിയില്‍ ഉറങ്ങാന്‍ പോകുന്നതിനു മുന്‍പ് നിങ്ങളുടെ ചർമത്തിന് കൃത്യമായ സംരക്ഷണം നല്‍കേണ്ടതുണ്ട്. രാത്രിയിലെ ചർമ സംരക്ഷണ ദിനചര്യ വളരെ പ്രധാനമാണ്. നിങ്ങള്‍
കോസ്മെറ്റിക് ഉൽപന്നങ്ങൾ ഒഴിവാക്കുന്നതിനെക്കുറിച്ച് പലർക്കും ചിന്തിക്കാനാകില്ല. പക്ഷേ ഇക്കാര്യത്തിൽ അൽപം കരുതലെടുത്തില്ലെങ്കിൽ ചർമത്തിന് അലർജിയും പരുക്കും പറ്റാനിടയുണ്ട്. പല ഉൽപന്നങ്ങളും താരതമ്യേന അപകടരഹിതമാണെങ്കിലും ഇവയിലടങ്ങിയിട്ടുള്ള പ്രിസർവേറ്റിവ്സും ഫ്രാഗ്രൻസും പ്രശ്നങ്ങളുണ്ടാക്കാറുണ്ട്.
Results 1-10 of 20