Activate your premium subscription today
‘കോഫി എന്നു കേൾക്കുമ്പോൾ എന്റെ മനസിൽ തെളിയുക പലചരക്കു കടയിൽ നിന്നും അമ്മ പത്രകടലാസിൽ പൊതിഞ്ഞു വാങ്ങി കൊണ്ടുവന്നിരുന്ന കാപ്പിപ്പൊടിയാണ്. രാവിലെ അഞ്ച് മണിക്ക് പഠിക്കാനായി ഉറക്കത്തിൽനിന്നു വിളിച്ചുണർത്തുമ്പോൾ അമ്മയുടെ കയ്യിൽ ആവി പറക്കുന്ന കട്ടൻ കാപ്പി കാണും. ദിവസം തുടങ്ങാനുള്ള എനർജി ഡ്രിങ്ക്...’
ലോകമെങ്ങും ആരാധകരുള്ള രുചികളുടെ രാജാവാണ് ഷെഫ് സുരേഷ് പിള്ള. ലണ്ടനിലെ പതിനാല് വര്‍ഷത്തെ സംഭവബഹുലമായ പാചകജീവിതത്തിനു ശേഷം, റസ്റ്ററൻ്റ് ഷെഫ് പിള്ള എന്ന ബ്രാൻഡിൽ സ്വന്തമായി റസ്റ്ററൻ്റ് ശൃംഖല നടത്തുകയാണ് സുരേഷ് പിള്ള ഇപ്പോള്‍. ചാനല്‍ ഷോ കളിലും റിയാലിറ്റി ഷോ കളിലുമെല്ലാം സ്ഥിരമായി പ്രത്യക്ഷപ്പെടാറുള്ള
‘‘ചേട്ടാ...ഇവിടെ ഇന്ന് ഒരു കേറ്ററിങ് ടീം ഭക്ഷണം കൊണ്ടുവന്നിട്ടുണ്ട്. അത് കഴിച്ചിട്ടേ പോകാവൂ...’’ കണ്ണൂരിലെ റിസോർട്ടിലെ കെയർ ടേക്കർ സ്നേഹത്തോടെ പറഞ്ഞപ്പോൾ എനിക്കു സന്തോഷം തോന്നി. ഞാൻ താമസിക്കാൻ വന്നത് അറിഞ്ഞ് ആരാകും ഭക്ഷണം സ്നേഹത്തോടെ കൊടുത്തുവിട്ടിരിക്കുക? ഇൗ സംഭവം നടക്കുന്നത് ഒക്ടോബർ 13നാണ്.
കണ്ണീരിലാഴ്ത്തുന്ന നിമിഷങ്ങളാണ് ഇപ്പോൾ കടന്നുപോകുന്നത്. എന്ത് പറഞ്ഞ് ആശ്വസിപ്പിക്കണമെന്ന് ആർക്കും അറിയാത്ത അവസ്ഥ. ഉള്ളുലഞ്ഞ് നിൽക്കുകയാണ് വയനാടിനൊപ്പം കേരളവും. നിരവധിപേരാണ് ആവശ്യ സാധനങ്ങളടക്കം പല തരത്തിലുള്ള സഹായങ്ങളുമായി ദുരന്തമുഖത്തേയ്ക്ക് ഓടിയെത്തുന്നത്. ഇക്കഴിഞ്ഞ ദിവസങ്ങളിലെല്ലാം വയനാട്ടിലെ
ഉള്ളുലഞ്ഞു നിൽക്കുകയാണ് വയനാടിനൊപ്പം കേരളം. സംസ്ഥാനമൊട്ടാകെ പല തരത്തിലുള്ള സഹായങ്ങളുമായി അവിടേയ്ക്കു ഓടിയെത്തുകയാണ്. മനുഷ്യരായി പിറന്നവർക്കെല്ലാം സഹിക്കാൻ കഴിയാത്ത ആ ദുരന്തമുഖത്തേക്കു ഭക്ഷണത്തിന്റെ രൂപത്തിൽ സഹായഹസ്തം നൽകുകയാണ് വയനാട്ടിലെ പ്രധാന റസ്റ്ററന്റുകളായ ഓലനും ഷെഫ് പിള്ളയുടെ സഞ്ചാരിയും.
നിറഞ്ഞ സദസിൽ വർഷങ്ങൾക്കു ശേഷം തകർത്തോടുമ്പോൾ സിനിമയിൽ മുഖം കാണിക്കാൻ പറ്റിയില്ലെങ്കിലും തന്റെ മേൽനോട്ടത്തിൽ തയാറാക്കി നൽകിയ ഒരു വിഭവം സിനിമയിൽ സ്റ്റാർ ആയതിന്റെ സന്തോഷത്തിലാണ് മലയാളികളുടെ പ്രിയങ്കരനായ ഷെഫ് സുരേഷ് പിള്ള. വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത വർഷങ്ങൾക്കു ശേഷം എന്ന ചിത്രത്തിന് വേണ്ടി
ഭക്ഷണപ്രേമികള്‍ ഏറെ ഇഷ്ടപ്പെടുന്നയാളാണ് ഷെഫ് സുരേഷ് പിള്ള. ലോകത്തിലെ നാനാഭാഗത്തും രുചിയിടങ്ങൾ പടുതുയർത്തിയ ഈ പാചകവിദഗ്ദനെ അറിയാത്തവരില്ല. വ്യത്യസ്തമായ രുചിക്കൂട്ടിൽ ഷെഫ് പിള്ള തയാറാക്കുന്നതെന്തിനും പ്രത്യേക സ്വാദെന്ന് രുചിയറിഞ്ഞവർ സാക്ഷ്യപ്പെടുത്തുന്നു. ‘പാചകം ഒരു കലയാണ്. ഭക്ഷണം ഉണ്ടാക്കാനുള്ള
ജീവിതത്തിന്റെ തുരുത്തിൽ ഒറ്റപ്പെട്ടു പോയവരുണ്ട്. അവർക്കു പ്രത്യാശയുടെ കൈ നൽകി സന്തോഷത്തിലേക്കു തിരികെക്കൊണ്ടുവരുന്ന ഒരു വിഡിയോ പങ്കുവച്ചിരിക്കുകയാണ് മലയാളികളുടെ പ്രിയപ്പെട്ട ഷെഫ് സുരേഷ് പിള്ള. ഒരു കുടുംബത്തിനു പ്രതീക്ഷയുടെ പൊൻകിരണങ്ങൾ സമ്മാനിക്കുന്നതിന്റെ വിഡിയോയാണ് ഷെഫ് കഴിഞ്ഞ ദിവസം പങ്കുവച്ചത്.
കൊല്ലം∙ കലോത്സവത്തിന്റെ രുചിയിടത്തിൽ വിചാരിക്കാതെ ഒരു അതിഥി. വരുന്നതു വിരുന്നുണ്ണാനോ അതോ ഊട്ടാനോ എന്നു ശങ്ക! കാരണം അതിഥി പാചകകലയിലെ തരംഗമാണ്; ഷെഫ് സുരേഷ് പിള്ള. ജന്മനാട്ടിൽ നടക്കുന്ന കലോത്സവത്തിൽ സുഹൃത്ത് പഴയിടം മോഹനൻ നമ്പൂതിരി വിളമ്പുന്ന രുചി ആസ്വദിക്കാനാണ് വരവ്. ആതിഥേയൻ സ്നേഹത്തോടെ പിള്ളയ്ക്ക്
പാചകം ഒരു കലയാണ്. ഭക്ഷണം ഉണ്ടാക്കാനുള്ള തയാറെടുപ്പിനൊപ്പം, അത് ഏറ്റവും നന്നായി പ്രദർശിപ്പിക്കുന്നതും സങ്കീർണമായ പ്രവൃത്തിയാണ്. കൈപ്പുണ്യം മറ്റുള്ളവർ ആസ്വദിക്കുമ്പോഴാണ് പാചകം കലയായി മാറുന്നത്. രുചിയൂറും വിഭവങ്ങൾ വിളമ്പി, ഭക്ഷണപ്രിയരുടെ ഹൃദയം കീഴടക്കിയ ആളാണ് ഷെഫ് സുരേഷ് പിള്ള. ലോകത്തിലെ
Results 1-10 of 66