Activate your premium subscription today
വെള്ളരിക്കുണ്ട് ∙ ശക്തമായ മഴ മലയോരത്തെ കുരുമുളക് കർഷകർക്കു കനത്ത പ്രഹരമായി. പകുതി മൂപ്പെത്തിയ ചരടു പൂർണമായി കൊഴിഞ്ഞു പോവുകയാണ്. കാലാവസ്ഥാ വ്യതിയാനം മൂലം ഇത്തവണ ഉൽപാദനം കുറവാണ്. കുരുമുളകു ചരടുകൾ കേടുപിടിച്ചു വീഴാൻ തുടങ്ങിയതോടെ എന്തുചെയ്യണമെന്നറിയാതെ വിഷമിക്കുകയാണു കർഷകർ. ദ്രുതവാട്ടവും തണ്ടുചീയൽ
അന്താരാഷ്ട്ര കുരുമുളക് സമൂഹത്തിന്റെ നാല് ദിവസം നീളുന്ന യോഗത്തിന് ശ്രീലങ്കയിൽ തുടക്കം കുറിച്ചു. ഇന്ത്യ അടക്കമുള്ള മുഖ്യ ഉൽപാദന രാജ്യങ്ങളിൽ നിന്നും ഇറക്കുമതി രാജ്യങ്ങളിൽ നിന്നുമുള്ള പ്രതിനിധികൾ ഒത്ത് ചേരുന്ന അവസരത്തിൽ ഉൽപാദനവും വിപണനവും സംബന്ധിച്ച പുതിയ കണക്കുകൾ പുറത്ത് വരും. കയറ്റുമതി രാജ്യങ്ങളിലെ അടുത്ത സീസണിലെ വിളവ് സംബന്ധിച്ച വിവരങ്ങൾക്കായി കാതോർക്കുകയാണ് അമേരിക്കയിൽ നിന്നും യൂറോപ്യൻ രാജ്യങ്ങളിൽ നിന്നുമുള്ള പ്രതിനിധികൾ.
അന്താരാഷ്ട്ര കുരുമുളക് വിലയിലെ നേരിയ കുറവ് ഇന്ത്യൻ മാർക്കറ്റിലും പ്രതിഫലിച്ചു. ക്രിസ്തുമസിനുള്ള അവസാനഘട്ട വാങ്ങലുകൾ പുരോഗമിക്കുന്നതിനാൽ യൂറോപ്യൻ ഇറക്കുമതിക്കാരെ ആകർഷിക്കാൻ വിയറ്റ്നാം നിരക്ക് അൽപം കുറച്ച് ടണ്ണിന് 6515 ഡോളറിന് ക്വട്ടേഷൻ ഇറക്കി. ഇത് കണ്ട് ഇന്തോനേഷ്യൻ കയറ്റുമതിക്കാർ 6500 ഡോളറിന് മുളക് വാഗ്ദാനം ചെയ്തു. ബ്രസീലിയൻ മുളക് വില ടണ്ണിന് 6000 ഡോളറാണ്, ബെല്ലാം തുറമുഖത്ത് നിന്ന് എറ്റവും വേഗത്തിൽ ചരക്ക് അമേരിക്കയിൽ എത്തിക്കാനാവുമെന്നത് ന്യൂ ഇയർ വരെയുള്ള ഓർഡറുകൾക്ക് അവസരം ഒരുക്കുമെന്ന നിഗനമത്തിലാണ് ബ്രസീൽ.
അധികമൊന്നും ആവശ്യമില്ലെങ്കിലും കറികള്‍ക്ക് വളരെ ആവശ്യമായ ഒരു ചേരുവയാണ് മുളക്. സാധാരണയായി പച്ച മുളകാണ് കറികള്‍ക്ക് ഉപയോഗിക്കുന്നത്. കാണാന്‍ ഭംഗിയുള്ള ഒട്ടേറെ മുളകിനങ്ങളുണ്ട്. കറികള്‍ക്ക് എരിവു കൂട്ടാന്‍ മാത്രമല്ല, പല വീടുകളിലും അലങ്കാരച്ചെടികളായും ഇവ ഉപയോഗിക്കുന്നു. ഇങ്ങനെ സ്വന്തം വീട്ടില്‍
കുരുമുളക് ഉൽപാദനവും കരുതൽ ശേഖരവും സംബന്ധിച്ച് അടിസ്ഥാനരഹിതമായ കണക്കുകൾ കേന്ദ്ര ഏജൻസിയിൽ നിന്നും പുറത്ത് വന്നത് കർഷകരെയും വ്യാപാര മേഖലയെയും ഒരുപോലെ ആശയകുഴപ്പത്തിലാക്കി. അടുത്ത സീസണിൽ ബംബർ വിളവെന്ന വിലയിരുത്തലാണ് പുറത്ത് വന്നത്. ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ കാലാവസ്ഥ വ്യതിയാനം മൂലം കുരുമുളക് ഉൽപാദനം കുറയുന്ന സാഹചര്യത്തിൽ തെറ്റായ കണക്കുകൾ പുറത്തുവിട്ടതിനു പിന്നിൽ ഓഫ് സീസണിലെ വിലക്കയറ്റം തടയുകയെന്ന ലക്ഷ്യമെന്ന് ഉൽപാദന മേഖല. കാർഷിക മേഖലയിൽ കഴിഞ്ഞ സീസണിലെ നീക്കിയിരിപ്പുണ്ടെന്ന പ്രവചനം ഉൽപ്പന്നത്തെ തളർത്താനുള്ള തന്ത്രമായി ഉൽപാദകർ വിലയിരുത്തുന്നു.
ദീപാവലി മുഹൂർത്ത വ്യാപാരത്തിൽ കുരുമുളക് വില ക്വിന്റലിന് 200 രൂപ വർധിച്ചു. അൺ ഗാർബിൾഡ് കുരുമുളക് 63,700 രൂപയിലും ഗാർബിൾഡ് മുളക് 65,700 രൂപയിലും വിപണനം നടന്നു. മൂഹുർത്ത കച്ചവടത്തിൽ മൊത്തം 19.5 ടൺ മുളകിന്റെ ഇടപാടുകൾ നടന്നു. വിക്രം സംവത് വർഷം 2081 ആദ്യ ഇടപാടുകളെ ഏറെ പ്രാധാന്യത്തോടെയാണ് ഗുജറാത്തി സമൂഹം വിലയിരുത്തുന്നത്.
കുരുമുളക്, ഇഞ്ചി എന്നിവയ്ക്ക് വിലകൂടി. റബർവില 184 രൂപയിൽ തന്നെ തുടരുന്നു എന്ന് റബർ ബോർഡ് പറയുന്നു. വെളിച്ചെണ്ണ, കാപ്പിക്കുരു എന്നിവയ്ക്കും മാറ്റമില്ല. വിവിധ കേന്ദ്രങ്ങളിലെ അങ്ങാടി വില ഇങ്ങനെ.
മലനിരകളിൽ ഏലക്ക വിളവെടുപ്പ് ഊർജിതമായതോടെ സെപ്റ്റംബറിലെ അവസാനലേലത്തിൽ ഒന്നര ലക്ഷം കിലോ ചരക്കെത്തിയെങ്കിലും ഇന്നത്തെ ലേലത്തിൽ വരവ് 30,555 കിലോയിൽ ഒതുങ്ങി. കയറ്റുമതി സമൂഹവും ആഭ്യന്തര വാങ്ങലുകാരും ഏലക്ക സംഭരണത്തിന് ഉത്സാഹിച്ചത് ശരാശരി ഇനങ്ങളെ കിലോ 2285 രൂപയിലേക്കും മികച്ചയിനങ്ങളെ 2594 രൂപയിലേക്കും ഉയർത്തി.
കഴിഞ്ഞ ഏതാനും ദിവസങ്ങളായി വലിയ മുന്നേറ്റത്തിൽ ആയിരുന്ന വെളിച്ചെണ്ണ വിലയിൽ ചെറിയ ഇറക്കം. 300 രൂപയാണ് കുറഞ്ഞത്. റബർ വിലയിൽ മാറ്റമില്ല. കുരുമുളക് വില ഇടിവ് തുടരുന്നു. വീണ്ടും 200 രൂപ കുറഞ്ഞു. കാപ്പി, ഇഞ്ചി വിലകളിൽ മാറ്റമില്ല. സംസ്ഥാനത്തെ വിവിധ കേന്ദ്രങ്ങളിലെ അങ്ങാടി വിലനിലവാരം നോക്കാം.
വിപണിയിൽ കുരുമുളകിന് നേരിയ വില വർധന. കഴിഞ്ഞ ദിവസവും കുരുമുളക് വില വർധിച്ചിരുന്നു. എന്നാൽ വെളിച്ചെണ്ണ, റബർ, കാപ്പിക്കുരു വിലകളിൽ മാറ്റമില്ല. അറിയാം വിപണിയിലെ ഇന്നത്തെ വിലകൾ.
Results 1-10 of 134