ഇസ്ലാം മതവിശ്വാസികളുടെ പുണ്യനഗരമായ മക്ക സൗദി അറേബ്യയുടെ പടിഞ്ഞാറു ഭാഗത്താണ് സ്ഥിതി ചെയ്യുന്നത്. ഹജ്– ഉംറ തീർഥാടന കേന്ദ്രം, ഖുർആൻ അവതരിച്ച പ്രദേശം, സംസം കിണർ നില കൊള്ളുന്ന പ്രദേശം, മുഹമ്മദ് നബിയുടെ ജന്മ സ്ഥലമെല്ലാം മക്കയിലാണ്. കഅബയും മക്കയിലാണ്. ( കഅബയുടെ സ്ഥാനമനുസരിച്ചാണ് ലോകത്ത് എല്ലായിടത്തും മുസ്‌ലിംകൾ തിരിഞ്ഞു പ്രാർഥിക്കുന്നത്.)