സാധാരണയായി നമ്മുടെ ആമാശയത്തില്‍ ദഹനപ്രക്രിയക്കാവശ്യമായ ആസിഡുകള്‍ ഉണ്ടാവാറുണ്ട്. ആഹാര പദാര്‍ത്ഥങ്ങളെ ഉടച്ചുകളയുകയാണ് ഇത് ചെയ്യുന്നത്. ഇത്തരത്തില്‍ ആഹാര പദാര്‍ത്ഥങ്ങളെ ദഹിപ്പിച്ച് കളയാനായി വയറിലുണ്ടാകുന്ന ദ്രവങ്ങള്‍ക്ക് പ്രവര്‍ത്തിക്കാനുള്ള ആഹാരം ലഭിക്കാതെ വരുമ്പോഴാണ് അസിഡിറ്റി ഉണ്ടാവുന്നത്. ക്രമം തെറ്റിയതും അനാരോഗ്യകരവുമായ നമ്മുടെ ആഹാരശീലങ്ങളാണ് പലപ്പോഴും അസിഡിറ്റിക്ക് കാരണമാകുന്നത്. അസിഡിറ്റി ഉണ്ടാവുമ്പോള്‍ നെഞ്ചിനടുത്താണ് അസ്വസ്ഥത അനുഭവപ്പെടുന്നത്.