Activate your premium subscription today
‘രണ്ട് ശരീരങ്ങളിലെ ഒരു മനസ്സാണ് സൗഹൃദം’ ചൈനീസ് തത്ത്വചിന്തകനായ മെൻഷ്യസിന്റെ പ്രസിദ്ധമായ വാചകമാണിത്. ഇവിടെ മൂന്ന് ശരീരങ്ങളിലെ ഒരു മനസ്സാണ് സൗഹൃദമെന്ന് ആ വാക്കിനെ മാറ്റിയെഴുതേണ്ടി വരുന്നു. അയൽപക്കത്തെ വീടുകളിൽനിന്ന് ആരംഭിച്ച ഇവരുടെ ബാല്യകാല സൗഹൃദം 44 വർഷം പിന്നിടുമ്പോൾ പങ്കിട്ടത് സ്നേഹവും കരുതലും
തിരുവനന്തപുരം ∙ ആറാം ക്ലാസിൽ പഠിക്കുമ്പോൾ എബി രാജേഷ് തോമസിനെ ആദ്യം കീഴടക്കാൻ നോക്കിയത് കാൻസറാണ്. നിശ്ചയദാർഢ്യത്താൽ ആ വേദന അതിജീവിച്ച എബി വീണ്ടും മെഡിക്കൽ കോളജിന്റെ പടി ചവിട്ടും– എംബിബിഎസ് പഠനത്തിനായി.രോഗം ബാധിക്കുന്നതു വരെ എൻജിനീയർ ആകണമെന്ന് ആഗ്രഹിച്ച എബി, തന്നെ പരിചരിച്ച ഡോക്ടർമാരെ മാതൃകയാക്കിയാണ്
തലച്ചോറിലെ അര്‍ബുദ മുഴകളെ പറ്റി പഠിക്കാന്‍ പുരാത ഈജിപ്റ്റില്‍ ശ്രമങ്ങള്‍ നടന്നിരുന്നതായി 4000 വര്‍ഷം പഴക്കമുള്ള രണ്ട് തലയോട്ടികളില്‍ നടത്തിയ ഗവേഷണം വെളിപ്പെടുത്തുന്നു. 2687-2345 ബിസി കാലഘട്ടത്തിലെപ്പോഴൊ ജീവിച്ചിരുന്ന 30-35 വയസ്സ് പ്രായമുള്ള പുരുഷന്റെയും 663-343 ബിസി കാലഘട്ടത്തിലെപ്പോഴൊ
കുട്ടിത്തവും കുസൃതിയും തുളുമ്പുന്ന മുഖം മാത്രം മതിയായിരുന്നു മനീഷ കൊയ്രാള എന്ന കലാകാരിയെ സിനിമാ പ്രേക്ഷകർക്ക് ഓർക്കാൻ. മറക്കാനാവാത്ത ഒട്ടേറെ കഥാപാത്രങ്ങൾ സമ്മാനിച്ച മനീഷയ്ക്ക് അർബുദമാണെന്ന് അറിഞ്ഞ ദിവസം ലക്ഷക്കണക്കിന് സിനമാസ്വാദകരാവും ഞെട്ടിയത്. എന്നാൽ കണ്ണീരുകളെ മായ്ച്ച് തന്റെ ജീവിതത്തിലെ നല്ല
കാൻസർ എന്ന് കേട്ടാൽ ഇപ്പോഴും സമൂഹം നടുങ്ങും. എന്നാൽ നടുക്കത്തിൽ നിന്ന് കരകയറിയ ഒരു പറ്റം ആളുകൾ നമുക്കിടയിലുണ്ട്. കാൻസർ വന്ന് ആ രോഗവും ചികിത്സയുമായി ഒരു സന്ധിയില്ലാ സമരം തന്നെ നടത്തി രക്ഷപ്പെട്ടവർ! സർവൈവേർസ് എന്നാണ് അവരെ വിളിച്ചിരുന്നത്. പിന്നീടത് വിന്നേർസ് എന്നാക്കി. പൊരുതി ജയിച്ചവർ എന്ന അർത്ഥത്തിൽ
എവിടെയാണ് കെയ്റ്റ് മിഡിൽടൺ? ബ്രിട്ടനിലെ കിരീടാവകാശി വില്യം രാജകുമാരന്റെ ഭാര്യ കെയ്റ്റ് മിഡിൽടൺ പൊതുരംഗത്ത് നിന്ന് വിട്ടുനിൽക്കാൻ തുടങ്ങിയതിനു ശേഷം, 2024ന്റെ തുടക്കം മുതൽ ഉയരുന്ന ചോദ്യമാണിത്. ജനുവരിയിൽ ഉദരശസ്ത്രക്രിയയ്ക്ക് വിധേയയായ കെയ്റ്റിനെപ്പറ്റി ഇതിനിടെ കഥകൾ പലതും പ്രചരിച്ചു. ‘കെയ്റ്റ് മിഡിൽടൺ മരിച്ചു’ എന്ന ദയാരഹിതമായ നുണക്കഥയും അക്കൂട്ടത്തിലുണ്ടായിരുന്നു. അഭ്യൂഹങ്ങൾക്കിടെയാണ്, രാജകുടുംബം പ്രത്യേകമായി നടത്തുന്ന ഈസ്റ്റർ ദിന ശുശ്രൂഷയിൽ കെയ്റ്റ് പങ്കെടുക്കും എന്ന വിവരം ബക്കിങ്ങാം കൊട്ടാരം പുറത്തുവിട്ടത്. പക്ഷേ, രാജകുടുംബാഗങ്ങൾക്ക് മാത്രമായി നടത്തിയ ആ ചടങ്ങിലെ കെയ്റ്റിന്റെയും വില്യമിന്റെയും മൂന്ന് മക്കളുടെയും അസാന്നിധ്യം വീണ്ടും ചർച്ചയാവുകയാണ്. ‘‘സ്വാർഥമായ താൽപര്യങ്ങൾക്ക് അതീതമായി, തങ്ങളുടെ വിശ്വാസത്തിലും അനുഭാവത്തിലും ഊന്നി കാൻസറിനെക്കുറിച്ച് തുറന്നുപറഞ്ഞ ചാൾസ് രാജകുമാരനും വെയിൽസ് രാജകുമാരിയും ഒരുപാടു പേർക്ക് ജീവിക്കാനുള്ള ഊർജമാവുകയാണ്’’ എന്നാണ് രാജകുടുംബത്തിന്റെ ഈസ്റ്റർ ദിന ശുശ്രൂഷയുടെ പ്രസംഗമധ്യേ ആർച്ച്ബിഷപ്പ് പറഞ്ഞത്. രോഗത്തെക്കുറിച്ച് കഥകൾ പ്രചരിക്കുന്നതിനിടെ താൻ കാൻസർ ബാധിതയാണ് എന്ന് വിഡിയോ സന്ദേശം പുറത്തുവിട്ടതും കെയ്റ്റ് തന്നെയായിരുന്നു. ‘കാൻസർ ബാധിതയാണ്. ചികിത്സ നടക്കുന്നു. കുടുംബം പിന്തുണ നൽകുന്നു’ ഏറ്റവും ശാന്തമായി കെയ്റ്റ് ലോകത്തോടു പറഞ്ഞു. ചാൾസ് രാജാവിന്റെ കാൻസർ വാർത്ത പുറത്തുവന്ന് അധികം വൈകാതെയാണ് കെയ്റ്റിന്റെയും രോഗം സ്ഥിരീകരിച്ചത്. കൊട്ടാരത്തിൽ നൂറ്റാണ്ടുകളായി പിന്തുടർന്നുവന്നിരുന്ന ഒരു രീതി കൂടിയാണ് രോഗവിവരം തുറന്നുപറഞ്ഞതിലൂടെ ചാൾസും കെയ്റ്റും അവസാനിപ്പിച്ചതും.
ആർടിഫിഷ്യൽ ഇന്റലിജൻസ് ഉൾപ്പെടെയുള്ള അത്യാധുനിക സാങ്കേതികവിദ്യകളുടെ സഹായത്തോടെ ബഹുദൂരം മുന്നോട്ടു പോയെങ്കിലും വൈദ്യശാസ്തം ഇന്നും മുട്ടുമടക്കുന്ന മഹാമാരിയാണ് കാൻസർ. രോഗനിർണയത്തിലും ചികിത്സയിലും അതിജീവനത്തിലും ഇനിയും ചുരുളഴിയാത്ത ഒട്ടേറെ രഹസ്യങ്ങൾ ബാക്കിയാക്കുന്ന കാൻസർ ഇന്നും സമൂഹത്തിന്റെ പേടിസ്വപ്നമാണ്. അതുകൊണ്ടാണ് അടുത്തിടെ മുംബൈ ടാറ്റാ മെമ്മോറിയൽ സെന്ററില്‍ നിന്നു കേട്ട അമ്പരപ്പിക്കുന്ന ഒരു വാർത്ത രോഗികൾക്കും കാൻസർ ചികിത്സാരംഗത്തെ ഡോക്ടർമാർക്കും വലിയ ആശ്വാസവും ആത്മവിശ്വാസവും പകരുന്നത്. കാൻസർ വീണ്ടും വരുന്നത് തടയാൻ 100 രൂപയുടെ ഗുളിക വികസിപ്പിച്ചെടുത്തിരിക്കുകയാണ് മുംബൈ ടാറ്റാ മെമ്മോറിയൽ സെന്ററിലെ ഗവേഷകർ. കാൻസറിനെ അതിജീവിച്ചവർക്ക് വീണ്ടും രോഗം ബാധിക്കുന്നതു 30 ശതമാനത്തോളം പ്രതിരോധിക്കാൻ ഈ ‘അദ്ഭുത ഗുളിക’യ്ക്കു സാധിക്കുമെന്നാണ് രാജ്യത്തെ മുൻനിര കാൻസർ ചികിത്സാ ആശുപത്രിയായ ടാറ്റാ മെമ്മോറിയൽ സെന്ററിലെ ഗവേഷകർ പറയുന്നത്. റേഡിയേഷൻ, കീമോതെറപ്പി എന്നിവയുടെ പാർശ്വഫലങ്ങൾ പകുതിയാക്കി കുറയ്ക്കാൻ കഴിയുമെന്നും ഗവേഷകർ ചൂണ്ടിക്കാട്ടുന്നു. എന്നാൽ കേവലം 100 രൂപ മാത്രം ചെലവു വരുന്ന ഒരു ഗുളിക കഴിച്ചാൽ രോഗത്തെ പ്രതിരോധിക്കാമെന്ന അവകാശവാദത്തെ സംശയത്തോടെയും ആശങ്കയോടെയുമാണ് ഒരു വിഭാഗം നോക്കിക്കാണുന്നത്. 10 വർഷമെടുത്താണ് മരുന്നു വികസിപ്പിച്ചതെന്ന് ഗവേഷക സംഘത്തിലെ അംഗവും ടാറ്റാ മെമ്മോറിയൽ സെന്ററിലെ സീനിയർ സർജനുമായ ഡോ. രാജേന്ദ്ര ബാഡ്വെ പറയുമ്പോഴും ഗുളിക കഴിച്ചാൽ കാൻസർ വീണ്ടും വരില്ലെന്നതിന് എന്താണ് ഉറപ്പെന്നാണ് രോഗികളുടെ മറുചോദ്യം. അതേസമയം, ഗവേഷകർ അവകാശപ്പെടുന്നത് യാഥാർഥ്യമായാൽ ലോകമൊട്ടാകെയുള്ള കാൻസർ രോഗികളുടെ ഇരുളടഞ്ഞ ജീവിതത്തിലേയ്ക്ക് പുതിയ പ്രതീക്ഷയായിരിക്കും തുറന്നുകിട്ടുക.
തിരുവനന്തപുരം ∙ തനിക്ക് അര്‍ബുദം ബാധിച്ചിരുന്നെന്നും രോഗം ഭേദമായെന്നും വെളിപ്പെടുത്തി ഐഎസ്ആർഒ മേധാവി എസ്.സോമനാഥ്. ഇന്ത്യയുടെ ആദ്യ സൗര പര്യവേക്ഷണ ദൗത്യമായ ആദിത്യ എല്‍-1 വിക്ഷേപിച്ച ദിവസമാണു അര്‍ബുദം സ്ഥിരീകരിച്ചതെന്നും സോമനാഥ് പറഞ്ഞു. Read Also:ഇന്ദിരയുടെ മൃതദേഹം ബലമായി പിടിച്ചെടുത്ത് പൊലീസ്;
വ്യായാമം കൊണ്ട് ശരീരത്തിന് പല ഗുണങ്ങളുമുണ്ടെന്ന് നമുക്കെല്ലാവര്‍ക്കും അറിയാം. ഹൃദയാരോഗ്യം മെച്ചപ്പെടുത്താനും പക്ഷാഘാതത്തിന്റെയും ഉയര്‍ന്ന രക്തസമ്മര്ദ്ധത്തിന്റെയും സാധ്യത കുറയ്ക്കാനും വ്യായാമം സഹായിക്കും. സമ്മര്‍ദ്ധവും ഉത്കണ്ഠയും വിഷാദവും കുറിച്ച് മൂഡും മാനസികാരോഗ്യവും മെച്ചപ്പെടുത്താനും
കൊച്ചി ∙ അന്നനാള കാൻസർ എൻഡോ റോബട്ടിക് ശസ്ത്രക്രിയ വഴി ഭേദമാക്കി ലേക്ഷോർ ആശുപത്രിയിലെ ഡോക്ടർമാർ. ലോകത്ത് ആദ്യമായാണ് ഇത്തരം ശസ്ത്രക്രിയയെന്ന് അധികൃതർ അവകാശപ്പെട്ടു. ഇത്തരം കാൻസർ ചികിത്സിക്കാൻ അന്നനാളം നീക്കം ചെയ്യുകയാണ് പതിവ്. റോബട്ടിക് സംവിധാനത്തിലൂടെ പുതിയ ചികിത്സാരീതി വികസിപ്പിച്ചിരിക്കുകയാണ്
Results 1-10 of 97