കഴിച്ച ഭക്ഷണം മലമായി പരിണമിക്കാൻ 8–16 മണിക്കൂര്‍ വേണ്ടി വരും. അതിനുശേഷമുള്ള എട്ടു മണിക്കൂറിനുള്ളിൽ മലവിസർജനം നടക്കും. 24 മണിക്കൂർ കഴിഞ്ഞിട്ടും വിസർജനം നടക്കാത്ത അവസ്ഥയാണ് മലബന്ധം. പലരേയും അലട്ടുന്ന പ്രധാന പ്രശ്‌നങ്ങളില്‍ ഒന്നാണ് മലബന്ധം. മലബന്ധത്തിനു കാരണങ്ങള്‍ പലതുണ്ടാകാം. നല്ല ഭക്ഷണങ്ങളുടെ പോരായ്മ മുതല്‍ അസുഖങ്ങള്‍ വരെ ഇതില്‍ പെടാം. വൻകുടലിനു ചുരുങ്ങാനും വികസിക്കാനുമുള്ള ശേഷി നഷ്ടപ്പെടുന്നത് കുട്ടികളിലും, കുടലിന്റെ മാംസപേശികൾക്കു ബലക്ഷയം സംഭവിക്കുന്നത് പ്രായം ചെന്നവരിലും മലബന്ധത്തിനു കാരണമാകും. കുടലിലുണ്ടാകുന്ന അർബുദം, നാഡികൾക്കുണ്ടാകുന്ന ക്ഷതങ്ങൾ ഇവയൊക്കെ മലബന്ധം ഉണ്ടാക്കാവുന്നതാണ്. ആഹാരത്തിൽ നാരുകൾ തീരെ കുറവായിരുന്നാൽ മലബന്ധത്തിന് സാധ്യതയുണ്ട്.