Activate your premium subscription today
ഒരു രോഗം മറ്റേ രോഗത്തെ വഷളാക്കുന്ന തരത്തില് വൃക്കരോഗവും പ്രമേഹവും തമ്മില് വളരെ അടുത്ത ബന്ധമാണുള്ളത്. ക്രോണിക് വൃക്കരോഗം അഥവാ സികെഡി വരാനുള്ള മുഖ്യ കാരണങ്ങളില് ഒന്ന് തന്നെ ടൈപ്പ് 1, ടൈപ്പ് 2 പ്രമേഹമാണ്. പ്രമേഹം മൂലം രക്തത്തിലെ പഞ്ചസാരയുടെ തോത് ഉയരുന്നത് വൃക്കകളിലെ രക്തക്കുഴലുകളെ പതിയെ
വെള്ളം കുടിക്കേണ്ടതിന്റെ പ്രധാന്യത്തെ പറ്റിയെല്ലാം ഡോക്ടര്മാരും ആരോഗ്യ വിദഗ്ധരുമെല്ലാം ആവര്ത്തിച്ച് പറയാറുള്ളതാണ്. ശരീരത്തിലെ ജലാംശം തൃപ്തികരമായ തോതില് നിലനിര്ത്തേണ്ടതും അത്യാവശ്യമാണ്. എന്നാല് വെള്ളവും അമിതമായി കുടിച്ചാല് മരണം അടക്കമുള്ള പല പ്രശ്നങ്ങളിലേക്കും അത് നയിക്കാം. കുറഞ്ഞ സമയം
അസ്വസ്ഥയും വേദനയും ഉണ്ടാക്കുന്ന ഒരു പ്രശ്നമാണ് മൂത്രനാളിയില് ഉണ്ടാകുന്ന അണുബാധ. അറുപത് ശതമാനം സ്ത്രീകള്ക്കും തങ്ങളുടെ ജീവിതകാലയളവില് ഒരു തവണയെങ്കിലും മൂത്രനാളിയിലെ അണുബാധ ഉണ്ടാകാമെന്ന് കണക്കാക്കുന്നു. നിങ്ങള്ക്ക് അടിക്കടി ഈ അണുബാധയുണ്ടാകുന്നുണ്ടെങ്കില് അതിനുത്തരവാദി ചിലപ്പോള് നിങ്ങളുടെ
ശരീരത്തിൽ അമിതമായുള്ള ഫ്ലൂയിഡുകളും മലിന വസ്തുക്കളും അരിച്ചു മാറ്റുന്നത് വൃക്കകളാണ്. മൂത്രത്തിനുണ്ടാകുന്ന നിറം മാറ്റം, വൃക്കകളുടെ ആരോഗ്യവുമായി ബന്ധപ്പെട്ടിരിക്കുന്നു. ശരീരത്തിലെ ജലാംശത്തിന്റെ അളവ്, വൃക്കകളുടെ പ്രവർത്തനം, ഗുരുതര ആരോഗ്യപ്രശ്നങ്ങളായ വൃക്കരോഗം, മൂത്രത്തിലെ അണുബാധ ഇവയുടെ എല്ലാം
കോഴിക്കോട് ∙ വൃക്ക രോഗികൾക്കു വീട്ടിൽ തന്നെ നടത്താവുന്ന പെരിറ്റോണിയൽ ഡയാലിസിസിനുള്ള മരുന്നുകളുടെയും ഉപകരണങ്ങളുടെയും സൗജന്യ വിതരണം നിലയ്ക്കുന്നു. മരുന്നു കമ്പനിക്കുള്ള കുടിശിക 7 കോടി ആയതോടെയാണ് കേരള മെഡിക്കൽ സർവീസസ് കോർപറേഷൻ വഴിയുള്ള വിതരണം മുടങ്ങുന്നത്.
ന്യൂഡൽഹി ∙ ഹരിയാനയിലെ ഗുരുഗ്രാം സെക്ടർ 39ലെ ഹോട്ടലിൽ സംസ്ഥാന ആരോഗ്യവകുപ്പ് ഏപ്രിൽ ആദ്യവാരം റെയ്ഡ് നടത്തി. വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയ കഴിഞ്ഞു വിശ്രമിക്കുന്ന ബംഗ്ലദേശ് പൗരനെയാണു മുറിയിൽ കണ്ടത്. വൃക്ക കൊടുത്തതും ബംഗ്ലദേശുകാരൻ തന്നെ. അയാളും മുറിയിലുണ്ടായിരുന്നു. ജാർഖണ്ഡ് സ്വദേശിയായ മുർത്തസ അൻസാരിയുടെ അവയവക്കടത്ത് റാക്കറ്റിന്റെ ഭാഗമായി ഇന്ത്യയിലെത്തിയവരായിരുന്നു ഇവർ. ജയ്പുരിലെ ആശുപത്രിയിലായിരുന്നു ശസ്ത്രക്രിയ.
തൃശൂർ ∙ വൃക്ക ആവശ്യമുണ്ട് എന്ന തരത്തിൽ പരസ്യങ്ങൾ പ്രചരിപ്പിക്കുന്നതു കർശനമായി നിരോധിച്ചിട്ടുണ്ടെങ്കിലും നിയമലംഘനം തുടർന്ന് അവയവ വിൽപന മാഫിയ. ചെറുകിട പ്രസിദ്ധീകരണങ്ങൾ മുതൽ ഓൺലൈൻ മാധ്യമങ്ങളിൽ വരെ ഇത്തരം പരസ്യങ്ങൾ തുടരുകയാണ്. പല മാധ്യമങ്ങളിലൂടെ 6 വ്യത്യസ്ത ഫോൺ നമ്പറുകൾ നൽകി പരസ്യം ചെയ്യുന്നത് കൊച്ചിയിലെ ഒരേ ഏജന്റ് തന്നെ. പല രക്തഗ്രൂപ്പിൽപ്പെട്ട വൃക്കകൾ ആവശ്യമുണ്ടെന്നതാണ് ഇയാളുടെ പരസ്യത്തിന്റെ ഉള്ളടക്കം. വൃക്ക ആവശ്യമുണ്ടെന്ന തരത്തിൽ പരസ്യങ്ങൾ പ്രചരിപ്പിക്കുന്നത് 1994ൽ നിരോധിച്ചിരുന്നു. മുല്ലശേരിയിലെ അവയവ കൈമാറ്റമടക്കം വിവാദമായതോടെ പരസ്യങ്ങളിലെ ഫോൺ നമ്പറുകൾ മിക്കതും പ്രവർത്തനരഹിതമായി.
കണ്ണൂർ∙ പണം നൽകി ആദിവാസി യുവതിയെ അവയവ കച്ചവടത്തിനു പ്രേരിപ്പിച്ച സംഭവം ജില്ലയിലും. ആദിവാസി വീട്ടമ്മ കേളകം പൊലീസിൽ മറ്റൊരു വിഷയത്തിൽ നൽകിയ പരാതിയിൽ വിവരം ശേഖരിക്കുന്നതിനിടെയാണ് പൊലീസിന് ഇതു സംബന്ധിച്ച് സൂചന ലഭിച്ചത്. സംഭവം സംബന്ധിച്ച് കൂടുതൽ അന്വേഷണത്തിന് ഒരുങ്ങുകയാണു പൊലീസ്.
ആശങ്ക. പണ്ടു മുതലേ മലയാളിയുടെ മടിയിലുള്ള ദ്വയാർഥ പ്രയോഗം. മൂത്രശങ്കയ്ക്കും സംശയത്തിനും വാഗ്മികൾ മാറിമാറി ആശങ്ക എടുത്തു പൂശും. നാലു പേർ കൂടുന്നിടത്ത്, മൂത്രമൊഴിക്കണമെന്ന് പറയാൻ നാണമുള്ളവർ ചോദിക്കും - ആശങ്ക മാറ്റാൻ എന്താ വഴി? അതോടെ കേൾക്കുന്നവർക്ക് കാര്യം പിടികിട്ടും. ശങ്കക്കാരന് ആശ്വാസവും. എന്നാൽ എത്ര ‘ഒഴിച്ചിട്ടും’ മാറാത്ത മൂത്രശങ്ക വേറെയാണ്. സ്വന്തം മൂത്രം മനുഷ്യന് കുടിക്കാമോ എന്ന ചോദ്യമാണത്. വർഷങ്ങൾ പഴക്കമുള്ളതും ഉത്തരം കിട്ടാത്തതുമായ ചോദ്യം. മുൻ പ്രധാനമന്ത്രി മൊറാർജി ദേശായി മൂത്രം ഉപയോഗിക്കുന്നുണ്ടെന്ന് പരസ്യമാക്കിയതോടെ ആ ചർച്ച ഒരുകാലത്ത് വീണ്ടും സജീവമായിരുന്നു. സ്വന്തം മൂത്രം കഴിക്കാറുണ്ടെന്നു സാക്ഷ്യപ്പെടുത്തി ഇക്കാലത്ത് പലരും രംഗത്തു വന്നെങ്കിലും മൂത്രം നാണിച്ചു നിന്നു. മൂത്രപ്പുരയെ ഒരു കൈയകലത്ത് നിർമിക്കുന്നതു പോലെ മൂത്രത്തിന്റെ ഔഷധ ഗുണം സംബന്ധിച്ച ചർച്ചയും എന്നും പിന്നാമ്പുറത്തുതന്നെ നിന്നു.
തൃശൂർ ∙ തീരാത്ത ബാധ്യതകളുടെ ഭാരം പേറിനിൽക്കുന്ന കൊച്ചുവീട്. വായ്പക്കുടിശിക പിരിച്ചെടുക്കാനെത്തിയ ആളിനോടു വിഷമം പറഞ്ഞു നിസ്സഹായാവസ്ഥയിലിരിക്കുന്ന ഒരു സ്ത്രീ. പലരും വരുന്നു, ഒരുപാടു ചോദ്യങ്ങൾ ചോദിക്കുന്നു, എന്തു മറുപടി പറയണമെന്നറിയാതെ അവർ നെഞ്ചുനീറി ഇരിക്കുന്നു. ‘അടച്ചു തീർക്കാൻ കുറെ കടങ്ങളുണ്ട്. എന്തു ചെയ്യണമെന്നറിയില്ല. വായ്പ പിരിക്കാൻ ഇങ്ങനെ ആളുകൾ വന്നുകൊണ്ടിരിക്കും. അതിനിടയിലാണ് ഇതും...’ – കലങ്ങിയ കണ്ണു തുടച്ചുകൊണ്ടവർ ‘മനോരമ’യോടു പറഞ്ഞു. പാവറട്ടി മുല്ലശേരിയിൽ വൃക്ക കൈമാറ്റം ചെയ്തവരിലൊരാളായ വീട്ടമ്മയെ തേടി എത്തിയപ്പോഴായിരുന്നു ഈ കാഴ്ച.
Results 1-10 of 121