ADVERTISEMENT
We've detected that you're currently using an ad-blocker
You can now access Manorama Online with minimal ads by subscribing to Premium
Subscribe Now
OR

Please turn off your ad blocker

Already a Premium Member?

ഒരു രോഗം മറ്റേ രോഗത്തെ വഷളാക്കുന്ന തരത്തില്‍ വൃക്കരോഗവും പ്രമേഹവും തമ്മില്‍ വളരെ അടുത്ത ബന്ധമാണുള്ളത്‌. ക്രോണിക്‌ വൃക്കരോഗം അഥവാ സികെഡി വരാനുള്ള മുഖ്യ കാരണങ്ങളില്‍ ഒന്ന്‌ തന്നെ ടൈപ്പ്‌ 1, ടൈപ്പ്‌ 2 പ്രമേഹമാണ്‌. പ്രമേഹം മൂലം രക്തത്തിലെ പഞ്ചസാരയുടെ തോത്‌ ഉയരുന്നത്‌ വൃക്കകളിലെ രക്തക്കുഴലുകളെ പതിയെ നശിപ്പിക്കുകയും ഇത്‌ രക്തശുദ്ധീകരണം ബുദ്ധിമുട്ടിലാക്കുകയും ചെയ്യും. 

പ്രമേഹം ഇത്തരത്തില്‍ രക്തക്കുഴലുകളെ ബാധിക്കുന്നത്‌ വൃക്കസ്‌തംഭനത്തിലേക്ക്‌ വരെ നയിക്കാമെന്ന്‌ ഗുരുഗ്രാം സികെ ബിര്‍ല ആശുപത്രിയിലെ നെഫ്രോളജി കണ്‍സള്‍ട്ടന്റ്‌ ഡോ. മോഹിത്‌ ഖിര്‍ബത്‌ ഇന്ത്യന്‍ എക്‌സ്‌പ്രസിന്‌ നല്‍കിയ അഭിമുഖത്തില്‍ പറയുന്നു. നേരെ തിരിച്ച്‌ വൃക്ക രോഗമുള്ളവരുടെ ശരീരത്തിന്‌ ഇന്‍സുലിനും രക്തത്തിലെ പഞ്ചസാരയും ശരിയായ വിധത്തില്‍ കൈകാര്യം ചെയ്യാന്‍ സാധിക്കാതെ വരുന്നത്‌ പ്രമേഹ നിയന്ത്രണവും തകരാറിലാക്കും. 


Representative Image. Photo Credit : Wasan Tita / iStockPhoto.com
Representative Image. Photo Credit : Wasan Tita / iStockPhoto.com

പ്രമേഹരോഗം മൂലമുള്ള പ്രശ്‌നങ്ങളെ അധികരിപ്പിക്കുന്ന ഹൈപ്പര്‍ടെന്‍ഷനും വൃക്കരോഗം മൂലം വരാം. വൃക്കകള്‍ക്ക്‌ ഉണ്ടാകുന്ന പ്രശ്‌നം മൂലം ദ്രാവകങ്ങള്‍ കെട്ടിക്കിടക്കുന്ന അവസ്ഥയും ഇലക്ട്രോലൈറ്റിലെ തകരാറുകളും രക്തത്തിലെ പഞ്ചസാരയുടെ നില സ്ഥായിയായി നിര്‍ത്തുന്നത്‌ ബുദ്ധിമുട്ടിലാക്കും. പ്രമേഹത്തിന്‌ കഴിക്കുന്ന ചില മരുന്നുകള്‍ വൃക്കകള്‍ക്ക്‌ സംസ്‌കരിച്ച്‌ പുറന്തള്ളാന്‍ പറ്റാത്തതും പ്രശ്‌നങ്ങള്‍ സൃഷ്ടിക്കാറുണ്ട്‌. 

പ്രമേഹവും വൃക്കരോഗവുമുള്ളവര്‍ ഈ രോഗങ്ങള്‍ സൂക്ഷ്‌മമായി കൈകാര്യം ചെയ്യേണ്ടതും രക്തസമ്മര്‍ദ്ധം നിയന്ത്രണത്തില്‍ നിര്‍ത്തുകയും ചെയ്യേണ്ടതാണെന്നും ഡോ. മോഹിത്‌ കൂട്ടിച്ചേര്‍ത്തു.

English Summary:

Kidney Disease and Diabetes: Expert Explains the Link and Management Tips.Managing Diabetes with Kidney Disease: Doctor's Guide to Blood Sugar and More.

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com