Activate your premium subscription today
Friday, Apr 18, 2025
ഓയൂർ ∙ തെരുവുനായ ആക്രമണത്തിൽ രണ്ടു വയസ്സുകാരന് ഗുരുതര പരുക്ക്. മുഖത്ത് പരുക്കേറ്റ കുട്ടിയെ തിരുവനന്തപുരം എസ്എടി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഏരൂർ പത്തടിയിൽ കൊച്ചുവിള വീട്ടിൽ ഷൈൻ ഷായുടെയും അരുണിമയുടെയും മകൻ ആദമിനാണ് പരുക്കേറ്റത്.
കോഴിക്കോട്∙ നട്ടെല്ല് വളവ് രോഗത്തിനുള്ള ആദ്യ നാവിഗേഷൻ ഗൈഡഡ് സ്കോളിയോസിസ് ശസ്ത്രക്രിയ സ്റ്റാർകെയർ ആശുപത്രിയിൽ വിജയകരമായി പൂർത്തിയാക്കി. ആശുപത്രിയിലെ സ്പൈൻ ആൻഡ് ഓർത്തോപീഡിക്സ് ടീം ആണ് ശസ്ത്രക്രിയയ്ക്ക് നേതൃത്വം നൽകിയത്. 12 വയസ്സുകാരിക്ക് ന്യുറോമോണിറ്ററിങ് യൂണിറ്റിന്റെ സഹായത്തോടെ 3-ഡി നാവിഗേഷൻ-ഗൈഡ് ഉപയോഗിച്ചുള്ള തൊറാക്കോ-ലമ്പാർ അഡോളസന്റ്
മസ്കത്ത് ∙ സങ്കീര്ണമായ ശസ്ത്രക്രിയക്കൊടുവില് സയാമീസ് ഇരട്ടകളുടെ വേര്പിരിയല് ശസ്ത്രക്രിയ വിജയകരമായി പൂര്ത്തിയാക്കി ഒമാനി മെഡിക്കല് സംഘം.
കൊച്ചി∙ പിഡിപി ചെയർമാൻ അബ്ദുൽ നാസർ മഅദനിയുടെ വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയ ഇന്നു നടക്കും. അദ്ദേഹത്തെ കഴിഞ്ഞ ദിവസം മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. വിവിധ രോഗങ്ങൾ മൂലം ആരോഗ്യം ക്ഷയിക്കുകയും ക്രിയാറ്റിൻ അളവു വർധിക്കുകയും ചെയ്തതിനെ തുടർന്നാണു വൃക്കകൾ തകരാറിലായത്. ശരീരം ദുർബലമായതിനാൽ മെഷീൻ ഉപയോഗിച്ചുള്ള പെരിട്രോണിയൽ ഡയാലിസിസ് സാധ്യമാകാതെ വരികയും മാനുവൽ ഡയാലിസിസിലേയ്ക്കു മാറുകയും ചെയ്തിരുന്നു. ഒരു വർഷമായി ദിവസവും ഡയാലിസിസ് ചെയ്യേണ്ട സ്ഥിതിയാണ്. രക്തസമ്മർദത്തിലെ തുടർച്ചയായ വ്യതിയാനത്തെ തുടർന്നു രണ്ടു മാസത്തോളം ആശുപത്രിയിൽ ചികിത്സയിൽ കഴിയേണ്ടി വന്നിരുന്നു. വൃക്ക മാറ്റിവയ്ക്കുകയല്ലാതെ മറ്റൊരു മാർഗവുമില്ലെന്നു ഡോ.മുഹമ്മദ് ഇക്ബാലിന്റെ നേതൃത്വത്തിലുള്ള ഡോക്ടർമാരുടെ സംഘം നിർദേശിച്ച സാഹചര്യത്തിലാണു ശസ്ത്രക്രിയ. മൂത്രതടസ്സം ഒഴിവാക്കാനുള്ള ശസ്ത്രക്രിയയ്ക്കും അദ്ദേഹം വിധേയനാകും.
കോഴിക്കോട്∙ നട്ടെല്ല് ചികിത്സയിൽ കേരളത്തിൽ ആദ്യമായി എൻഡോസ്കോപ്പിക് ട്രാൻസ്ഫോറാമിനൽ ലംബർ ഇന്റർബോഡി ഫ്യൂഷൻ (ടിഎൽഐഎഫ്) സാങ്കേതികത ഉപയോഗിച്ച് 3ഡി പ്രിന്റഡ് ടൈറ്റാനിയം കേജ് സ്ഥാപിക്കുന്ന ശസ്ത്രക്രിയ കോഴിക്കോട് സ്റ്റാർകെയർ ആശുപത്രിയിൽ വിജയകരമായി പൂർത്തിയാക്കി. സങ്കീർണമായ നട്ടെല്ല് രോഗങ്ങൾക്ക് സാങ്കേതികവിദ്യ ഉപയോഗിക്കുന്ന പ്രക്രിയയാണിത്.
തിരുവനന്തപുരം∙ സിസേറിയനിടെ 23കാരിയുടെ ഗര്ഭപാത്രത്തില് സര്ജിക്കല് മോപ്പ് കുടുങ്ങിയ കേസില് സർക്കാർ ഡോക്ടർക്ക് പിഴ ശിക്ഷ. നെയ്യാറ്റിന്കര ജനറല് ആശുപത്രിയിലെ ഗൈനക്കോളജിസ്റ്റ് ഡോ.സുജ അഗസ്റ്റിനാണ് കോടതി 3.15 ലക്ഷം രൂപ പിഴയൊടുക്കാൻ ശിക്ഷ വിധിച്ചത്. പിഴവുണ്ടായത് ഒപ്പമുണ്ടായിരുന്ന നഴ്സിനാണെന്ന ഡോക്ടറുടെ വാദം കോടതി അംഗീകരിച്ചില്ല. 2022 ജൂലൈ രണ്ടിനായിരുന്നു കേസിനാസ്പദമായ സംഭവം. നെയ്യാറ്റിന്കര അമരവിള പ്ലാവിള ജെ.ജെ. കോട്ടേജില് ജിത്തുവാണ് പരാതി നൽകിയത്.
പാലാ∙ ഗുരുതര വൃക്കരോഗം ബാധിച്ച സഹോദരന്മാർക്കു ഭാര്യമാർ വൃക്കകൾ പരസ്പരം മാറി നൽകിയ അപൂർവ കിഡ്നി സ്വാപ്പിങ് ശസ്ത്രക്രിയ മാർ സ്ലീവാ മെഡിസിറ്റിയിൽ വിജയകരമായി നടത്തി. നെഫ്രോളജി വിഭാഗം സീനിയർ കൺസൾട്ടന്റും ട്രാൻസ്പ്ലാന്റ് നെഫ്രോളജിസ്റ്റുമായ ഡോ. മഞ്ജുള രാമചന്ദ്രൻ, യൂറോളജി വിഭാഗം സീനിയർ കൺസൾട്ടന്റും റീനൽ
ബിബേക് പങ്കേനി, ശ്രിജന സുബേദി എന്നീ പേരുകൾ ഒരു മാസം മുൻപ് സോഷ്യൽ മീഡിയയിൽ നിറഞ്ഞു നിന്നിരുന്നു. നേപ്പാളി ദമ്പതികളായ ഇവരുടെ ജീവിതം എങ്ങനെയാണ് ഇത്രയേറെ പ്രശസ്തിയാർജിച്ചത്? പ്രണയം എന്ന് ഒറ്റവാക്കിൽ ഉത്തരം പറയാം. സന്തോഷവും സങ്കടവും കഷ്ടപ്പാടുകളും കണ്ണീരും നിറഞ്ഞ പ്രണയം. 9 വർഷങ്ങൾക്കു മുൻപ് സ്കൂള് പഠന
മുംബൈ ∙ കുത്തേറ്റ് ചികിത്സയിലായിരുന്ന നടൻ സെയ്ഫ് അലി ഖാൻ ആശുപത്രി വിട്ടു. ആറു ദിവസത്തെ ആശുപത്രി വാസത്തിനു ശേഷം അദ്ദേഹം ഡിസ്ചാർജ് ആയതായി ലീലാവതി ആശുപത്രി അധികൃതർ അറിയിച്ചു. ബാന്ദ്രയിലെ വസതിയിൽ അതിക്രമിച്ചു കയറിയ മോഷ്ടാവാണു വ്യാഴാഴ്ച പുലർച്ചെ രണ്ടരയോടെ നടനെ കുത്തിയത്. ഗുരുതരമായി പരുക്കേറ്റ താരത്തെ ആശുപത്രിയിൽ എത്തിച്ചതിനു പിന്നാലെ ശസ്ത്രക്രിയക്ക് വിധേയനാക്കിയിരുന്നു.
ന്യൂഡൽഹി ∙ രാജ്യത്ത് പ്രതിവർഷം ഏകദേശം 15 ലക്ഷം രോഗികൾക്ക് (5.2 %) ശസ്ത്രക്രിയയ്ക്കുശേഷം അണുബാധ ഉണ്ടാകുന്നതായി ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച് (ഐസിഎംആർ) വെളിപ്പെടുത്തി. സാമ്പത്തികമായി മുന്നാക്കം നിൽക്കുന്ന രാജ്യങ്ങളിലെ ഏറ്റവും ഉയർന്ന നിരക്കാണിത്. ഡൽഹി എയിംസ്, മണിപ്പാലിലെ കസ്തൂർബ ആശുപത്രി, മുംബൈ ടാറ്റ മെമ്മോറിയൽ ആശുപത്രി എന്നിവിടങ്ങളിലെ 3,090 രോഗികളെ ഉൾപ്പെടുത്തിയായിരുന്നു പഠനം.
Results 1-10 of 288
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.