Activate your premium subscription today
വൈദേശികാധിപത്യത്തിനെതിരെയും ചൂഷണങ്ങൾ അവസാനിപ്പിക്കാനും ഒട്ടേറെ സമരങ്ങളും ചെറുത്തുനിൽപ്പുകളും നടത്തിയ രാജ്യമാണ് ഇന്ത്യ. ഇത്തരം പോരാട്ടങ്ങളുടെ അനന്തരഫലമാണ് ബ്രിട്ടിഷ് സാമ്രാജ്യത്തിൽ നിന്നു നേടിയ സ്വാതന്ത്ര്യം. ആധിപത്യത്തിന്റെ തുടക്കം ഇന്ത്യാ ചരിത്രത്തിലെ ഏറ്റവും രാഷ്ട്രീയ പ്രാധാന്യമുള്ള
‘‘വരിക വരിക സഹജരേ, സഹന സമരസമയമായ് കരളുറച്ചു കൈകൾ കോർത്തു കാൽനടയ്ക്കു പോക നാം...’’ ഒരു പിടി ഉപ്പുകൊണ്ട് ബ്രിട്ടിഷ് സാമ്രാജ്യത്തെ വിറളിപിടിപ്പിച്ച ഉപ്പുസത്യഗ്രഹ സമരനാളുകളിലേക്ക് ഒഴുകിയെത്തുകയാണ് വി.പി.അപ്പുക്കുട്ട പൊതുവാളുടെ ഓർമകൾ. ഉപ്പുസത്യഗ്രഹത്തിനു വേദിയായ കാസർകോട്ടെ ഒളവറ ഉളിയത്തുകടവിൽ നിൽക്കുമ്പോൾ പ്രായംമറന്ന് ഈ സ്വാതന്ത്ര്യസമര സേനാനി ആവേശം കൊള്ളുന്നു. വിദ്യാർഥിയായിരുന്ന നാളിൽ സാക്ഷ്യംവഹിച്ച ചരിത്രമുഹൂർത്തത്തിലേക്ക് സഞ്ചരിക്കുമ്പോൾ ഒരിടത്തു പോലും പൊതുവാളിന്റെ ഓർമ പതറില്ല. അത്രമേൽ തീക്ഷ്ണമായിരുന്നു സ്വാതന്ത്ര്യദിന ഓർമകളെല്ലാം. രാജ്യം എഴുപത്തിയെട്ടാം സ്വാതന്ത്ര്യദിനം ആഘോഷിക്കുമ്പോൾ അപ്പുക്കുട്ട പൊതുവാളിന്റെ മനസ്സിലും പോരാട്ടത്തിന്റെ ആ നാളുകളുണ്ട്. അതിൽ ഗാന്ധിജിയെ കണ്ട ഓർമകളുണ്ട്. സ്വാതന്ത്ര്യത്തിനായി ‘രഹസ്യപ്പോരാളി’യായ അനുഭവങ്ങളുമുണ്ട്. വർഷങ്ങൾക്കു പിന്നിലുള്ള ആ കാലത്തേയ്ക്ക് അദ്ദേഹത്തിന്റെ കൈപിടിച്ച് ഒരു യാത്ര, ഈ സ്വാതന്ത്ര്യദിനത്തിൽ...
ഇന്ത്യ എന്ന ആശയത്തിന്റെ ഭാവിയെപ്പറ്റി ചിന്തിക്കാനാണ് യുവതലമുറയിലെ അഞ്ചുപേർ ഓൺലൈനിൽ ഒരുമിച്ചത്. രാജ്യം 78–ാം സ്വാതന്ത്ര്യദിനം ആഘോഷിക്കുമ്പോൾ യഥാർഥത്തിൽ ആഘോഷിക്കാനായിട്ടെന്തുണ്ട് എന്ന ആശങ്കയാണവർ ഏറെയും പങ്കുവച്ചത്. രാജ്യം നേരിടുന്ന വെല്ലുവിളികളിൽ അസ്വസ്ഥരാകുമ്പോഴും നമ്മെ ‘ഇന്ത്യ’ എന്ന ചട്ടക്കൂടിലുറപ്പിച്ചു നിർത്തുന്ന തൂണുകളുടെ കാതലിനെക്കുറിച്ചവർ പറഞ്ഞു. അതു കൂടുതൽ ശക്തിപ്പെടുത്തേണ്ടതിനെക്കുറിച്ചു സംസാരിച്ചു. എഴുത്തുകാരനും പ്രഭാഷകനുമായ അനന്ദു രാജ്, യുവകവിക്കുള്ള ഈ വർഷത്തെ സാഹിത്യ അക്കാദമി പുരസ്കാര ജേതാവും ക്വീർ എഴുത്തുകാരനുമായ ആദി, എഴുത്തുകാരിയും പാലക്കാട് ഐഐടിയിൽ ഗവേഷകയുമായ ആർദ്ര കെ.എസ്., ഇന്ത്യൻ വനിതാ ബാസ്കറ്റ്ബോൾ ടീം മുൻ ക്യാപ്റ്റൻ ജീന സ്കറിയ, നോവലിസ്റ്റ് റിഹാൻ റാഷിദ് എന്നിവരാണ് വർത്തമാനകാല ഇന്ത്യയിലെ സ്വാതന്ത്ര്യത്തിന്റെ അർഥതലങ്ങളെക്കുറിച്ചു സംവദിച്ചത്
ഇന്ത്യയുടെ വീരപുത്രൻ, സമാനതകളില്ലാത്ത നേതാവ്... ഇന്ത്യൻ സ്വാതന്ത്ര്യസമരചരിത്രത്തിലെ ഏറ്റവും ത്രസിപ്പിക്കുന്ന അധ്യായങ്ങളിലൊന്നായിരുന്നു നേതാജി സുഭാഷ് ചന്ദ്രബോസിന്റെ ജീവിതം. 1897ൽ ഇന്നത്തെ ഒഡീഷയിലെ കട്ടക്കിൽ ഒരു ബംഗാളി കുടുംബത്തിലാണ് നേതാജി ജനിച്ചത്.കൊൽക്കത്തയിലെ പ്രസിഡൻസി കോളജിൽ വിദ്യാഭ്യാസം നേടിയ
ഓഗസ്റ്റ് 15ന് വീണ്ടുമൊരു സ്വാതന്ത്ര്യദിനം വന്നെത്തുന്നു. സ്വാതന്ത്ര്യമെന്ന അമൃതം നമുക്ക് നേടിത്തന്നത് നിരവധി മനുഷ്യരുടെ അക്ഷീണവും നിസ്വാർഥവുമായ പ്രവർത്തനങ്ങളാണ്. 1928 ഒക്ടോബർ. ബ്രിട്ടൻ രൂപീകരിച്ച സൈമൺ കമ്മിഷനെതിരെ രാജ്യമെങ്ങും പ്രതിഷേധങ്ങൾ നടക്കുന്ന സമയം. ഒക്ടോബറിൽ അന്ന് ഇന്ത്യൻ സമൂഹത്തിലെ
18 വർഷത്തോളം തുടർച്ചയായി ബ്രിട്ടിഷ് ഭരണത്തിനെതിരെ പോരാടിയ ധീരൻ, പ്രലോഭനങ്ങൾക്കും ഭീഷണികൾക്കും മുന്നിൽ പതറാത്ത നിർഭയനായ എഴുത്തുകാരൻ, ഗാന്ധിശിഷ്യൻ ആയിരിക്കുമ്പോൾത്തന്നെ വിപ്ലവകാരികളായ ഭഗത് സിങ്ങിനും ചന്ദ്രശേഖർ ആസാദിനും തണലേകിയ ആത്മസുഹൃത്ത്, പ്രതിസന്ധികൾക്കും ജയിൽവാസത്തിനുമിടയിലും ‘പ്രതാപ്’ എന്ന ദിനപത്രവും ‘പ്രഭ’ എന്ന മാസികയും മുടക്കമില്ലാതെ പ്രസിദ്ധീകരിച്ച പത്രാധിപർ, രാജ്യമെമ്പാടും നടന്ന കർഷക - തൊഴിലാളി സമരങ്ങളുടെ കരുത്തുറ്റ സംഘാടകൻ, വർഗീയതയുടെ നിശിതവിമർശകൻ... ഗണേഷ് ശങ്കർ വിദ്യാർഥി എന്ന ദേശാഭിമാനിയായ പത്രപ്രവർത്തകനെക്കുറിച്ചു പറയാൻ വിശേഷണങ്ങൾ മതിയാകില്ല. 1931 മാർച്ച് 25ന് കാൻപുരിലെ വർഗീയകലാപത്തിൽ ദാരുണമായി കൊല്ലപ്പെടുന്നതുവരെ ആ അസാധാരണപ്രതിഭയുടെ ജീവിതം ജയിൽമുറിയിൽനിന്നു പത്രമോഫിസിലേക്കും തിരികെയുമുള്ള ഏകാന്തമായ ഓട്ടമായിരുന്നു. എന്നിട്ടും, സ്വാതന്ത്ര്യസമരത്തിലെ ധീരരക്തസാക്ഷിയായ ഗണേഷ് ശങ്കർ വിദ്യാർഥിയെ അപൂർവം ചിലർ മാത്രമേ ഇന്ന് ഓർക്കുന്നുണ്ടാകൂ.
ഒരിടത്തൊരിടത്ത് സൈനിക കന്റോൺമെന്റിൽ ജനിച്ചൊരു കുട്ടിയുണ്ടായിരുന്നു. സുബേദാർ റാങ്കിലുള്ള ആർമി ഓഫിസറുടെ മകൻ. അവന്റെ കുട്ടിക്കാലം പക്ഷേ സങ്കടങ്ങളുടേതും മുറിവുകളുടേതുമായിരുന്നു. അതിന് ഒറ്റ കാരണമേ ഉണ്ടായിരുന്നുള്ളൂ, ജാതി. ഞങ്ങളുടെ ജന്മം ദൈവത്തിന്റെ ശിക്ഷയാണെന്നു കുറേ മനുഷ്യർ വിശ്വസിച്ചിരുന്ന കാലം. തൊട്ടുകൂടായ്മയും തീണ്ടിക്കൂടായ്മയും കൊടികുത്തി വാണ കാലം. ഇരുട്ടിലും വെട്ടത്തിലും നീരാളിയെപ്പോലെ ജാതി അവനെ ഇറുക്കിപ്പിടിച്ചു. അയിത്തക്കാരനെന്നു പറഞ്ഞ് മറ്റു കുട്ടികളാരും അവനോട് മിണ്ടിയില്ല, കളിക്കാനും കൂട്ടിയില്ല. അധ്യാപകർ പോലും അകലെ നിർത്തി. സ്വന്തം ബുദ്ധിയുടെ ബലത്തിൽ, കഠിന പ്രയത്നത്താൽ, ആ തീക്കാലത്തെ അവൻ മറികടന്നു. അനേകമനേകം പേർക്കു മനുഷ്യരായി തലയുയർത്തി ജീവിക്കാൻ ഊർജം നൽകുന്ന ഇതിഹാസമായി. നമുക്ക് ഈ കഥ പറയാനും കേൾക്കാനും അവകാശമുണ്ടാക്കിയ മഹത്തായ ഭരണഘടനയുടെ ശിൽപിയായി. ബാബാസാഹേബ് എന്ന് ആദരവോടെയും ‘ജയ് ഭീം’ എന്ന് മുദ്രാവാക്യം മുഴക്കിയും ഇന്ത്യൻ ജനത ഈ പടനായകനെ നെഞ്ചിലേറ്റി. ഭീംറാവു റാംജി അംബേദ്കർ എന്ന ഡോ. ബി.ആർ.അംബേദ്കറുടെ ജീവിതം എക്കാലത്തും ആവേശമാണ്. ∙ പെരുമഴയത്തേക്ക് ആട്ടിയിറക്കപ്പെട്ട കുട്ടി അംബേദ്കർ ഒരിക്കൽ പറഞ്ഞു, ‘‘എനിക്കു നിങ്ങളോടുള്ള ഉപദേശം ഇതാണ്: വിദ്യ അഭ്യസിക്കുക, സംഘടിക്കുക, സമരം ചെയ്യുക. ആത്മവിശ്വാസം ഉണ്ടായിരിക്കുക. ഒരിക്കലും പ്രത്യാശ കൈവെടിയാതിരിക്കുക’’. പക്ഷേ, എളുപ്പമല്ലായിരുന്നു ഭീമിന്റെ കുട്ടിക്കാലം. ദലിത് വിഭാഗത്തിൽപ്പെട്ട മഹർ ജാതിക്കാരനായിരുന്നു ഭീം. അയിത്തജാതിക്കാർ എന്നു സമൂഹം വേർതിരിച്ചവർക്കു പ്രത്യേക ഇരിപ്പിടമാണ് ക്ലാസിൽ. ഇരിക്കാനായി ഒരു ചാക്കുമായാണു കുഞ്ഞുഭീം സ്കൂളിലേക്കു പോയിരുന്നത്. കൂട്ടുകാരെ തൊടാനൊന്നും അനുവാദമില്ലായിരുന്നു. ഉന്നത ജാതിക്കാരെന്നു മേനി നടിക്കുന്നവരുടെ മക്കൾ കൂട്ടത്തിൽ കൂട്ടിയതേയില്ല.
‘‘ഇന്ത്യ ബ്രിട്ടിഷുകാരെ തുരത്തിയത് നിങ്ങൾ മാതൃകയാക്കണം’’– സൗദി രാജകുമാരനും മുൻ ഇന്റലിജൻസ് മേധാവിയുമായ തുർക്കി അൽ ഫൈസൽ ആണ് കഴിഞ്ഞ ദിവസം ഇങ്ങനെ ആഹ്വാനം ചെയ്തത്. സമാധാനം ആഗ്രഹിക്കുന്നവർ ഏറെ ആവേശത്തോടെയാണ് അദ്ദേഹത്തിന്റെ പ്രസംഗം ശ്രവിച്ചത്. പലസ്തീൻ ജനതയോട് ഇന്ത്യയുടെ സ്വാതന്ത്ര്യസമര ചരിത്രം മാതൃകയാക്കണമെന്ന് നിർദേശിക്കുന്ന ഈ വിഡിയോ വൈറലായി. യുഎസിലെ ബേക്കർ ഇൻസ്റ്റിറ്റ്യൂട്ടിലായിരുന്നു യുകെയിലെയും യുഎസിലെയും മുൻ അംബാസഡർ ആയിരുന്ന തുർക്കി അൽ ഫൈസലിന്റെ (78) പ്രസംഗം.
കൊച്ചി ∙ സ്വാതന്ത്ര്യസമരകാലത്തു വി.ഡി.സവര്‍ക്കര്‍ തീവ്ര ഇടതുപക്ഷ സാഹസികന് ആയിരുന്നുവെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ഇ.പി.ജയരാജന്. സ്വാതന്ത്ര്യദിനത്തില്‍ ഡിവൈഎഫ്ഐ കൊച്ചിയില്‍ സംഘടിപ്പിച്ച സെക്കുലര്‍ സ്ട്രീറ്റ് ഉദ്ഘാടനം ചെയ്തുള്ള പ്രസംഗത്തിലാണു ജയരാജന്റെ അഭിപ്രായപ്രകടനം. ‘‘ഇന്ത്യൻ
ഏതാനും ദിവസങ്ങൾക്കകം ഇന്ത്യയ്ക്ക് 76 വയസ്സാവുകയാണ്. ഒരു ‘സ്വതന്ത്രപരമാധികാര രാഷ്ട്ര’മായിട്ടുള്ള ഇന്ത്യയുടെ ജനനം ചരിത്രത്തിലെ അപൂർവതയായിരുന്നു. വിഭജനത്തിന്റെയും വർഗീയകലാപങ്ങളുടെയും പലായനത്തിന്റെയും ആഴമേറിയ മുറിവുകളും നീറ്റലും പേറി നടക്കുന്ന ദശലക്ഷക്കണക്കിനു ജനങ്ങളായിരുന്നു യഥാർഥത്തിൽ, 1947ലെ ഇന്ത്യയുടെ ആത്മാവ്. അങ്ങനെയൊരു അനിശ്ചിതത്വത്തിൽനിന്നു സ്വാതന്ത്ര്യത്തിന്റെയും സാർവത്രിക വോട്ടവകാശത്തിന്റെയും ഭരണഘടനയുടെയും നീതിയുടെയും വിശാലമായ ലോകത്തേക്ക് ഇന്ത്യയെ കൈപിടിച്ചു നടത്തുമ്പോൾ നമ്മുടെ ദേശീയ നേതാക്കളുടെ കയ്യിൽ ഒരേയൊരു മൂലധനം മാത്രമാണുണ്ടായിരുന്നത്: ജാതിമതഭാഷാഭേദമന്യേ എല്ലാ ഇന്ത്യക്കാരിലുമുള്ള അപാരമായ വിശ്വാസം!
Results 1-10 of 47