Activate your premium subscription today
Saturday, Apr 19, 2025
ചെലവ് പോക്കറ്റിലൊതുക്കി സൗകര്യമുള്ള വീട് സഫലമാക്കിയ വിശേഷങ്ങൾ വീട്ടുകാർ പങ്കുവയ്ക്കുന്നു. മലപ്പുറം എടവണ്ണയിൽ 10 സെന്റ് പ്ലോട്ടാണ് ഉണ്ടായിരുന്നത്. അവിടെ ഞങ്ങളുടെ കൊക്കിലൊതുങ്ങുന്ന കൊച്ചുവീട് എന്നതായിരുന്നു ആശയം. മതിലിന്റെ ഉയരം കുറച്ച് മുകളിൽ മെറ്റൽ അഴികൾ നൽകിയത് നിർമാണച്ചെലവ് കുറയ്ക്കാൻ ഉപകരിച്ചു.
പോക്കറ്റിൽ ഒതുങ്ങുന്ന വീട് മതി. ഇതായിരുന്നു വീട്ടുകാരുടെ ആഗ്രഹം. എന്നാൽ ചരിഞ്ഞുകിടന്ന പ്ലോട്ട് അൽപം വെല്ലുവിളിയായി. കോളം-ഫൂട്ടിങ് അടിത്തറയ്ക്ക് പ്രതീക്ഷിച്ചതിലധികം തുക വിനിയോഗിക്കേണ്ടി വന്നു. തൂണുകൾക്ക് മുകളിലാണ് വീടുപണിതത്. എന്നിരുന്നാലും ഭാവിയിൽ തൂണുകൾക്ക് താഴെയുള്ള സ്ഥലം ബഹുവിധ ആവശ്യങ്ങൾക്ക്
'ചെറുതല്ലോ ചേതോഹരം' എന്ന ശൈലി അന്വർഥമാക്കുന്ന സ്വപ്നസുന്ദരഭവനത്തിന്റെ വിശേഷങ്ങൾ വീട്ടുകാർ പങ്കുവയ്ക്കുന്നു. മലപ്പുറം വേങ്ങരയിൽ 10 സെന്റിലാണ് വീട് പണിയാൻ പദ്ധതിയിട്ടത്. പച്ചപ്പും ദൂരെ മലയും കോടമഞ്ഞുമെല്ലാം വിരുന്നെത്തുന്ന പ്രകൃതിരമണീയമായ പ്രദേശമാണ്. ഈ ചുറ്റുപാടിനോട് ഇഴുകിചേരുംവിധം 'റിസോർട് ഫീലുള്ള
2040 നുള്ളിൽ ചന്ദ്രനിൽ വീട് നിർമിക്കാനുള്ള പദ്ധതിയുടെ പണിപ്പുരയിലാണ് അമേരിക്കൻ ബഹിരാകാശ ഏജൻസിയായ നാസ. ചന്ദ്രനിൽ എങ്ങനെ വീട് പണിയുമെന്ന് തലപുകയ്ക്കുന്നവർക്കുള്ള ഉത്തരമാണ് ഭാവിയുടെ ടെക്നോളജിയായ ത്രീഡി പ്രിന്റിങ്. ത്രീഡി പ്രിന്റർ ചന്ദ്രനിലേക്ക് എത്തിച്ചതിനു ശേഷം കെട്ടിടം പണിയാനാണ് നാസയുടെ പദ്ധതി. കെട്ടിടനിർമാണ മേഖലയിൽ വിപ്ലവകരമായ മാറ്റങ്ങൾക്കാകും ഈ സാങ്കേതികവിദ്യ വഴിയൊരുക്കുക. ഭാവിയുടെ ഈ സാങ്കേതികവിദ്യ ഇപ്പോൾ കേരളത്തിലും എത്തിയിരിക്കുന്നു. കേരളത്തിൽ ത്രീഡി പ്രിന്റിങ് സാങ്കേതികവിദ്യ ഉപയോഗിച്ച് നിർമിച്ച ആദ്യത്തെ കെട്ടിടം തിരുവനന്തപുരം പിടിപി നഗറിലുള്ള കേരള സംസ്ഥാന നിർമിതികേന്ദ്രത്തിലാണുള്ളത്. ചെന്നൈ ഐഐടി, മുംബൈ എന്നിവിടങ്ങളിൽ ഇത്തരം കെട്ടിടങ്ങൾ നിർമിച്ച ‘ത്വസ്ഥ’ എന്ന സ്റ്റാർട്ടപ്പാണ് ഈ ഉദ്യമത്തിനുപിന്നിൽ. ഇതിനുപിന്നിൽ മലയാളികളാണ് എന്നത് നമുക്കും അഭിമാനിക്കാവുന്ന കാര്യമാണ്. വയനാട് സ്വദേശി വി.എസ് ആദിത്യയാണ് ഇതിന്റെ സാരഥി. കൂടെ മലയാളിയായ പ്രവീൺ നായരുമുണ്ട്. ‘അമേസ് 28’ എന്നുപേരിട്ട ഈ കെട്ടിടത്തെക്കുറിച്ചും ത്രീഡി പ്രിന്റിങ് സാങ്കേതികവിദ്യയെക്കുറിച്ചും ഇരുവരും സംസാരിക്കുന്നു.
ഇപ്പോൾ വീടുപണിയുന്ന സാധാരണക്കാർക്ക് ഇരട്ടിഭാരമാണ് വിലക്കയറ്റം. എന്നാൽ മനസ്സുവച്ചാൽ കുറഞ്ഞ ചെലവിൽ അധിക ബാധ്യതകളില്ലാതെ സൗകര്യമുള്ള വീട് പണിയാം എന്ന് ഈ വീട്ടുകാർ തെളിയിക്കുന്നു. തൃശൂർ കൊടുങ്ങല്ലൂരാണ് സ്വദേശം. 17 ലക്ഷം രൂപയായിരുന്നു ബജറ്റ് നിശ്ചയിച്ചത്. അതിനുള്ളിൽ ഒതുങ്ങുന്ന കൊച്ചുവീട്
പെരുമ്പാവൂരിനടുത്ത് പ്രളയക്കാടാണ് സന്തോഷിന്റേയും കുടുംബത്തിന്റെയും പുതിയ വീട്. ഗൃഹനാഥനും ഭാര്യയും മൂന്ന് മക്കളുമടങ്ങുന്ന കുടുംബത്തിന്, അമിതസാമ്പത്തിക ബാധ്യത വരുത്താതെ പ്രകൃതിസൗഹൃദമായി പണിത, ചെറിയ വീട് വേണം എന്ന ആവശ്യമായിരുന്നു ഉണ്ടായിരുന്നത്. തൃപ്രയാർ കോസ്റ്റ്ഫോഡിലെ ഡിസൈനർ ശാന്തിലാലാണ്ഇവരുടെ
തിരുവനന്തപുരം∙ സ്വന്തമായി വീടു വയ്ക്കാനൊരുങ്ങുന്ന ഓരോ മലയാളിയുടെയും ആശങ്കകൾക്കു സംസ്ഥാന ഭവന നിർമാണ വകുപ്പ് പരിഹാരമുണ്ടാക്കുന്നു. 40 കോടി രൂപ ചെലവിൽ ദേശീയ ഹൗസിങ് പാർക്ക് പദ്ധതി നടപ്പാക്കും. വീടിന്റെ ചെലവ്, സാങ്കേതികവിദ്യ, നിർമാണ രീതി എന്നിവയെല്ലാം അടിസ്ഥാനപ്പെടുത്തിയുള്ള നാൽപതോളം വീടു മാതൃകകൾ
കോട്ടയം ജില്ലയിലെ മുളക്കുളം എന്ന സ്ഥലത്താണ് സദനന്റെയും അനിതയുടെയും പുതിയ വീട്. ഗൃഹനാഥന് മരപ്പണിയാണ്. 23 ലക്ഷം രൂപയിൽ താഴെ ചെലവാകുന്ന സൗകര്യങ്ങളുള്ള വീട് എന്നതായിരുന്നു വീട്ടുകാരുടെ ആവശ്യം. കുടുംബവകയായ 10 സെന്റിലാണ് വീട് പണിയാൻ
ചാലക്കുടിക്കടുത്ത് മേലടൂരാണ് പ്രവാസിയായ ജോയിയുടെയും കുടുംബത്തിന്റെയും പുതിയവീട്. ബഹ്റൈനിലുള്ള ഗൃഹനാഥനും കുടുംബത്തിനും സാമ്പത്തിക ബാധ്യതകൾ ഉണ്ടാക്കാത്ത, പരിപാലനം എളുപ്പമുള്ള, നാട്ടിൽ വരുമ്പോൾ ചൂടില്ലാതെ കുളിർമയുള്ള അന്തരീക്ഷം പ്രദാനംചെയ്യുന്ന വീട് എന്നതായിരുന്നു ആവശ്യം. അങ്ങനെയാണ് പ്രകൃതി സൗഹൃദ
Results 1-10 of 69
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.