Activate your premium subscription today
വീട് എപ്പോഴും വൃത്തിയായി കാത്തുസൂക്ഷിക്കാൻ നല്ല ബുദ്ധിമുട്ടാണ്. ജോലിക്കാരാണെങ്കിൽ ആകെ കിട്ടുന്ന ഒരു അവധി ദിനം മുഴുവൻ എടുത്താലും വീട് പൂർണമായി വൃത്തിയാക്കാൻ പലപ്പോഴും സാധിക്കില്ല. വൃത്തിയാക്കലിനും ചില ചിട്ടകളുണ്ട്.
വീട് അടിക്കടി വൃത്തിയാക്കുമെങ്കിലും പ്രധാന വാതിലിന് സമീപത്തെ ചവിട്ടികളും ഫ്ലോർ മാറ്റുകളും എപ്പോഴും വൃത്തിയാക്കി നിലനിർത്തുന്നത് പലർക്കും ബുദ്ധിമുട്ടുള്ള കാര്യമാണ്. അടിക്കടി അവയിലെ പൊടിപടലങ്ങൾ തട്ടി കളഞ്ഞാലും മാറ്റുകൾ പൂർണമായി വൃത്തിയാകില്ല എന്നതാണ് ഒരു കാര്യം. അതിഥികൾ വീട്ടിലേയ്ക്ക് എത്തുമ്പോൾ
വീടാകെ ഐശ്വര്യവും പ്രകാശവും പരത്തിക്കൊണ്ട് ഒരു ദീപാവലി കൂടി വന്നെത്തി. കുടുംബാംഗങ്ങൾ ഒത്തുചേരുന്ന സന്തോഷത്തിന്റെ അവസരം കൂടിയാണ് ദീപാവലി ആഘോഷം. ഐശ്വര്യത്തെ വരവേൽക്കാൻ ദീപാവലിക്ക് മുന്നോടിയായി വീട് ഒരുക്കിയിടുന്ന പതിവുണ്ട്. എന്നാൽ എന്തൊക്കെ തയ്യാറെടുപ്പുകളാണ് ഇതിനായി വീട്ടിൽ നടത്തേണ്ടത് എന്ന
വീടുകൾ കൂടുതൽ വയോജന സൗഹൃദമാകേണ്ട കാലമാണിത്. പച്ചയായ മേച്ചിൽപുറങ്ങൾ തേടിയുള്ള യാത്ര ട്രെൻഡായതോടെ കേരളത്തിലെ ധാരാളം വീടുകളിൽ പ്രായമായ മാതാപിതാക്കൾ മാത്രമുള്ള സ്ഥിതിയുണ്ട്. ഇനി മധ്യവയസ്സിൽ വീട് പണിതാലും താമസിയാതെയെത്തുന്ന വാർധക്യത്തിന് അനുയോജ്യമായി വേണം വീടൊരുക്കാൻ. ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ പറയാം.
പഴയ കാലത്തെ അപേക്ഷിച്ച് ഇപ്പോൾ ആളുകൾ വീടിന്റെ അകത്തളം കൂടുതൽ ഭംഗിയായി ചിട്ടപ്പെടുത്താൻ ശ്രദ്ധിക്കാറുണ്ട്. വീട്ടിലേക്ക് കയറിവരുന്ന അതിഥികളുടെ മനസ്സിൽ ആദ്യം മതിപ്പുണ്ടാക്കുന്നത് സ്വീകരണമുറിയുടെ മട്ടും ഭാവവുമായിരിക്കും. അതിനാൽ സ്വീകരണമുറിയിലെ ഫർണിച്ചറുകൾക്ക് സവിശേഷ സ്ഥാനമുണ്ട്. പണ്ട് ഫർണിച്ചറുകൾ
ഓണക്കോടിയും ഓണസദ്യയും കളികളും കൊണ്ട് തീരുന്നതല്ല മലയാളികൾക്ക് ഓണാഘോഷം. ഓണംസ്പെഷൽ വൃത്തിയാക്കലും ഈ ലിസ്റ്റിൽ ഉൾപ്പെടുന്നു. നീണ്ട മഴക്കാലത്തിനുശേഷം മുറ്റവും തൊടിയും വീട്ടകങ്ങളും വൃത്തിയാക്കാനുള്ള അവസരം കൂടിയാണ് ഇത്. തിരക്കിട്ട ജീവിതത്തിനിടയിൽ ഈ വൃത്തിയാക്കൽ എവിടെ തുടങ്ങി എവിടെ അവസാനിപ്പിക്കണമെന്ന്
അകത്തളങ്ങൾ അലങ്കരിക്കുന്നതിൽ ഫർണിച്ചറുകൾക്ക് ചെറുതല്ലാത്ത പങ്കുണ്ട്. വീട്ടുകാരും വീട്ടിലെത്തുന്നവരും ഉപയോഗിക്കുന്നതിനാൽ ശ്രദ്ധയോടെ വാങ്ങേണ്ട ഫർണിച്ചറുകളിൽ ഒന്നാണ് സോഫ. ഭംഗിക്കുപുറമേ ഉപയോഗക്ഷമതയും മുറിയുടെ വലുപ്പവും ആകൃതിയുമെല്ലാം കണക്കിലെടുത്തുവേണം സോഫ വാങ്ങാൻ. ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ നോക്കാം.
‘കൂടുതലോ കുറവോ അല്ല, ആവശ്യത്തിനായിരിക്കണം’. മിനിമലിസത്തെ ഇങ്ങനെ നിർവചിക്കാം. ഓരോ വീടും ഒന്നിനൊന്നു വ്യത്യസ്തമായിരിക്കും. അതുകൊണ്ടു തന്നെ മിനിമലിസം എന്ന ആശയത്തിൽ വീടൊരുക്കുമ്പോൾ കൃത്യമായി ഒരു നിർവചനം കൊടുക്കുക ബുദ്ധിമുട്ടാണ്. മിനിമലിസം ചിലരെ സംബന്ധിച്ച് ചെലവു കുറയ്ക്കലും ചിലർക്ക് െമറ്റീരിയലിസ്റ്റിക്
ഫ്ലോറിങ് നന്നായാൽ പാതി നന്നായി. സാധാരണ ഫ്ലോറിങ് രീതികളായ ടൈൽ, മാർബിൾ, ഗ്രാനൈറ്റ് എന്നിവയെല്ലാം കടന്ന് സ്റ്റോൺ ഫ്ലോറിങ്, കോൺക്രീറ്റ് ഫ്ലോറിങ്ങൊക്കെയാണ് ഇപ്പോൾ പ്രിയമായിക്കൊണ്ടിരിക്കുന്നത്. അൽപം റഫ് ആണെന്നു തോന്നാമെങ്കിലും മാർബിളിന്റെ ഫിനിഷിങ്ങിനെ വെല്ലുന്നരീതിയിൽ ഇത്തരം ഫ്ലോറിങ് പൂർത്തിയാക്കാം. ഈടു
ഒരു കാലത്തു ട്രെൻഡായിരുന്ന വോൾ പേപ്പറുകൾ പൂർവാധികം ക്ലാസിക് ലുക്കോടെ തിരിച്ചു വന്നിരിക്കുകയാണ്. മുന്പു ചെയ്തിരുന്ന പോലെ ഭിത്തി മുഴുവൻ ഒട്ടിക്കുന്നതിനു പകരം ഹൈലൈറ്റ് ചെയ്യാനായി വോൾപേപ്പർ ഉപയോഗിക്കുന്നു. ടൈലാണോ പെയിന്റിങ് ആണോ എന്നു സംശയം തോന്നിപ്പോകുന്നത്ര ഫിനിഷിങ്ങിലാണ് ഇപ്പോൾ വോൾപേപ്പറുകൾ
Results 1-10 of 72