ADVERTISEMENT

‘കൂടുതലോ കുറവോ അല്ല, ആവശ്യത്തിനായിരിക്കണം’. മിനിമലിസത്തെ ഇങ്ങനെ നിർവചിക്കാം. ഓരോ വീടും ഒന്നിനൊന്നു വ്യത്യസ്തമായിരിക്കും. അതുകൊണ്ടു തന്നെ മിനിമലിസം എന്ന ആശയത്തിൽ വീടൊരുക്കുമ്പോൾ കൃത്യമായി ഒരു നിർവചനം കൊടുക്കുക ബുദ്ധിമുട്ടാണ്. മിനിമലിസം ചിലരെ സംബന്ധിച്ച് ചെലവു കുറയ്ക്കലും ചിലർക്ക് െമറ്റീരിയലിസ്റ്റിക് എക്സ്പീരിയൻസും ആകാം. എന്നാൽ മിനിമലിസം എന്ന ആശയത്തെ പ്രത്യേക അളവുകോലിൽ പരിമിതപ്പെടുത്താൻ കഴിയില്ല. ഒരു വീട് ഡിസൈൻ ചെയ്യാൻ തുടങ്ങുമ്പോൾ തന്നെ ഏത് ആശയത്തിലൂന്നിയാണ് ഡിസൈൻ ചെയ്യേണ്ടത് എന്നു വീട്ടുകാരുടെ അഭിരുചിക്കനുസരിച്ച് തീരുമാനമെടുക്കാം. 

വാസ്തുവിദ്യയുടെ ഗുണങ്ങൾ ഉൾപ്പെടുത്തി ഡിസൈൻ വികസിപ്പിക്കുമ്പോഴാണ് വീട് മികച്ചതാകുക. വാസ്തുവിദ്യയുടെ സൃഷ്ടികൾ ചില മെറ്റീരിയലുകളിലേക്കോ രസകരമായ ചില രൂപങ്ങളിലേക്കോ പരിമിതപ്പെടുത്തുമ്പോൾ അവ എത്രത്തോളം ലളിതമായിരിക്കണം എന്നു നമുക്കു തീരുമാനിക്കാം. 

ഇന്നത്തെ ജീവിതശൈലീ മാറ്റങ്ങളെ മിനിമലിസം എന്ന ആശയവുമായി നമുക്കു പൊരുത്തപ്പെടുത്താവുന്നതാണ്. അലങ്കാരങ്ങളെ അര്‍ഥവത്തായി വീട്ടിലുള്ളവരുടെ ആവശ്യങ്ങളറിഞ്ഞു പരിമിതപ്പെടുത്താം. വീട്ടിലെ ഓരോ വസ്തുവിന്റെയും പ്രാധാന്യമനുസരിച്ച് ഡിസൈൻ ക്രമീകരിക്കാനാവും. 

minimal-interior

അനാവശ്യ ഇനങ്ങളും ഇടങ്ങളും ഒഴിവാക്കി ആദ്യമേ ലേഔട്ട് തയാറാക്കാം. ഓരോ സ്പേസും വീട്ടുകാർ എങ്ങനെ ഉപയോഗിക്കുന്നു എന്നു തിരിച്ചറിഞ്ഞു ഡിസൈൻ ക്രമീകരണങ്ങൾ നടത്താവുന്നതാണ്. വീട് തുറന്നതും വിശാലവുമാക്കാൻ മിനിമലിസം സഹായിക്കും. 

ലളിതവും കാര്യക്ഷമവുമായ ലേഔട്ട് പ്ലാൻ തന്നെയാണ് ഇതിന്റെ അടിസ്ഥാനം. ലളിതമായ രൂപങ്ങൾ, ഓപ്പൺ ഫ്ലോർ പ്ലാനുകൾ, കുറഞ്ഞ ഇന്റീരിയർ ഭിത്തികൾ, ലളിതമായ സ്റ്റോറേജ് സ്പേസുകൾ എന്നിവയാണ് ഈ രീതിയുടെ ൈഹലൈറ്റ്. പുറം കാഴ്ചകൾക്കും പകൽ വെളിച്ചത്തിനും പ്രാധാന്യം കൊടുത്തു കൊണ്ടുള്ള പ്ലാനുകളും ഉൾപ്പെടുത്താം. 

minimal-interiors

ഇളം നിറമുള്ള പ്രതലങ്ങൾ, ഡീറ്റെയിലിങ്, അലങ്കാരങ്ങൾ, ന്യൂട്രൽ കളർ തീം എന്നിവ ശാന്തമായ അന്തരീക്ഷം തരുന്നു. വെളിച്ചം നിറഞ്ഞ വിശാലമായ മുറികൾ, ‘സ്ട്രെയിറ്റ് ലൈൻ ഫോർമാറ്റ്’ ഫർണച്ചറുകൾ, അനുബന്ധ സാമഗ്രികൾ എന്നിവ സ്ഥലത്തിന്റെ ഉപയോഗത്തിനനുസരിച്ച് അറേഞ്ച് ചെയ്യുന്നു. അവശ്യകാര്യങ്ങൾക്കു മുൻഗണന നൽകുന്നതാണ് മിനിമലിസ്റ്റിക് ഡിസൈനിൽ പ്രധാനം. വളരെ കുറച്ചു മെറ്റീരിയലുകൾ, ന്യൂട്രൽ നിറങ്ങൾ, ലളിതമായ ഘടനകൾ എന്നിവ ഉപയോഗിച്ചു ഡിസൈനുകൾ ഒരുക്കാം. 

അനാവശ്യ അലങ്കാരങ്ങൾ ഒഴിവാക്കി, വിശാലമായ ഇന്റീരിയറുകളും വൃത്തിയുള്ള ഡിസൈനുകളും ഉപയോഗിക്കുക. ലളിതമാക്കുക എന്നു മനസ്സിൽ കണ്ടു വേണം ഡിസൈൻ.

കടപ്പാട് 

ആർക്കിടെക്റ്റ് റീനു ജോസ്,

ൈമൻഡ്സ്കേപ്പ് ആർക്കിടെക്റ്റ്സ്, പാല

English Summary:

Minimalism getting trend in Kerala- Construction Trends

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com