Activate your premium subscription today
പുനരുപയോഗിക്കാവുന്ന ഊർജ്ജ ഉപഭോഗം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി മാതൃകാപരമായ മാർഗ്ഗനിർദ്ദേശങ്ങൾ മുന്നോട്ടുവച്ചിരിക്കുകയാണ് ലഖ്നൗ ഡെവലപ്പ്മെന്റ് അതോറിറ്റി (എൽ ഡി എ). 1000 ചതുരശ്ര അടിയോ അതിലധികമോ വിസ്തീർണമുള്ള വീടുകളിൽ റൂഫ് ടോപ്പ് സോളാർപാനലുകൾ സ്ഥാപിക്കുന്നത് നിർബന്ധമാക്കിക്കൊണ്ട് അതോറിറ്റി
സംസ്ഥാനത്തു പലയിടങ്ങളിലായി ബാറ്ററി എനർജി സ്റ്റോറേജ് സിസ്റ്റം (ബെസ്) സ്ഥാപിക്കുന്നതിനു കമ്പനിക്കു കീഴിൽ പൊതു–സ്വകാര്യ പങ്കാളിത്തത്തോടെ (പിപിപി) പ്രത്യേക നിർവഹണ ഏജൻസി (എസ്പിവി) രൂപീകരിക്കാൻ കെഎസ്ഇബി. സംസ്ഥാനത്ത് പകൽ സമയത്ത് ലഭ്യമാകുന്ന അധിക വൈദ്യുതി ബാറ്ററിയിൽ സംഭരിച്ച്, ഉപയോഗം കൂടിയ വൈകിട്ട് 6 മുതൽ രാത്രി 11 വരെ ഉപയോഗിക്കുകയാണ് ലക്ഷ്യം.
ന്യൂഡൽഹി∙ പുരപ്പുറത്ത് സോളർ പ്ലാന്റ് സ്ഥാപിക്കാനുള്ള പ്രാരംഭ മൂലധനമില്ലാത്തവർക്ക് പുനരുപയോഗ ഊർജ സേവന കമ്പനികളുടെ സഹായത്തോടെ പ്ലാന്റ് സ്ഥാപിക്കാനും വഴിയൊരുങ്ങും. ഒരു കോടി വീടുകളിൽ പുരപ്പുറ സോളർ സ്ഥാപിക്കാനുള്ള പിഎം സൂര്യഭവനം പദ്ധതിയുടെ കീഴിലുള്ള ‘റെസ്കോ’ (RESCO) മാതൃക സംബന്ധിച്ച കരടുമാർഗരേഖ കേന്ദ്രം
ദുബായ് ∙ പാർപ്പിട സമുച്ചയങ്ങൾക്കുമേൽ സൗരോർജ പാനലുകൾ സ്ഥാപിച്ച് വൈദ്യുതി ഉൽപാദനത്തിനു തുടക്കമിട്ട് ദുബായ്.
വൈദ്യുതി നിരക്ക് വര്‍ധിപ്പിക്കാന്‍ കെഎസ്ഇബി നല്‍കിയിരിക്കുന്ന അപേക്ഷയുമായി ബന്ധപ്പെട്ട് കേരളാ സ്റ്റേറ്റ് ഇലക്ട്രിസിറ്റി റഗുലേറ്ററി കമ്മിഷന് അടുത്ത മാസം പൊതുജനാഭിപ്രായം തേടും. 2024-25 മുതല്‍ 2026-27 വരെ മൂന്നു വര്‍ഷത്തേക്കുള്ള നിരക്കു വര്‍ധന നടപ്പാക്കാനാണ് കെഎസ്ഇബി അപേക്ഷ നല്‍കിയിരിക്കുന്നത്.
മാസം 250 യൂണിറ്റിനു മുകളിൽ ഉപയോഗിക്കുന്ന ഗാർഹിക ഉപയോക്താക്കൾക്കും സൗര വൈദ്യുതി ഉൽപാദിപ്പിച്ചു ഗ്രിഡിലേക്കു നൽകുന്നവർക്കും വൈദ്യുതി ബില്ലിൽ കൂടുതൽ പൊള്ളും. വൈദ്യുതി റഗുലേറ്ററി കമ്മിഷന് കെഎസ്ഇബി നൽകിയ താരിഫ് പരിഷ്കരണ അപേക്ഷയിലാണ് നിരക്കു വർധിപ്പിക്കാനുള്ള നിർദേശം കുറുക്കുവഴിയിലൂടെ നൽകിയത്.
ന്യൂഡൽഹി ∙ പിഎം സൂര്യഭവനം പദ്ധതിയിൽ രാജ്യത്ത് ഏറ്റവും കൂടുതൽ പുരപ്പുറ സോളർ പ്ലാന്റ് സ്ഥാപിച്ച സംസ്ഥാനങ്ങളിൽ കേരളം മൂന്നാം സ്ഥാനത്ത്. കഴിഞ്ഞ 5 മാസത്തിനിടെ സ്ഥാപിച്ച 2.39 ലക്ഷം പ്ലാന്റുകളിൽ 23,468 എണ്ണം കേരളത്തിലാണെന്ന് പദ്ധതിയുടെ നടത്തിപ്പുചുമതലയുള്ള കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ ആർഇസി ലിമിറ്റഡ് അറിയിച്ചു. 1.25 ലക്ഷം പ്ലാന്റ് സ്ഥാപിച്ച ഗുജറാത്താണ് ഒന്നാമത്. രണ്ടാമത് മഹാരാഷ്ട്ര, 34,088 പ്ലാന്റുകൾ. 2.39 ലക്ഷം പ്ലാന്റുകൾ സ്ഥാപിച്ചതിലൂടെ 900 മെഗാവാട്ട് ശേഷിയാണ് കൂട്ടിച്ചേർക്കപ്പെട്ടത്.
ന്യൂഡൽഹി∙ പിഎം സൂര്യഭവനം പദ്ധതിയുടെ കീഴിൽ സ്ഥാപിക്കുന്ന ഓരോ സോളർ പ്ലാന്റിനും അതത് പഞ്ചായത്ത് അടക്കമുള്ള തദ്ദേശസ്ഥാപനങ്ങൾക്ക് 1,000 രൂപ വീതം ആനുകൂല്യമായി ലഭിക്കും. ഇത് സംബന്ധിച്ച മാർഗരേഖ കേന്ദ്ര പുനരുപയോഗ ഊർജ മന്ത്രാലയം പുറത്തിറക്കി. 1,000 കോടി രൂപയാണ് തദ്ദേശസ്ഥാപനങ്ങൾക്കായി നീക്കിവച്ചിരിക്കുന്നത്. ഒരു കോടി വീടുകളിൽ പുരപ്പുറ സോളർ പ്ലാന്റ് സ്ഥാപിക്കുകയെന്നതാണ് പിഎം സൂര്യഭവനം പദ്ധതിയുടെ ലക്ഷ്യം.
തിരുവനന്തപുരം∙ കെഎസ്ഇബിക്കു വില്‍ക്കുന്ന വൈദ്യുതിയുടെ നിരക്ക് കൂട്ടി റെഗുലേറ്ററി കമ്മിഷന്. യൂണിറ്റിന് 2.69 രൂപ ആയിരുന്നത് 3.15 രൂപയായാണ് വര്‍ധിപ്പിച്ചത്. ഇതോടെ പുരപ്പുറ സൗരോര്‍ജ ഉല്പാദകര്ക്ക് യൂണിറ്റിന് 46 പൈസ അധികം ലഭിക്കും. 2023 ഏപ്രില്‍ മു;ല്‍ 2024 മാര്‍ച്ച് വരെ നല്കിയ വൈദ്യതിക്കാണു നിരക്ക്
തൃശൂർ ∙ ഒരു കോടി വീടുകളിൽ പുരപ്പുറ സൗരോർജം എത്തിക്കുക എന്ന ലക്ഷ്യത്തിൽ കേന്ദ്ര സർക്കാർ നടപ്പാക്കിയ പിഎം സൂര്യഘർ മുഫ്ത് ബിജ്ലി യോജനയ്ക്കു സംസ്ഥാനത്തു വലിയ സ്വീകാര്യത ലഭിക്കുമ്പോഴും പദ്ധതിയോട് കെഎസ്ഇബിക്കു വിമുഖത. ജൂൺ 6 വരെയുള്ള കണക്കനുസരിച്ചു പദ്ധതിക്കു കീഴിൽ സംസ്ഥാനത്ത് ഇതുവരെ 83,905 അപേക്ഷകരുണ്ട്. അപേക്ഷകരുടെ എണ്ണത്തിൽ സംസ്ഥാനങ്ങളിൽ 6–ാം സ്ഥാനത്താണു കേരളം. ആവശ്യക്കാരേറിയിട്ടും പല ഇലക്ട്രിക്കൽ സെക്ഷനുകളും സോളർ നെറ്റ് മീറ്ററുകൾ ലഭ്യമല്ലെന്നും ആവശ്യത്തിനു ജീവനക്കാരില്ലെന്നുമുള്ള മുടന്തൻ ന്യായങ്ങൾ പറഞ്ഞ് പദ്ധതി വൈകിപ്പിക്കുന്നു എന്നാണു വ്യാപക പരാതി.
Results 1-10 of 58