Activate your premium subscription today
തിരുവനന്തപുരം ∙ സാമ്പത്തിക പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ കോടിക്കണക്കിനു രൂപയുടെ റവന്യു റിക്കവറി പിരിവു സർക്കാർ ഊർജിതമാക്കുന്നു. സാമ്പത്തിക വർഷം അവസാനിക്കുന്ന മാർച്ച് 31നു മുൻപു കലക്ടർമാരുടെ നേതൃത്വത്തിൽ കഴിയുന്നത്ര തുക പിരിച്ചെടുക്കാനാണു നിർദേശം
തിരുവനന്തപുരം ∙ സ്വകാര്യ വ്യക്തികളുടെയോ സ്ഥാപനങ്ങളുടെയോ സ്ഥാവര വസ്തുക്കൾ ജപ്തി ചെയ്യുന്നതിന് സ്റ്റേ അനുവദിക്കുന്നതിനും കുടിശിക തവണകളായി അടയ്ക്കുന്നതിനു സാവകാശം നൽകുന്നതിനുമുള്ള കേരള റവന്യു റിക്കവറി ഭേദഗതി ബിൽ നിയമസഭയുടെ സബ്ജക്ട് കമ്മിറ്റിക്ക് അയച്ചു.
തോട്ടഭൂമി ഉൾപ്പെടെ കേരള ഭൂപരിഷ്കരണ നിയമത്തിൽ ഇളവ് അനുവദിച്ച ഭൂമി മറ്റ് ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്നതുമായി ബന്ധപ്പെട്ട് സംസ്ഥാന ലാൻഡ് ബോർഡ് ഇറക്കിയ വിവാദ സർക്കുലറിലെ പരാമർശം ദുർവ്യാഖ്യാനമാണെന്നു വ്യക്തമാക്കി റവന്യു വകുപ്പ് ഉത്തരവിറക്കി. ഇളവു ലഭിച്ച ഭൂമി പരിവർത്തനപ്പെടുത്തിയവർക്ക് എതിരെ മിച്ചഭൂമി കേസുകൾ പുനരാരംഭിക്കാനും ആവശ്യപ്പെട്ടു. ഭൂപരിഷ്കരണ നിയമപ്രകാരം സർക്കാരിനുള്ള പ്രത്യേക അധികാരം ഉപയോഗിച്ചാണ് സർക്കുലറിലെ നിയമവ്യാഖ്യാനങ്ങൾ തിരുത്തി റവന്യു പ്രിൻസിപ്പൽ സെക്രട്ടറി ടിങ്കു ബിസ്വാൾ ഉത്തരവിറക്കിയത്.
തിരുവനന്തപുരം ∙ ജപ്തി ചെയ്യുന്ന ഭൂമി ലേലത്തിലെടുക്കാൻ ആരും തയാറായില്ലെങ്കിൽ സർക്കാരിന് ഒരു രൂപയ്ക്ക് ഏറ്റെടുക്കാമെന്നതടക്കമുള്ള പരിഷ്കാരങ്ങൾ നടപ്പാക്കുന്നതിന് 1968ലെ കേരള റവന്യൂ റിക്കവറി നിയമം ഭേദഗതി ചെയ്യാൻ മന്ത്രിസഭായോഗം അനുമതി നൽകി. വരുന്ന നിയമസഭാ സമ്മേളനത്തിൽ ബിൽ പാസാക്കും. നികുതി കുടിശികയുടെ പലിശ ഈടാക്കുന്നത് കുറയ്ക്കുക, ജപ്തി വസ്തുവിന്റെ വിൽപന വിവരങ്ങൾ ഓൺലൈനായി പ്രസിദ്ധീകരിക്കുക, റവന്യു റിക്കവറിയിൽ തവണകൾ അനുവദിക്കാൻ സർക്കാരിന് അനുമതി നൽകുക തുടങ്ങിയവയാണു പ്രധാന ഭേദഗതികൾ.
തിരുവനന്തപുരം ∙ വസ്തു നികുതി (കെട്ടിട നികുതി) കുടിശിക വരുത്തിയതിനു റവന്യു റിക്കവറി നോട്ടിസ് അയച്ചിട്ടുള്ള കെട്ടിട ഉടമകൾക്ക് കോർപറേഷനിൽ നിന്ന് ഒരു സേവനവും നൽകേണ്ടെന്ന് തീരുമാനം. സേവനങ്ങൾ നൽകുന്നതിനുള്ള സംവിധാനം സോഫ്റ്റ് വെയറിൽ ബ്ലോക്ക് ചെയ്യാൻ റവന്യു ഇൻസ്പെക്ടർമാർക്ക് നിർദേശം നൽകി. പ്രതിദിനം
തിരുവനന്തപുരം ∙ റവന്യു റിക്കവറി നിയമഭേദഗതി വരുന്നതു വരെ കേരള ബാങ്ക് ഒഴികെ ദേശസാൽകൃത, ഷെഡ്യൂൾഡ്, കമേഴ്സ്യൽ ബാങ്കുകളുടെ വായ്പക്കുടിശികയിൽ ജപ്തി നടപടി നിർത്തിവയ്ക്കാൻ ലാൻഡ് റവന്യു കമ്മിഷണർക്കും കലക്ടർമാർക്കും സംസ്ഥാന സർക്കാർ നിർദേശം നൽകി. കുടിശികയ്ക്കു ഗഡുക്കൾ അനുവദിക്കുന്നതുൾപ്പെടെ വ്യവസ്ഥകളുമായാണു നിയമഭേദഗതി വരിക.
തിരുവനന്തപുരം ∙ കരുവന്നൂർ സഹകരണ ബാങ്കിലുണ്ടായ സാമ്പത്തിക തട്ടിപ്പിൽ ബാങ്കിനുണ്ടായ 125.83 കോടി രൂപയുടെ നഷ്ടത്തിൽ ഇതുവരെ ഉത്തരവാദികളിൽനിന്നു തിരിച്ചുപിടിച്ചത് 4449 രൂപ മാത്രം! ബാക്കി തുക തിരിച്ചു പിടിക്കാൻ തടസ്സം സർക്കാരിന് ഇവർ നൽകിയ അപ്പീൽ. അപ്പീലിൽ തീരുമാനമെടുക്കുന്നതുവരെ റവന്യു റിക്കവറി പാടില്ലെന്നു കോടതി നിർദേശിച്ചിരുന്നു. അപ്പീലിൽ തീരുമാനമെടുത്താൽ റവന്യു റിക്കവറിയുമായി മുന്നോട്ടുപോകാമെന്നിരിക്കെ, ഇതുവരെയും അതിനു സർക്കാർ തുനിഞ്ഞിട്ടില്ല.
നികുതി കുടിശിക കേസുകളിൽ ഉൾപ്പെട്ടതടക്കം ഒട്ടേറെ പ്രധാന ഫയലുകൾ ജിഎസ്ടി വകുപ്പിൽ കാണാനില്ല. കടലാസ് രഹിത ഓഫിസ് ആക്കാനുള്ള ശുദ്ധീകരണത്തിലാണ് വിവിധ ഓഫിസുകളിൽ നിന്നു നിർണായക ഫയലുകൾ നഷ്ടമായത്. ഇത്തരം ഫയലുകൾ ഒഴിവാക്കും മുൻപ് ഡിജിറ്റൈസ് ചെയ്യണമെന്നാണു സർക്കാർ നിർദേശം.എന്നാൽ ഇതു ചെയ്യാത്തതിനാൽ ഇപ്പോൾ ഡിജിറ്റലുമില്ല ഒറിജിനിലുമില്ല എന്നതാണു സ്ഥിതി.
Results 1-8