Activate your premium subscription today
Friday, Apr 18, 2025
മൂന്നാർ ∙ കേന്ദ്ര സർക്കാർ സ്ഥാപനങ്ങളിൽ ജോലി വാങ്ങി നൽകാമെന്നും മൂന്നാറിൽ ഭൂമി നൽകാമെന്നും വാഗ്ദാനം നൽകി ചെന്നൈ സ്വദേശികളിൽ നിന്നു 46 ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ മൂന്നാം പ്രതി ഹൈക്കോടതി മുൻകൂർ ജാമ്യം നിഷേധിച്ചതിനെത്തുടർന്ന് പൊലീസിൽ കീഴടങ്ങി. മൂന്നാർ ലക്ഷം കോളനി സ്വദേശി പി.പനീറാണ് (60) കീഴടങ്ങിയത്. ദേവികുളം കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു. ചെന്നൈ ഭാരതി നഗർ സ്വദേശിനി കെ.തനിഷ്കയാണ് മൂന്നാർ പൊലീസിൽ പരാതി നൽകിയത്.
അലഹാബാദ് ∙ പീഡനക്കേസിൽ, അതിജീവിത അപകടം വിളിച്ചു വരുത്തുകയായിരുന്നെന്നും സംഭവിച്ചതിൽ അവർക്കും ഉത്തരവാദിത്തമുണ്ടെന്നുമുള്ള നിരീക്ഷണത്തോടെ പ്രതിക്ക് ജാമ്യമനുവദിച്ച് അലഹാബാദ് ഹൈക്കോടതി. 2024 സെപ്റ്റംബറിൽ, ഡൽഹിയിൽ പേയിങ് ഗെസ്റ്റായി താമസിക്കുകയായിരുന്ന ബിരുദാനന്തര ബിരുദ വിദ്യാർഥിനിയാണ് പീഡിപ്പിക്കപ്പെട്ടത്.
കോട്ടയം ∙ സർക്കാർ നഴ്സിങ് കോളജിലെ റാഗിങ് കേസിൽ പ്രതികൾക്ക് ജാമ്യം. കോട്ടയം ജില്ലാ സെഷൻസ് കോടതിയാണ് പ്രതികൾക്ക് ജാമ്യം നൽകിയത്. അമ്പത് ദിവസത്തിലേറെയായി ജയിലിൽ കിടക്കുന്ന വിദ്യാർഥികളുടെ പ്രായം അടക്കം പരിഗണിച്ച് ജാമ്യം നൽകണമെന്നായിരുന്നു പ്രതിഭാഗത്തിന്റെ വാദം.
കൊച്ചി ∙ പാതിവില തട്ടിപ്പു കേസിൽ ഉൾപ്പെട്ട നാഷനൽ എൻജിഒ കോൺഫെഡറേഷൻ ചെയർമാൻ കെ.എൻ.ആനന്ദ കുമാറിന്റെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. ജാമ്യ ഹർജി തള്ളാനുള്ള വിശദാംശങ്ങൾ പുറത്തു വന്നിട്ടില്ലെങ്കിലും തട്ടിപ്പു പദ്ധതിയുടെ പരിപാടികളിലടക്കം നിരന്തരം പങ്കെടുത്തിരുന്നല്ലോ എന്ന് വാദത്തിന്റെ വേളയിൽ ജസ്റ്റിസ് പി.വി.കുഞ്ഞികൃഷ്ണൻ ചോദിച്ചിരുന്നു.
കോഴിക്കോട് ∙ പത്താം ക്ലാസ് വിദ്യാർഥി ഷഹബാസ് വധക്കേസിൽ പ്രതികളായ കുട്ടികളുടെ ജാമ്യഹർജിയിൽ വിധി പറയുന്നത് മാറ്റി. ഈ മാസം പതിനൊന്നിലേക്കാണ് മാറ്റിയത്. കഴിഞ്ഞ വ്യാഴാഴ്ച ജാമ്യാപേക്ഷയിൽ വാദം പൂർത്തിയാക്കിയെങ്കിലും വിധി പറയാൻ ഇന്നത്തേക്ക് മാറ്റുകയായിരുന്നു. ഇതാണ് വീണ്ടും മാറ്റിയത്. ജുവനൈൽ ഹോമിൽ കഴിയുന്ന ആറു പേരുടെ ജാമ്യാപേക്ഷയാണ് ജില്ലാ സെഷൻസ് കോടതിയുടെ പരിഗണനയിലുള്ളത്.
കൊച്ചി ∙ ആലപ്പുഴയിൽ 2 കോടി രൂപയുടെ ഹൈബ്രിഡ് കഞ്ചാവ് പിടിച്ച കേസില്‍ നടൻ ശ്രീനാഥ് ഭാസി ഹൈക്കോടതിയിൽ നൽകിയ മുൻകൂർ ജാമ്യ ഹർജി പിൻവലിച്ചു. കേസിൽ എക്സൈസ് വകുപ്പ് നടനെ പ്രതി ചേർക്കാത്തതിനാലാണ് ഇത്. നേരത്തേ, ഹർജി പരിഗണിച്ച ജസ്റ്റിസ് പി.വി.കുഞ്ഞികൃഷ്ണൻ രണ്ടാഴ്ചയ്ക്കുള്ളിൽ മറുപടി നൽകണമെന്ന് എക്സൈസിനോടു നിർദേശിച്ചിരുന്നു. ഈ മാസം 22ന് കേസ് വീണ്ടും പരിഗണിക്കാനിരിക്കെയാണ് ശ്രീനാഥ് ഭാസി ഹർജി പിൻവലിച്ചത്.
ഇന്റലിജൻസ് ബ്യൂറോ (ഐബി) ഉദ്യോഗസ്ഥ ട്രെയിൻ തട്ടി മരിച്ച സംഭവത്തിൽ യുവതിയുടെ വീട്ടുകാരെ കുറ്റപ്പെടുത്തി സഹപ്രവർത്തകന്റെ മുൻകൂർ ജാമ്യഹർജി. ഐബി ഉദ്യോഗസ്ഥയുടെ മരണത്തിന് സഹപ്രവർത്തകനായ സുകാന്ത് സുരേഷാണ് ഉത്തരവാദിയെന്ന് കാട്ടി കുടുംബം രംഗത്തെത്തിയിരുന്നു.
ഷാജഹാൻപുർ (യുപി) ∙ ബലാത്സംഗക്കേസിൽ ജയിലിൽ കഴിയുന്ന ആൾദൈവം ആസാറാം ബാപ്പുവിന് 3 മാസത്തെ ഇടക്കാല ജാമ്യം കിട്ടിയതിനു പിന്നാലെ അതിജീവിതയുടെ വീടിന്റെ സുരക്ഷ വർധിപ്പിച്ചു. 2013 ൽ ആശ്രമത്തിൽ വച്ച് 16 വയസ്സുകാരിയെ പീഡിപ്പിച്ച കേസിൽ ആസാറാം ബാപ്പു (86) ജീവപര്യന്തം ശിക്ഷിക്കപ്പെട്ട് ജോധ്പുർ ജയിലിലാണ്. 2023 ൽ ഗുജറാത്തിലെ മറ്റൊരു കേസിലും ജീവപര്യന്തം ശിക്ഷ ലഭിച്ചു. ചികിത്സയ്ക്കു വേണ്ടിയാണ് ജാമ്യം നൽകിയത്. അസിസ്ഗഞ്ച് പൊലീസാണ് നിരീക്ഷണ ക്യാമറകൾ അടക്കം ഏർപ്പെടുത്തി സുരക്ഷ വർധിപ്പിച്ചത്. നിലവിൽ ഒരു പൊലീസുകാരൻ മാത്രമാണ് കാവലിനുണ്ടായിരുന്നത്.
കൊച്ചി ∙ പത്താം ക്ലാസ് പരീക്ഷ ചോദ്യപേപ്പര്‍ ചോര്‍ച്ചക്കേസിലെ മുഖ്യപ്രതി കെ.മുഹമ്മദ് ഷുഹൈബിന് ഹൈക്കോടതി ജാമ്യമനുവദിച്ചു. കൊടുവള്ളി എംഎസ് സൊലൂഷൻസ് ട്യൂഷൻ സെന്റർ സിഇഒ കൂടിയായ ഷുഹൈബ് നല്കിയ ജാമ്യാപേക്ഷ പരിഗണിച്ചാണ് ജസ്റ്റിസ് പി.വി.കുഞ്ഞികൃഷ്ണന്റെ ബെഞ്ച് ജാമ്യം അനുവദിച്ചത്. നേരത്തെ ഹൈക്കോടതി ഷുഹൈബിന്റെ മുൻകൂർ ജാമ്യാപേക്ഷ തള്ളിയിരുന്നു.
ചെന്നൈ ∙ ഹാസ്യ പരിപാടിക്കിടെ മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെയെ വഞ്ചകനെന്ന് പരിഹസിച്ച് പാരഡി ഗാനം ആലപിച്ചെന്ന കേസിൽ കൊമീഡിയൻ കുനാൽ കമ്രയ്ക്ക് മദ്രാസ് ഹൈക്കോടതി ഇടക്കാല മുൻകൂർ ജാമ്യം അനുവദിച്ചു. ഷിൻഡെയോടു മാപ്പു പറയാൻ മഹാരാഷ്ട്ര മുഖ്യമന്ത്രി ഫഡ്നാവിസ് അടക്കമുള്ള നേതാക്കൾ ആവശ്യപ്പെട്ടെങ്കിലും കുനാൽ കമ്ര അതു തള്ളിയിരുന്നു.
Results 1-10 of 315
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.