Activate your premium subscription today
മൂവാറ്റുപുഴ∙ ലഹരി മരുന്ന് ശൃംഖലയുമായി ബന്ധപ്പെട്ട സുഹൃത്തുക്കളെ കുറിച്ച് എക്സൈസ് സംഘത്തിനു വിവരങ്ങൾ കൈമാറിയ യുവാവിനു ക്രൂര മർദനം. ലഹരി മരുന്നു സംഘത്തെ കുറിച്ചു വിവരങ്ങൾ കൈമാറുന്ന മറ്റുള്ളവർക്കുള്ള മുന്നറിയിപ്പെന്ന രീതിയിൽ മർദിക്കുന്ന ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിക്കുകയും ചെയ്തു. മർദനത്തിൽ പരുക്കേറ്റ യുവാവിനെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
എക്സൈസ് ചെക്ക്പോസ്റ്റിൽ കാട്ടുകൊമ്പന്റെ മിന്നൽ പരിശോധന. വയനാട് മുത്തങ്ങ തകരപ്പാടിയിലെ എക്സൈസ് ചെക്പോസ്റ്റിലാണു കഴിഞ്ഞ ബുധനാഴ്ച പുലർച്ചെ ഒരു മണിയോടെ ആന എത്തിയത്. ആന ഓഫിസിൽ കയറുന്നതിന്റെ സിസിടിവി ദൃശ്യങ്ങളാണ് ഇപ്പോൾ പുറത്തുവന്നത്.
മലപ്പുറം∙ വ്യാജ കഞ്ചാവു കേസിൽ പൊലീസ് കുടുക്കാൻ ശ്രമിക്കുന്നുവെന്ന് ആരോപിച്ചയാൾ എംഡിഎംഎയുമായി എക്സൈസ് ഇന്റലിജൻസ് വിഭാഗത്തിന്റെ പിടിയിൽ. വേങ്ങര ഗാന്ധിക്കുന്ന് സ്വദേശി വീരപ്പൻ മണി എന്ന മണ്ണിൽ അനിൽകുമാറാണ് (43), പൊലീസിനെതിരെ ആരോപണവുമായി മാധ്യമങ്ങൾക്കു മുന്നിലെത്തി 2 മാസത്തിനു ശേഷം പിടിയിലായത്.
തിരുവനന്തപുരം ∙ വാഹനാപകടത്തിൽ പരുക്കറ്റ ചികിത്സയിലിരിക്കെ മരിച്ച എക്സൈസ് ഉദ്യോഗസ്ഥയുടെ വിയോഗത്തിൽ മനംനൊന്ത് സഹപ്രവർത്തകർ. തിരുമല വേട്ടമുക്ക് ലക്ഷ്മി നഗർ റസിഡൻസ് ടിസി 08/1765ൽ നസീറിന്റെ ഭാര്യ, എക്സൈസ് തിരുവനന്തപുരം റേഞ്ച് ഓഫിസിലെ (മണ്ണന്തല) വനിതാ സിവിൽ എക്സൈസ് ഓഫിസർ എസ്.എൻ.ഷാനിദയാണ്(37) മരിച്ചത്.
അടിമാലി ∙ എക്സൈസ് നർകോട്ടിക് ഓഫിസിൽ കഞ്ചാവ് വലിക്കാൻ തീപ്പെട്ടി ചോദിച്ചെത്തിയ വിദ്യാർഥികൾക്ക് കഞ്ചാവ് ഉൾപ്പെടെയുള്ള ലഹരി വസ്തുക്കൾ ലഭിച്ചത് തൃശൂരിൽ നിന്ന്. വിനോദസഞ്ചാരത്തിനു പുറപ്പെടുന്നതിനു മുൻപുതന്നെ 10 അംഗ സംഘം ഷെയറിട്ട് ലഹരി വസ്തുക്കൾ വാങ്ങി കൈവശം വയ്ക്കുകയായിരുന്നു എന്ന് അറിവായിട്ടുണ്ട്. തൃശൂരിൽ നിന്നുള്ള വിദ്യാലയത്തിൽ നിന്ന് പ്ലസ്ടു വിദ്യാർഥികളായ നൂറോളം പേരാണ് 2 വാഹനങ്ങളിലായി മൂന്നാറിലേക്കുള്ള വിനോദ സഞ്ചാരത്തിനുണ്ടായിരുന്നത്.
അടൂർ ∙ കഞ്ചാവു കേസുമായി ബന്ധപ്പെട്ട് എക്സൈസ് സംഘം വീട്ടിലെത്തി വിവരങ്ങൾ ചോദിച്ചറിഞ്ഞുപോയതിനു പിന്നാലെ യുവാവിനെ വീടിനുള്ളിൽ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. അടൂർ പഴകുളം ചാല വിഷ്ണുഭവനിൽ ചന്ദ്രന്റെയും ഉഷയുടെയും മകൻ വിഷ്ണുവിനെയാണ് (27) ഞായറാഴ്ച ഉച്ചയ്ക്ക് കിടപ്പു മുറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. വ്യാഴാഴ്ചയാണ് എക്സൈസ് സംഘം ഡ്രൈവറായ വിഷ്ണുവിന്റെ വീട്ടിലെത്തി വിവരങ്ങൾ ചോദിച്ചറിഞ്ഞത്.
ആലപ്പുഴ∙ 10 വർഷത്തിനിടെ സംസ്ഥാനത്തു നിന്ന് എക്സൈസ് പിടിച്ചെടുത്തത് 544 കോടി രൂപ വില വരുന്ന ലഹരിവസ്തുക്കൾ. 2014 ജനുവരി മുതൽ 2024 സെപ്റ്റംബർ വരെയുള്ള കാലയളവിലെ കണക്കാണിത്. ഈ കാലയളവിൽ 53,787 കേസുകൾ റജിസ്റ്റർ ചെയ്തു. 52,897 പേർ അറസ്റ്റിലുമായി. ഇതിൽ ഭൂരിഭാഗം പേരും 18–40 പ്രായക്കാരാണ്. സ്കൂൾ കുട്ടികൾ ഉൾപ്പെട്ട 154 കേസുകളും റജിസ്റ്റർ ചെയ്തിട്ടുണ്ട്.
ആലപ്പുഴ ∙ ദുർഘടമായ വഴികളും പ്രതികൂലമായ കാലാവസ്ഥയും മറികടന്നെത്തിയ എക്സൈസ് വകുപ്പിന്റെയും വിമുക്തി മിഷന്റെയും പതാക ഹിമാലയത്തിൽ ഇനി പാറിപ്പറക്കും. ആലപ്പുഴ എക്സൈസ് എൻഫോഴ്സ്മെന്റ് ആൻഡ് ആന്റി നർകോട്ടിക് സ്പെഷൽ സ്ക്വാഡിലെ പ്രിവന്റീവ് ഓഫിസർ (ഗ്രേഡ്) കെ.ജി. ഓംകാർനാഥാണ് ഹിമാലയത്തിൽ കേരള സംസ്ഥാന എക്സൈസ്
എടക്കര ∙ വഴിക്കടവ് ആനമറിയിലെ എക്സൈസ് ചെക്പോസ്റ്റിൽ എക്സൈസ് ഇൻസ്പെക്ടറില്ലാതായിട്ട് 8 മാസം. അയൽ സംസ്ഥാനങ്ങളിൽനിന്ന് കേരളത്തിലേക്ക് മദ്യവും ലഹരിവസ്തുക്കളും കടത്തുന്നത് തടയുന്ന അതിർത്തി ചെക്പോസ്റ്റിലാണ് നാഥനില്ലാത്ത അവസ്ഥയുള്ളത്.കഴിഞ്ഞ പാർലമെന്റ് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഇവിടെയുണ്ടായിരുന്ന
കേരളത്തിലെ കുപ്രസിദ്ധ ലഹരി മരുന്ന് കടത്തുകാരനായ അടിമാലി പറത്താഴത്തു വീട്ടിൽ ഷാജിമോനെ (മൂർഖൻ ഷാജി) സ്റ്റേറ്റ് എക്സൈസ് എൻഫോസ്മെന്റ് സ്ക്വാഡ് പിടികൂടി
Results 1-10 of 422