Activate your premium subscription today
Monday, Apr 21, 2025
മംഗളൂരു ∙ സ്വർണക്കടത്തുമായി ബന്ധപ്പെട്ട് കോഴിക്കോട്, തലശ്ശേരി സ്വദേശികളെ കൊലപ്പെടുത്തിയ കേസിൽ മൂന്ന് കാസർകോട് സ്വദേശികൾക്ക് ജീവപര്യന്തം തടവും 65,000 രൂപ പിഴയും വിധിച്ച് മംഗളൂരു ഫസ്റ്റ് ക്ലാസ് അഡീഷനൽ ജില്ലാ സെഷൻസ് കോടതി. പിഴ അടച്ചില്ലെങ്കിൽ 17 മാസം അധിക തടവും കോടതി വിധിച്ചു. ചെർക്കള നീർച്ചാൽ സി.എൻ.മഹലിൽ മുഹമ്മദ് മഹ്ജീർ സനഫ് (36), വിദ്യാനഗർ, അനങ്കൂർ ടി.വി.സ്റ്റേഷൻ റോഡ് ദിൽഷാൻ മൻസിൽ വീട്ടിൽ എ.മുഹമ്മദ് ഇർഷാദ് (35), വിദ്യാനഗർ, അനങ്കൂർ ടി.വി.സ്റ്റേഷൻ റോഡ് ഇഷാബി മൻസിൽ വീട്ടിൽ എ.മുഹമ്മദ് സഫ്വാൻ (35) എന്നിവർക്കാണ് ക്രിമിനൽ ഗൂഢാലോചന, കൊലപാതകം, തെളിവുനശിപ്പിക്കൽ എന്നീ കുറ്റകൃത്യങ്ങളിൽ കോടതി ശിക്ഷ വിധിച്ചത്. കോഴിക്കോട് കുറ്റിച്ചിറ സ്വദേശി ഫഹീം (25), തലശ്ശേരി സ്വദേശി നഫീർ (24) എന്നിവരാണ് കൊല്ലപ്പെട്ടത്. സ്വർണക്കടത്തുമായി ബന്ധപ്പെട്ട തർക്കത്തെ തുടർന്നായിരുന്നു 2014 ജൂലൈ 1ന് ഇരുവരെയും കൊലപ്പെടുത്തിയത്.
കിയോഞ്ചർ ( ഒഡീഷ) ∙ ഓസ്ട്രേലിയൻ മിഷനറി ഗ്രഹാം സ്റ്റെയ്ൻസ് വധക്കേസിൽ ശിക്ഷിക്കപ്പെട്ട മഹേന്ദ്ര ഹെംബ്രാം (50) ജയിൽ മോചിതനായി. കേസിലെ മുഖ്യപ്രതി ദാരാസിങ്ങിന്റെ കൂട്ടാളിയാണ് ഇയാൾ. 25 വർഷം പൂർത്തിയാക്കിയതിനു പിന്നാലെയാണ് ജയിലിലെ നല്ല പെരുമാറ്റത്തെ തുടർന്ന് വിട്ടയയ്ക്കാൻ ശിക്ഷയിളവ് പരിഗണിക്കുന്ന സമിതി
വ്യാജ വര്ക്ക് ഓര്ഡര് നല്കി ജോലി ചെയ്യാതെ സര്ക്കാരിന് സാമ്പത്തിക നഷ്ടം വരുത്തിയ കേസില് മൂന്നുപേരെ കോടതി ഏഴ് വര്ഷത്തേക്ക് ശിക്ഷിച്ചു. കുവൈത്ത് പെട്രോളിയം കോര്പ്പറേഷന്(കെപിസി), കുവൈത്ത് ഓയില് കമ്പനി (കെഒസി)എന്നീ അര്ദ്ധ സര്ക്കാര് സ്ഥാപനത്തിലെ ജോലിക്കാരായിരുന്ന മൂന്ന് എൻജിനീയര്മാരെ ആണ് ശിക്ഷിച്ചത്.
ലക്നൗ ∙ അഭിഭാഷകവേഷം ധരിക്കാതെയും ഷർട്ടിന്റെ ബട്ടണുകൾ ഇടാതെയും ഹൈക്കോടതിയുടെ ലക്നൗ ബെഞ്ചിൽ ഹാജരായെന്ന കോടതിയലക്ഷ്യക്കേസിൽ അശോക് പാണ്ഡെയ്ക്ക് അലഹാബാദ് ഹൈക്കോടതി 6 മാസം ജയിൽശിക്ഷയും 2000 രൂപ പിഴയും വിധിച്ചു. അഭിഭാഷകവൃത്തി തുടരുന്നതിൽ നിന്നു വിലക്കാതിരിക്കുന്നതിനുള്ള കാരണം അറിയിക്കാനാവശ്യപ്പെട്ട് നോട്ടിസും നൽകി. 2021 ൽ നടന്ന സംഭവത്തിൽ ഹൈക്കോടതി സ്വമേധയാ കേസെടുക്കുകയായിരുന്നു. ശരിയായ വേഷം ധരിക്കാതെ ഹാജരായ പാണ്ഡെയോട് കോടതിമുറി വിടാൻ ആവശ്യപ്പെട്ട ജഡ്ജിയോട് അപമര്യാദയായി പെരുമാറിയെന്നും ആരോപണമുണ്ടായിരുന്നു. പലതവണ നോട്ടിസ് അയച്ചിട്ടും പാണ്ഡെ കോടതിയിൽ ഹാജരായില്ല. പാണ്ഡെയോട് നാലാഴ്ചയ്ക്കുള്ളിൽ ലക്നൗ ചീഫ് ജുഡീഷ്യൽ മജിസ്ട്രേട്ട് കോടതിയിൽ കീഴടങ്ങാനും ആവശ്യപ്പെട്ടിട്ടുണ്ട്.
കുവൈത്ത് സിറ്റി ∙ പണം നല്കി വോട്ട് വാങ്ങിയ കേസില് മുന് എംപി മജീദ് അല് മുതൈരിയ്ക്ക് എതിരെ ക്രിമിനല് കോടതി വിധിച്ച രണ്ടുവര്ഷം തടവ ശിക്ഷ അപ്പീല് കോടതിയും ശരിവെച്ചു. കഠിന തടവാണ് എംപി ഉള്പ്പെടെയുള്ള 10 പ്രതികള്ക്കും വിധിച്ചിരിക്കുന്നത്. 2023 ജൂണ് ആറിന് നടന്ന ദേശീയ അസംബ്ലി (പാര്ലമെന്റെ്)
കൊച്ചി ∙ നാട്ടികയിലെ ജനതാദൾ (യു) നേതാവ് പി.ജി.ദീപക്കിനെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ അഞ്ച് ആർഎസ്എസ്–ബിജെപി പ്രവർത്തകർക്ക് ജീവപര്യന്തം തടവ് ശിക്ഷ. നേരത്തെ തൃശൂർ അഡീഷനൽ ജില്ലാ കോടതി വിട്ടയച്ച പത്തു പ്രതികളിൽ ഒന്നു മുതൽ അഞ്ചുവരെയുള്ള പ്രതികളാണ് ഇവർ. ഈ അഞ്ചു പേരും കുറ്റക്കാരാണെന്ന് ഹൈക്കോടതി നേരത്തെ കണ്ടെത്തിയിരുന്നു. തുടർന്നാണ് ഇന്ന് ജസ്റ്റിസുമാരായ പി.ബി.സുരേഷ് കുമാർ, ജോബിൻ സെബാസ്റ്റ്യൻ എന്നിവരുടെ ബെഞ്ച് ഇവർക്കുള്ള ശിക്ഷ വിധിച്ചത്.
ദുബായ് ∙ 48 മൊബൈൽ ഫോണുകൾ കവർന്ന 2 ഏഷ്യക്കാർക്ക് ഒരു മാസം തടവും 2.11 ലക്ഷം ദിർഹം പിഴയും വിധിച്ച് ദുബായ് കോടതി.
ലിയോൺ ∙ ഡേ കെയറിൽ നോക്കാനേൽപ്പിച്ച കുഞ്ഞിനെ ഡ്രെയ്നേജ് വൃത്തിയാക്കുന്ന ദ്രാവകം കുടിപ്പിച്ച് കൊലപ്പെടുത്തിയ കേസിൽ ജീവനക്കാരിക്ക് 25 വർഷം തടവ്. ഫ്രഞ്ച് കോടതിയുടേതാണ് വിധി.മിറിയം ഷൂവാൻ എന്ന 30 കാരിയായ ഡേ കെയർ ജീവനക്കാരിയെയാണ് കോടതി 25 വർഷം തടവിന് വിധിച്ചത്. ഡേ കെയറിൽ ബേബി ലിസയെ പിതാവ് നോക്കാൻ
ദുബായ് ∙ ഈദ് അവധിക്കു ശേഷം റോഡുകൾ വീണ്ടും സജീവമായി. പരിഷ്കരിച്ച ഗതാഗത നിയമങ്ങൾ കർശനമായി നടപ്പാക്കുന്നതിന്റെ ഭാഗമായി കൂടുതൽ പട്രോളിങ് വാഹനങ്ങൾ റോഡിൽ വിന്യസിച്ചു. തടവും 2 ലക്ഷം ദിർഹം വരെ പിഴയും ഉൾപ്പെടുന്നതാണ് പുതിയ നിയമം. അശ്രദ്ധമായ നടത്തവും സീബ്രാ ക്രോസിങ് ഇല്ലാത്തിടത്തു കൂടി റോഡ്
പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും യുപി മുഖ്യമന്ത്രി യോഗി ആദിത്യ നാഥിനെയും വകവരുത്തുമെന്നു ഭീഷണി മുഴക്കിയ കേസിൽ യുവാവിനെ കോടതി 2 വർഷം കഠിനതടവിനു ശിക്ഷിച്ചു. 2023 നവംബറിൽ മുംബൈ പൊലീസ് കൺട്രോൾ റൂമിൽ വിളിച്ചു ഭീഷണി മുഴക്കിയ ചുനാഭട്ടി നിവാസി കമ്രാൻ ഖാനാണ് (29) ശിക്ഷ.
Results 1-10 of 268
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.