ADVERTISEMENT

ദുബായ് ∙ 48 മൊബൈൽ ഫോണുകൾ കവർന്ന 2 ഏഷ്യക്കാർക്ക് ഒരു മാസം തടവും 2.11 ലക്ഷം ദിർഹം പിഴയും വിധിച്ച് ദുബായ് കോടതി. ദുബായ് നായിഫിൽ 2024 ഓഗസ്റ്റിലാണ് കേസിനാസ്പദമായ സംഭവമുണ്ടായത്. 

മൊബൈൽ ഫോണുകൾ വാങ്ങാൻ താൽപര്യം അറിയിച്ച് എത്തിയ രണ്ടുപേർ ചേർന്നാണ് ഇലക്ട്രോണിക് സ്ഥാപന ഉടമയെ വഞ്ചിച്ചത്. പ്രതികൾ കച്ചവടം ഉറപ്പിച്ച് ഫോൺ ഏറ്റുവാങ്ങി. പണം മറ്റൊരു ഓഫിസിലാണെന്നും വൈകിട്ട് എത്തിക്കാമെന്നും പറഞ്ഞ് പോയ ഇവർ പിന്നീട് തിരിച്ചുവന്നില്ല.

 ഇടപാട് ഉറപ്പിച്ചയാളെ വിളിച്ചുവരുത്തി പണം ആവശ്യപ്പെട്ടപ്പോൾ ബിസിനസ് പങ്കാളി ഫോണുകളുമായി കടന്നുകളഞ്ഞതായി അറിയിക്കുകയായിരുന്നു. ഇതേത്തുടർന്ന് ഇദ്ദേഹത്തെ തടഞ്ഞുനിർത്തുകയും പൊലീസിന് കൈമാറി. ഇയാളെ ചോദ്യം ചെയ്തപ്പോൾ ലഭിച്ച വിവരമനുസരിച്ചാണ്  രണ്ടാമനെ പിടികൂടിയത്.

English Summary:

Dubai court sentences Asians to 1 month in jail, fines 2.11m dirhams for phone theft

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com