Activate your premium subscription today
ഇ.വി.രാമകൃഷ്ണൻ: വിയോജിപ്പിന്റെയും വിസമ്മതത്തിന്റെയും അന്തരീക്ഷം നമ്മുടെ സർവകലാശാലകളിലില്ല. ചോദ്യം ഉന്നയിക്കുന്ന അധ്യാപകരും വിദ്യാർഥികളും ശ്രേണീവൽകൃതമായ അധികാരവ്യവസ്ഥകളുടെ ബലിയാടുകളായി ഒതുങ്ങും, അല്ലെങ്കിൽ ഒതുക്കപ്പെടും. മികച്ച വിദ്യാർഥികളും അധ്യാപകരുമുള്ള വിരലിലെണ്ണാവുന്ന വിശ്വോത്തരമായ സർവകലാശാലകളും നമുക്കുണ്ട്. എന്നാൽ, മീഡിയോക്രിറ്റിയുടെ മഹാസാഗരത്തിൽ അവർ ചെറിയ തുരുത്തുകളാണ്.
ഇവിടെ വിദ്യാർഥികൾ സ്വയം പഠിക്കുന്നില്ല. സ്പൂൺ ഫീഡിങ്ങിലൂടെ മണ്ണുണ്ണികളായിത്തീരുകയാണ്. ഇത്തരം വിദ്യാർഥികളിൽ നിന്നാണല്ലോ അധ്യാപകരും ഉണ്ടാകുന്നത്. അവരെയെങ്ങനെ മികവുള്ള കേന്ദ്രങ്ങളിലെ അധ്യാപകരുമായി താരതമ്യം ചെയ്യും? അപൂർവം പേരൊഴിച്ചാൽ എന്തെങ്കിലും മികവു തെളിയിച്ചവർ വിദേശ സർവകലാശാലകളിൽനിന്നു പരിശീലനം ലഭിച്ചവരാണ്.
ദുബായ് ∙ സാഹിത്യത്തോടുള്ള സമീപനത്തിൽ മനുഷ്യന് മാറ്റങ്ങളുണ്ടായിട്ടുണ്ടെന്നും അത് ദുഃഖിപ്പിക്കുന്ന കാര്യമാണെന്നും കേരള മുൻ ചീഫ് സെക്രട്ടറിയും കവിയും ഗാനരചയിതാവുമായ കെ. ജയകുമാർ പറഞ്ഞു. വളരെ അലസതയോടെയാണ് ഇന്ന് പലരും വായിക്കുന്നത്. എന്നാൽ, വളരെ അഗാധമായി വായിക്കുന്ന ചെറിയൊരു ശതമാനം ആൾക്കാരുമുണ്ട്.
നമ്മുടെ സിനിമാ നിരൂപകർക്കു സ്പൂൺ ഫീഡിങ് വേണമെന്നു തോന്നുന്നു. എല്ലാവരും അവരുടെ പഴ്സനൽ തോട്സ് ആണ് റിവ്യൂ എന്ന പേരിൽ പങ്കുവയ്ക്കുന്നത്. അവർക്ക് അവരെ ഉത്തേജിപ്പിക്കുന്ന സിനിമകൾ വേണം. ഒരു ഫിലിം ക്രിട്ടിക് എന്നു വിളിക്കാവുന്ന എത്ര നിരൂപകർ നമുക്കുണ്ട്? വളരെ കുറച്ചുമാത്രം.
ഈ ഐഎഎസ് എന്നൊക്കെ പറഞ്ഞാൽ വലിയ വലിയ പ്രലോഭനങ്ങളൊക്കെ വരും. ഒരു കാരണവശാലും നമുക്ക് അർഹതയില്ലാത്ത ഒരു പൈസയും കൈകൊണ്ടു തൊടരുത്.
ഐഎഎസ് ജേതാക്കൾക്കു പരിശീലനം ഉത്തരാഖണ്ഡിലെ മസൂറിയിൽ ലാൽ ബഹദൂർ ശാസ്ത്രി നാഷനൽ അക്കാദമി ഓഫ് അഡ്മിനിസ്ട്രേഷനിലാണ്. കേരളത്തിലെ ആദ്യ കെഎഎസ് ബാച്ച് 18 മാസത്തെ പരിശീലനം പൂർത്തിയാക്കി സർവീസിൽ പ്രവേശിച്ചതിനൊപ്പം പരിശീലന കേന്ദ്രമായ തിരുവനന്തപുരം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് ഇൻ ഗവൺമെന്റിനു (ഐഎംജി) പുതിയൊരു വിശേഷണം ലഭിച്ചു– മിനി മസൂറി
∙ യേശുദാസ് : പാടുമ്പോൾ എന്തെങ്കിലും ബുദ്ധിമുട്ട് വരുത്തുന്ന ഭക്ഷണമാണെങ്കിൽ ഞാനതു കഴിക്കില്ല. അങ്ങനെ പോയിപ്പോയി ഒരേ തരത്തിലുള്ള ഭക്ഷണരീതിയിൽ വന്നു നിൽക്കുകയാണ്. എനിക്കു കിട്ടുന്നൊരു സുഖം എന്താണെന്നു വച്ചാൽ എന്റെ പാട്ടുകേട്ട് മറ്റുള്ളവർ മനസ്സ് നിറഞ്ഞ് ആസ്വദിക്കുന്ന കാഴ്ചയാണ്. ഭക്ഷണം കഴിച്ചതിനെക്കാളും സന്തോഷമാണ് ആ ഫീലിങ്. ∙ കെ. ജയകുമാർ: ചില മുതിർന്ന ഐഎഎസ് ഉദ്യോഗസ്ഥർ എന്റെ പാട്ട് എഴുത്ത് ‘ചീപ്പ്’ ആണെന്ന് അഭിപ്രായപ്പെടാതിരുന്നില്ല. സ്ഥിരമായി പരിഹസിച്ചിരുന്ന ഒരു മുതിർന്ന ഉദ്യോഗസ്ഥൻ പറഞ്ഞു. ‘‘ജയകുമാർ ആ കോടമ്പാക്കത്തെവിടെയോ അലയുകയായിരിക്കും, പാട്ടെഴുതാനുണ്ടോ പാട്ടെഴുതാൻ എന്നു ചോദിച്ചുകൊണ്ട്’’. ‘കോടമ്പാക്കം എനിക്കു
മാറുന്ന ലോകത്തു യന്ത്രങ്ങൾ കൂടുതലായി ആധിപത്യം പുലർത്തുമെന്ന് ഉറപ്പാണെങ്കിലും, മനുഷ്യഭാവനയ്ക്കും ബുദ്ധിക്കും വിവേകത്തിനുമുള്ള സ്ഥാനം ഒരിക്കലും യന്ത്രങ്ങൾക്ക് അപഹരിക്കാൻ കഴിയില്ല. വേഗത്തിലോ കൃത്യതയിലോ യന്ത്രങ്ങളോടു മത്സരിക്കാൻ മനുഷ്യർക്കാവില്ല. എന്നാൽ
യൂണിവേഴ്സിറ്റി പരീക്ഷകളിൽ ജയിച്ച കുട്ടികൾക്കു പിഎസ്സി ടെസ്റ്റോ മറ്റു മത്സരപരീക്ഷകളോ എഴുതുമ്പോൾ പിന്നെയും അന്തംവിട്ടു പഠിക്കേണ്ടി വരുന്നത് ഇതൊക്കെക്കൊണ്ടാണ്. മുൻപു പഠിച്ചതൊക്കെ ഉപരിപ്ലവമായി മാത്രം മനസ്സിൽ േചക്കേറുകയും പരീക്ഷ കഴിഞ്ഞ് അങ്ങനെതന്നെ കൂടൊഴിഞ്ഞു പോവുകയും ചെയ്യുന്ന സാഹചര്യമാണ്, ചോദ്യങ്ങൾ ചോദിക്കപ്പെടാത്ത പഠനസമ്പ്രദായം ബാക്കിവയ്ക്കുന്നത്.
നമ്മുടെ പെരുമാറ്റത്തിലെ സന്തോഷവും വിശ്വാസവും മറ്റുള്ളവരിൽ മതിപ്പുളവാക്കും. അവരെ പ്രചോദിപ്പിക്കും. എന്നാൽ, ‘ഒന്നും നേരെയാവില്ല’ എന്ന വിചാരത്തോടെയും അശുഭവിശ്വാസത്തോടെയും ജോലി ചെയ്യുന്നയാളോടു സഹകരിക്കാൻ മറ്റുള്ളവർക്കു താൽപര്യമുണ്ടാവില്ല. അവരുടെ ബന്ധങ്ങൾ ചുരുങ്ങും.
Results 1-10 of 30