Activate your premium subscription today
മണ്ഡലകാലം ആരംഭിച്ചതോടെ ശബരിമലയിൽ എത്തുന്നവർക്ക് കൂടുതൽ സൗകര്യങ്ങൾ ഒരുക്കുന്നതു സംബന്ധിച്ച ചർച്ചകളാണ് നടന്നുവരുന്നത്. ശബരിമലയിലേക്ക് പോകാനെത്തിയ അയ്യപ്പന്മാരെ തടഞ്ഞുവച്ചിരിക്കുന്നുവെന്ന അവകാശവാദത്തോടെ ഒരു വിഡിയോ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ക്ഷേത്രത്തിലേക്ക് പോകാന്‍ ബസുകളില്‍
അയ്യപ്പദർശന പുണ്യംതേടി ശബരിമലയിലേക്കു തീർഥാടകപ്രവാഹം തുടങ്ങിക്കഴിഞ്ഞു. യാത്രാക്ലേശവും നീളുന്ന കാത്തുനിൽപിന്റെ കഷ്ടപ്പാടുമെല്ലാം തീർഥാടകർ മറക്കുന്നത് അയ്യപ്പദർശനത്തിലാണ്. അതുകൊണ്ടുതന്നെ, ഭക്തലക്ഷങ്ങൾക്കു സുഗമദർശനം ഉറപ്പുവരുത്തുന്നതിൽ ഒരു കുറവും വന്നുകൂടാ.
വീണ്ടും ശരണമന്ത്രധ്വനികളുടെ നാളുകൾ. ശബരിമല മണ്ഡല- മകര വിളക്ക് തീർഥാടനകാലത്തിന് തുടക്കം കുറിച്ച് ഓരോ ഭക്തനും മലചവിട്ടുമ്പോൾ ‘സുഖദർശനമാകണേ’ എന്ന പ്രാർഥനയും ഒപ്പമുണ്ടാകും. ഈ ആഗ്രഹം നടപ്പിലാക്കാൻ കഴിഞ്ഞ തവണയുണ്ടായ കുറവുകളെല്ലാം മനസ്സിലാക്കി മാസങ്ങൾക്കു മുൻപേ കൃത്യമായ ആസൂത്രണത്തോടെയാണ് സർക്കാരും ദേവസ്വം ബോർഡും പ്രവർത്തിച്ചത്. ഓരോ അയ്യപ്പഭക്തനും മലയിറങ്ങുന്നത് മനസ്സുനിറഞ്ഞ സംതൃപ്തിയോടെ ആകണമെന്ന നിർബന്ധം മാത്രമാണ് അവരെ നയിച്ചത്. രണ്ടാം പിണറായി സർക്കാരിൽ വിഴിഞ്ഞം തുറമുഖം അടക്കമുള്ള സ്വപ്ന പദ്ധതികളുടെ അമരത്തുള്ള മന്ത്രി വി.എൻ വാസവന് ദേവസ്വം മന്ത്രിയായി ചുമതല ലഭിച്ചിട്ടുള്ള ആദ്യ മണ്ഡലകാലമാണിത്. വർഷങ്ങളായി ശബരിമലയുമായി ബന്ധപ്പെട്ട കാര്യങ്ങൾ അടുത്തറിയാം അദ്ദേഹത്തിന്. കോട്ടയം സ്വദേശിയാണ്. മുൻ വർഷങ്ങളിലുണ്ടായ പ്രശ്നങ്ങളെപ്പറ്റി വ്യക്തമായ ധാരണയുമുണ്ടായിരുന്നു മന്ത്രിക്ക്. അതിനാൽത്തന്നെ ഇത്തവണ പരാതികൾക്കൊന്നും ഇടംകൊടുക്കാതെ കൃത്യമായ പ്ലാനിങ്ങോടു കൂടിയാണ് അദ്ദേഹം മണ്ഡലകാലത്തെ സമീപിച്ചത്. ഭക്തർക്ക് സുഖദർശനം ഉറപ്പാക്കുന്നതിന് എന്തെല്ലാം സൗകര്യങ്ങളാണ് ഇത്തവണ സർക്കാർതലത്തിൽ ഒരുക്കിയിരിക്കുന്നത്? എന്തെല്ലാമാണ് നേരിട്ട വെല്ലുവിളികൾ, അവയെ എങ്ങനെ മറികടന്നു? മനോരമ ഓൺലൈൻ പ്രീമിയത്തിന് അനുവദിച്ച പ്രത്യേക അഭിമുഖത്തിൽ മന്ത്രി മനസ്സുതുറക്കുന്നു.
തിരുവനന്തപുരം∙ ശബരിമല തീർഥാടനത്തിന്റെ മുന്നൊരുക്കങ്ങള്‍ വിലയിരുത്താനായി സംസ്ഥാന പൊലീസ് മേധാവി എസ്.ദര്‍വേഷ് സാഹിബ് പമ്പ സന്ദര്‍ശിച്ചു. പമ്പയിലും സന്നിധാനത്തും നിലയ്ക്കലിലും ആദ്യഘട്ടത്തില്‍ നിയോഗിക്കപ്പെട്ട പൊലീസ് ഉദ്യോഗസ്ഥരുമായി പമ്പ ശ്രീരാമസാകേതം ഓഡിറ്റോറിയത്തില്‍ നടന്ന യോഗത്തില്‍ ഡിജിപി ചർച്ച നടത്തി. തീർഥാടനം സുഗമമായി നടത്തുന്നതിന് പൊലീസിന്റെ ഭാഗത്തു നിന്നുള്ള എല്ലാ ക്രമീകരണങ്ങളും പൂര്‍ത്തിയായതായി ഡിജിപി അറിയിച്ചു.
പത്തനംതിട്ട ∙ ശബരിമല ദർശനത്തിന് തത്സമയ ഓൺലൈൻ ബുക്കിങ്ങിലൂടെ 10,000 ഭക്തർക്ക് ദർശന സൗകര്യമൊരുക്കുമെന്നു തിരുവിതാംകൂർ ദേവസ്വം ബോർഡ്. 70,000 പേർക്ക് വെർച്വൽ ക്യൂ ബുക്കിങ് വഴി ഉൾപ്പെടെ ആകെ 80,000 ഭക്തർക്ക് ഒരു ദിവസം ദർശന സൗകര്യമുണ്ടാകുമെന്ന് ദേവസ്വം പ്രസിഡന്റ് പി.എസ്.പ്രശാന്ത് പറഞ്ഞു.
ശബരിമലയില്‍ സ്പോട്ട് ബുക്കിങ് പുനസ്ഥാപിക്കാന്‍ തീരുമാനം. ശബരിമല തീര്‍ഥാടനത്തിന്റെ മുന്നൊരുക്കങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ നടന്ന തിരുവിതാംകൂർ ദേവസ്വം ബോര്‍ഡ് അവലോകന യോഗത്തിലാണ് തീരുമാനം
തിരുവനന്തപുരം ∙ ശബരിമല അവലോകന യോഗത്തിൽനിന്ന് എഡിജിപി അജിത് കുമാറിനെ ഒഴിവാക്കി. മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ നടന്ന യോഗത്തിൽ നിന്നാണ് അജിത് കുമാറിനെ മാറ്റിയത്. ഡിജിപിയും ഇന്റലിജൻസ്, ഹെഡ് ക്വാർട്ടേഴ്സ് എഡിജിപിമാരും ആണ് യോഗത്തിൽ പങ്കെടുത്തത്. ക്രമസമാധാന ചുമതലയുള്ള എഡിജിപിയാണ് യോഗത്തിൽ
ശബരിമല ∙ 5 വർഷങ്ങൾക്കു ശേഷം പമ്പയിൽ ചെറു വാഹനങ്ങൾക്ക് പാർക്കിങ് പുനരാരംഭിച്ചതിന്റെ ആശ്വാസത്തിൽ തീർഥാടകർ. ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിൽ ഹിൽടോപ്പിൽ വാഹനങ്ങൾ പാർക്ക് ചെയ്യാൻ അനുവദിച്ചു. അതേസമയം ചക്കുപാലം 2–ൽ പാർക്കിങ് അനുവദിച്ചില്ല. കാട്ടാന ഇറങ്ങുന്ന സ്ഥലമായതിനാൽ വേണ്ടത്ര വെളിച്ചം
ശബരിമല ∙ കുംഭമാസ പൂജയ്ക്കായി അയ്യപ്പ ക്ഷേത്രനട 13ന് തുറക്കും. തന്ത്രി കണ്ഠര് മഹേഷ് മോഹനരുടെ സാന്നിധ്യത്തിൽ മേൽശാന്തി പി.എൻ.മഹേഷ് 13ന് വൈകിട്ട് 5ന് നട തുറക്കും. 14ന് പുലർച്ചെ 5.30ന് മഹാഗണപതി ഹോമത്തോടെ പൂജകൾ തുടങ്ങും. 14 മുതൽ 18 വരെ എല്ലാ ദിവസവും ഉദയാസ്തമയപൂജ, പടിപൂജ, കളഭാഭിഷേകം, പുഷ്പാഭിഷേകം,
തൊടുപുഴ ∙ ഭക്തലക്ഷങ്ങൾ ദർശനപുണ്യം കൊതിക്കുന്ന മകരവിളക്ക് ഇന്ന്. ഇടുക്കി ജില്ലയിൽ പുല്ലുമേട്, പരുന്തുംപാറ, പാഞ്ചാലിമേട് എന്നിവിടങ്ങളിലാണ് മകരജ്യോതി ദർശിക്കാൻ കഴിയുക. കഴിഞ്ഞ തവണത്തെക്കാൾ കൂടുതൽ ഭക്തർ എത്തുമെന്നാണു പ്രതീക്ഷിക്കുന്നത്. ഇവിടങ്ങളിലെല്ലാം ഒരുക്കങ്ങൾ പൂർത്തിയായി. പുല്ലുമേട് കോട്ടയം –
Results 1-10 of 219