Activate your premium subscription today
തിരുവനന്തപുരം∙ ശബരിമല തീർഥാടനത്തിന്റെ മുന്നൊരുക്കങ്ങള്‍ വിലയിരുത്താനായി സംസ്ഥാന പൊലീസ് മേധാവി എസ്.ദര്‍വേഷ് സാഹിബ് പമ്പ സന്ദര്‍ശിച്ചു. പമ്പയിലും സന്നിധാനത്തും നിലയ്ക്കലിലും ആദ്യഘട്ടത്തില്‍ നിയോഗിക്കപ്പെട്ട പൊലീസ് ഉദ്യോഗസ്ഥരുമായി പമ്പ ശ്രീരാമസാകേതം ഓഡിറ്റോറിയത്തില്‍ നടന്ന യോഗത്തില്‍ ഡിജിപി ചർച്ച നടത്തി. തീർഥാടനം സുഗമമായി നടത്തുന്നതിന് പൊലീസിന്റെ ഭാഗത്തു നിന്നുള്ള എല്ലാ ക്രമീകരണങ്ങളും പൂര്‍ത്തിയായതായി ഡിജിപി അറിയിച്ചു.
തിരുവനന്തപുരം∙ മതാടിസ്ഥാനത്തിൽ വാട്സാപ് ഗ്രൂപ്പ് ഉണ്ടാക്കിയെന്ന ആരോപണം നേരിടുന്ന വ്യവസായ, വാണിജ്യ വകുപ്പ് ഡയറക്ടർ കെ.ഗോപാലകൃഷ്ണനെതിരെ വകുപ്പുതല നടപടിക്ക് സാധ്യത. സംഭവത്തിൽ ഡിജിപി എസ്.ദർവേശ് സാഹിബ് ചീഫ് സെക്രട്ടറി ശാരദ മുരളീധരന് റിപ്പോർട്ട് സമർപ്പിച്ചു. സംഭവത്തിൽ കെ.ഗോപാലകൃഷ്ണനോട് ചീഫ് സെക്രട്ടറി വിശദീകരണം തേടും. മറുപടി ലഭിച്ചതിനുശേഷമാകും തുടർനടപടി. ഐഎഎസ് ചട്ടപ്രകാരം ഗുരുതര സ്വഭാവമുള്ള വീഴ്ചയാണ് ഗോപാലകൃഷ്ണന്റെ ഭാഗത്തുനിന്ന് ഉണ്ടായിട്ടുള്ളത്.
തിരുവനന്തപുരം∙ കേരളപ്പിറവി ദിനത്തിൽ മുഖ്യമന്ത്രി അക്ഷരത്തെറ്റുകളുള്ള മെഡലുകൾ വിതരണം ചെയ്ത സംഭവത്തെക്കുറിച്ച് അന്വേഷണം. ഡിജിപി എസ്.ദർവേഷ് സാഹിബാണ് അന്വേഷണത്തിനു നിർദേശിച്ചത്. മെഡലുകൾ സ്വീകരിച്ചവരിൽനിന്ന് അവ തിരികെ വാങ്ങാനും അദ്ദേഹം ആവശ്യപ്പെട്ടു. ആഭ്യന്തര വകുപ്പിനു നാണക്കേടുണ്ടാക്കിയ സംഭവത്തിൽ മുഖ്യമന്ത്രിയുടെ ഓഫിസ് വിശദീകരണം തേടി.
തിരുവനന്തപുരം∙ കൊടകര കുഴൽപ്പണക്കേസിൽ തുടരന്വേഷണം നടത്താൻ സംസ്ഥാന സർക്കാരിന്റെ തീരുമാനം. മുഖ്യമന്ത്രി പിണറായി വിജയനും ഡിജിപി എസ്.ദർവേശ് സാഹിബും തമ്മിൽ നടത്തിയ ചർച്ചയിലാണ് തീരുമാനം. ബിജെപി മുൻ ഓഫിസ് സെക്രട്ടറി തിരൂർ സതീശന്റെ മൊഴി വിശദമായി രേഖപ്പെടുത്തും. പുതിയ വിവരങ്ങൾ കോടതിയെ അറിയിച്ച് തുടരന്വേഷണത്തിന് അനുമതി തേടും.
തിരുവനന്തപുരം∙ സ്വർണക്കടത്തിൽ മുസ്ലിം ലീഗ് നേതാവ് എം.കെ.മുനീർ എംഎൽഎയുടെ പങ്ക് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ഡിവൈഎഫ്ഐയുടെ പരാതി. സംസ്ഥാന സെക്രട്ടറി വി.കെ.സനോജാണു ഡിജിപിക്കു പരാതി നൽകിയത്. കൊടുവള്ളി മണ്ഡലത്തിൽനിന്നു ദുബായിലേക്കു പോകുന്നയാളുകൾക്കു സൗജന്യ താമസവും മറ്റും നൽകാൻ നടപ്പാക്കുന്ന
തിരുവനന്തപുരം ∙ കടുത്ത നടപടി ഒഴിവാക്കിക്കൊണ്ട് എഡിജിപി എം.ആർ.അജിത്കുമാറിനെ ബറ്റാലിയൻ മേധാവി എന്ന പ്രധാന തസ്തികയിൽ നിലനിർത്തിയതിൽ ഡിജിപി എസ്.ദർവേഷ് സാഹിബിന് അതൃപ്തി. പറയുന്ന കാര്യങ്ങളിൽ ഉറച്ചുനിൽക്കാതെ പലതും മാറ്റിപ്പറയുന്ന വ്യക്തിയാണ് ഇദ്ദേഹമെന്ന് അന്വേഷണ റിപ്പോർട്ടിൽ ഡിജിപി കുറ്റപ്പെടുത്തിയിട്ടുണ്ട്.
തിരുവനന്തപുരം∙ മുഖ്യമന്ത്രിയുടെ മലപ്പുറം പരാമർശത്തിൽ വിശദീകരണം ആവശ്യപ്പെട്ട് ചീഫ് സെക്രട്ടറിയേയും ഡിജിപിയെയും ഗവർണർ രാജ്ഭവനിലേക്ക് വിളിപ്പിച്ചു. പ്രസ്താവന നേരിട്ടെത്തി വിശദീകരിക്കാനാണ് നിർദേശം. നാളെ വൈകിട്ട് 4 മണിക്ക് രാജ്ഭവനിലെത്തണം. മലപ്പുറം സ്വർണക്കടത്തും ഹവാല കേസുകളും വിശദീകരിക്കണം. ഇതിൽ
തിരുവനന്തപുരം∙ തെലുങ്ക് സിനിമകൾ ഏറെ ഇഷ്ടമാണ് സംസ്ഥാന പൊലീസ് മേധാവി ഡോ.എസ്.ദർവേഷ് സാഹിബിന്. സിനിമകളിലെ ട്വിസ്റ്റ് പോലെ, എഡിജിപി വിഷയത്തിൽ പൊലീസ് മേധാവി സ്വീകരിച്ച ഉറച്ച നിലപാടുകളാണ് എഡിജിപി എം.ആർ.അജിത്കുമാറിന്റെ സ്ഥാനമാറ്റത്തിന്റെ കാരണങ്ങളിലൊന്ന്. ആർഎസ്എസ് നേതാക്കളുമായുള്ള കൂടിക്കാഴ്ചാ വിഷയത്തിൽ അജിത്കുമാറിനെതിരെ ഗുരുതര പരാമർശങ്ങളാണ് പൊലീസ് മേധാവിയുടെ റിപ്പോർട്ടിലുണ്ടായിരുന്നത്.
തിരുവനന്തപുരം∙ സംരക്ഷിക്കാൻ ഒരു മാസം കിണഞ്ഞ് പരിശ്രമിച്ചശേഷം എഡിജിപി എം.ആർ.അജിത് കുമാറിനെ സർക്കാർ ‘ശിക്ഷിച്ചു’. സ്വർണക്കടത്ത്, ആർഎസ്എസ് ബന്ധം അടക്കം ഗുരുതരമായ ആരോപണം ഉയർന്നിട്ടും സസ്പെൻഷനിലേക്ക് സർക്കാർ പോയില്ല. നടപടിയേ ഉണ്ടായില്ല, ക്രമസമാധാനച്ചുമതലയിൽനിന്ന് സ്ഥാനമാറ്റം മാത്രം. നിയമസഭ നാളെ
തിരുവനന്തപുരം ∙ എഡിജിപി അജിത് കുമാറിനെ ക്രമസമാധാന ചുമതലയിൽ നിന്നും മാറ്റി. ഇതു സംബന്ധിച്ച തീരുമാനത്തിനായി മുഖ്യമന്ത്രി രാത്രി സെക്രട്ടേറിയറ്റിലെത്തി. നിയമസഭാ സമ്മേളനം നാളെ പുനരാരംഭിക്കാനിരിക്കെയാണ് നിർണായക തീരുമാനം. അജിത് കുമാറിനെതിരായ പരാതികളിലെ ഡിജിപിയുടെ അന്വേഷണ റിപ്പോർട്ട് ആഭ്യന്തര
Results 1-10 of 56