ADVERTISEMENT

Activate your premium subscription today

കൊല്ലം നഗരത്തില്‍നിന്നും  നിന്നും 26 കിലോമീറ്റര്‍  മാറി കൊല്ലം-ആലപ്പുഴ   ദേശീയ ജലപതക്കരികിലായി  സ്ഥിതി ചെയ്യുന്ന തീരദേശഗ്രാമം ആണ്   ആലുംകടവ് . ശുദ്ധ നീലനിറമാർന്ന കായല്‍പരപ്പും പച്ചപുതച്ച നൂറുകണക്കിന് തെങ്ങിന്‍ തോപ്പുകളും  ഇവിടത്തെ പ്രകൃതിയെ സുന്ദരമാക്കുന്നു. കൊഞ്ചും കരിമീനും കണമ്പും ഉള്‍പ്പടയുള്ള കായല്‍മല്‍സ്യങ്ങളുടെ ലഭ്യത ആഹാര   പ്രേമികളേയും ആലുംകടവിലേക്കാകര്‍ഷിക്കുന്നു. സുഖകരവും സൗകര്യപ്രദവുമായ താമസസൗകര്യം, ബാക്ക് വാട്ടർ ക്രൂയിസ്,ഹൗസ്ബോട്ടുകൾ,  ആയുർവേദ ചികിത്സ, ആയുർവേദപ്രയോഗം, ഗ്രാമീണ ജീവിതമാസ്വദിക്കാനും മത്സ്യബന്ധനം നടത്താനുമുള്ള അവസരങ്ങൾ നല്‍കുന്ന കനാൽ പര്യടനം തുടങ്ങിയവ ആലുംകടവിനെ സഞ്ചാരികള്‍ക്ക്  പ്രിയങ്കരം ആക്കുന്നു. അലുംകടവില്‍ നിന്നും 4 കിലോമീറ്റര്‍ മാത്രം അകലയുള്ള മാതാ അമൃതാനന്ദമയി ആശ്രമത്തിന്റെ സന്ദർശനം ഇവിടുത്തെ മറ്റൊരു സാധ്യതയാണ്.

Results 1-10 of 10000

ADVERTISEMENT
News & Specials
Now on WhatsApp
Get latest news updates and Onmanorama exclusives on our WhatsApp channel.

×