Activate your premium subscription today
തിരുവനന്തപുരം ∙ വിവിധ സർക്കാർ വകുപ്പുകളും അവയ്ക്കു കീഴിലെ പൊതുമേഖലാ സ്ഥാപനങ്ങളും 3000 കോടി രൂപ സർക്കാർ നിർദേശത്തിനു വിരുദ്ധമായി ബാങ്ക് അക്കൗണ്ടുകളിൽ സൂക്ഷിക്കുന്നുണ്ടെന്നു ധനവകുപ്പിന്റെ കണ്ടെത്തൽ. തുക ഉടൻ ട്രഷറിയിലേക്കു മാറ്റാൻ വകുപ്പു സെക്രട്ടറിമാരുടെ യോഗത്തിൽ ചീഫ് സെക്രട്ടറി ശാരദ മുരളീധരൻ നിർദേശിച്ചു. സർക്കാരിന്റെ കടുത്ത സാമ്പത്തികപ്രതിസന്ധി കണക്കിലെടുത്താണിത്. ധന അഡിഷനൽ ചീഫ് സെക്രട്ടറിയാണ് യോഗത്തിൽ കണക്ക് അവതരിപ്പിച്ചത്. നടപ്പാക്കിയോ എന്നു ധന സെക്രട്ടറി നിരീക്ഷിക്കും.
സാമൂഹികസുരക്ഷാ പെന്ഷന് ക്രമക്കേടുകളില്‍ ധനവകുപ്പ് കൂടുതല്‍ കടുത്ത നടപടികളിലേക്ക്. കോട്ടയ്ക്കല്‍ നഗരസഭയില്‍ തട്ടിപ്പിനു കൂട്ടുനിന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ വിജിലന്‍സ് അന്വേഷണത്തിനു ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍ നിര്‍ദേശം നല്കി. പെന്ഷന് അര്‍ഹത സംബന്ധിച്ച് അന്വേഷണം നടത്തിയ ഉദ്യോഗസ്ഥര്‍, വരുമാന സര്‍ട്ടിഫിക്കറ്റ് അനുവദിച്ച റവന്യു ഉദ്യോഗസ്ഥര്‍, പെന്ഷന് അനുവദിച്ചു നല്കിയ ഉദ്യോഗസ്ഥര്‍ എന്നിവര്‍ക്കെതിരെ വിജിലന്‍സ് അന്വേഷണത്തിനു നടപടി സ്വീകരിക്കാന്‍ ഭരണ വകുപ്പുകള്‍ക്കാണു നിര്‍ദേശം നല്‍കിയത്.
തിരുവനന്തപുരം ∙ സംസ്ഥാനത്തു വിറ്റഴിക്കുന്ന ഒരു ഉൽപന്നത്തിന്റെ പോലും വിറ്റുവരവിന്റെയോ ജിഎസ്ടി വരുമാനത്തിന്റെയോ കണക്കുകളില്ലാതെ ജിഎസ്ടി വകുപ്പ്. ഇതില്ലെങ്കിൽ പിന്നെ ജിഎസ്ടി വകുപ്പ് എങ്ങനെ നികുതി പിരിവ് ഉൗർജിതമാക്കുമെന്ന ചോദ്യത്തിന് അവർക്ക് മറുപടിയുമില്ല. ജിഎസ്ടി നടപ്പാക്കി 7 വർഷം കഴിഞ്ഞിട്ടും
ബജറ്റ് പ്രഖ്യാപനത്തിന്റെ ചുവടുപിടിച്ച് മുദ്ര വായ്പയുടെ ഉയർന്ന പരിധി 10 ലക്ഷം രൂപയായിരുന്നത് 20 ലക്ഷം രൂപയായി ഉയർത്തി ധനമന്ത്രാലയം വിജ്ഞാപനമിറക്കി. ഇന്നലെ മുതൽ പ്രാബല്യത്തിലായി.
ന്യൂഡൽഹി ∙ കേന്ദ്രം ബജറ്റിൽ പ്രഖ്യാപിച്ച സമഗ്ര ഇന്റേൺഷിപ് പദ്ധതിക്ക് ഇന്നു തുടക്കമാകും. ഉദ്യോഗാർഥികൾക്ക് 5000 രൂപ വീതം പ്രതിമാസ സ്റ്റൈപൻഡ് ലഭിക്കുന്ന പദ്ധതിയുടെ മാർഗനിർദേശങ്ങളും തിരഞ്ഞെടുത്ത കമ്പനികളിലെ ഇന്റേൺഷിപ് ഒഴിവുകളും അടങ്ങിയ വെബ് പോർട്ടൽ കോർപറേറ്റ് കാര്യ മന്ത്രാലയം ഇന്നു
ആലപ്പുഴ∙ സ്വതന്ത്ര ഇന്ത്യയിലെ ആദ്യ കറൻസി നോട്ട് പുറത്തിറങ്ങിയിട്ട് 75 വർഷം. അത് ഒറ്റരൂപ നോട്ട് ആയിരുന്നു. 1949 ഓഗസ്റ്റ് 12ന് ആണു കേന്ദ്ര ധനമന്ത്രാലയം ഒരു രൂപ നോട്ട് പുറത്തിറക്കിയത്. കേന്ദ്ര സർക്കാർ ആദ്യമായി പുറത്തിറക്കിയ ആ കറൻസി നോട്ടിൽ ഒപ്പിട്ടത് ഒരു മലയാളിയാണ്. ആദ്യ കേന്ദ്ര ധനകാര്യ സെക്രട്ടറി കെ.ആർ.കെ.മേനോൻ.
ജൂണിൽ ദേശീയ തലത്തിൽ 1.74 ലക്ഷം കോടി രൂപയാണ് പിരിച്ചതെന്ന് അനൗദ്യോഗിക റിപ്പോർട്ടുകൾ വ്യക്തമാക്കിയിരുന്നു. ഇക്കഴിഞ്ഞ ഏപ്രിലിൽ ലഭിച്ച 2.10 ലക്ഷം കോടി രൂപയാണ് ജിഎസ്ടിയുടെ ചരിത്രത്തിലെ റെക്കോർഡ് പ്രതിമാസ സമാഹരണം
16–ാം ധനകാര്യ കമ്മിഷൻ അംഗമായി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇക്കണോമിക് ഗ്രോത്ത് മുൻ ഡയറക്ടർ ഡോ.മനോജ് പാണ്ഡെയെ നിയമിച്ചു. അർഥ ഗ്ലോബൽ എക്സിക്യൂട്ടീവ് ഡയറക്ടർ ഡോ.നിരഞ്ജൻ രാജാധ്യക്ഷ വ്യക്തിപരമായ കാരണങ്ങൾ ചൂണ്ടിക്കാട്ടി സമിതിയിൽ നിന്ന് പിന്മാറിയതോടെയാണ് നിയമനം.
കേരളത്തിന്റെ ആവശ്യങ്ങൾ പഠിച്ച്, 16–ാം കേന്ദ്ര ധനകാര്യ കമ്മിഷനു സമർപ്പിക്കേണ്ട ശുപാർശ തയാറാക്കാൻ ധന വകുപ്പിൽ അഡിഷനൽ സെക്രട്ടറിയുടെ നേതൃത്വത്തിൽ 13 പേരടങ്ങിയ ധനകാര്യ കമ്മിഷൻ സെൽ രൂപീകരിച്ചു. ആസൂത്രണ ബോർഡ് അംഗങ്ങൾ അടക്കം പങ്കാളികളാകുന്ന വിവിധ സമിതികളും രൂപീകരിക്കും.
സംസ്ഥാനത്തെ നിർമാണ മേഖലയെ സജീവമാക്കാൻ 1000 കോടി രൂപയുടെ നിർമാണ പ്രവർത്തനങ്ങളാണ് ബജറ്റിൽ പ്രഖ്യാപിച്ചത്. ഇതിന്റെ വിശദാംശങ്ങൾ ധനവകുപ്പ് പുറത്തിറക്കും. പ്രധാന ജില്ലാ റോഡുകളെ 288.27 കോടി രൂപ ചെലവിൽ വികസിപ്പിച്ച് ഗതാഗതക്കുരുക്ക് ഒഴിവാക്കും. ഇതോടൊപ്പം ജില്ലാ ആസ്ഥാനങ്ങളെയും പ്രധാന നഗരങ്ങളെയും ബന്ധിപ്പിക്കുന്ന സംസ്ഥാന പാതകളും വികസിപ്പിക്കും.
Results 1-10 of 36