Activate your premium subscription today
തിരുവനന്തപുരം∙ മുനമ്പം ഭൂമി പ്രശ്നത്തിൽ ജുഡീഷ്യൽ കമ്മിഷനെ വയ്ക്കാനുള്ള സർക്കാർ തീരുമാനത്തോട് പ്രതിപക്ഷത്തിന് കടുത്ത വിയോജിപ്പാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. പത്ത് മിനിറ്റ് കൊണ്ട് സർക്കാരിന് തീർക്കാവുന്ന ഒരു വിഷയം മനപൂർവം വൈകിപ്പിക്കുകയാണെന്നും ഇതിലൂടെ സമൂഹത്തിൽ ഭിന്നിപ്പ് ഉണ്ടാക്കാൻ ശ്രമിക്കുന്ന സംഘപരിവാർ ശക്തികൾക്ക് സർക്കാർ തന്നെ അവസരം ഒരുക്കി കൊടുക്കുകയാണെന്നും സതീശൻ ആരോപിച്ചു.
തിരുവനന്തപുരം∙ പ്രതിപക്ഷ നേതാവ് വിഡി സതീശനെ കടന്നാക്രമിച്ച് മുഹമ്മദ് റിയാസ്. കേരളം കണ്ട ഏറ്റവും വലിയ ഭീരുവായ പ്രതിപക്ഷ നേതാവാണ് വിഡി സതീശനെന്ന് റിയാസ് പരിഹസിച്ചു. മലപ്പുറം ജില്ലയെ കുറിച്ച് ചർച്ച നടത്താൻ തീരുമാനിച്ചപ്പോൾ അദ്ദേഹം ഓടിയൊളിച്ചു.
ഗൊഹ്രിപുർ ഗ്രാമത്തിലെ സിമന്റ് പൂശാത്ത വീട്ടിൽ അതിരാവിലെ ഒരതിഥി. സുരക്ഷാസംഘം അൽപം നേരത്തേ വന്നു കാര്യം പറഞ്ഞതിനാൽ മധുരവും ചായയും തയാറാക്കി വീട്ടുകാർ കാത്തിരുന്നു. യുഎസ് സന്ദർശനത്തിനിടെ കണ്ട അമിത് മന്നിനു നൽകിയ വാക്കു പാലിക്കാൻ ഹരിയാനയിലെ കർണാലിലെ ഗ്രാമത്തിലേക്ക് എത്തിയ ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയെ കണ്ടു നാട്ടുകാർക്കും കൗതുകം.
വാഷിങ്ടൻ ∙ ബിജെപിയും ആർഎസ്എസും വിശ്വസിക്കുന്നതുപോലെ ഇന്ത്യ എന്നത് ഒരു ആശയം അല്ലെന്നും മറിച്ച് ആശയങ്ങളുടെ ബഹുസ്വരതയാണെന്നും പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി പറഞ്ഞു. ‘ഭാഷ, ജാതി, മതം തുടങ്ങിയവയ്ക്കപ്പുറം എല്ലാവർക്കും ഇടം നൽകാൻ കഴിയണമെന്നാണു നാം വിശ്വസിക്കുന്നത് ’– യുഎസ് സന്ദർശനത്തിനെത്തിയ ലോക്സഭാ പ്രതിപക്ഷ നേതാവ് ടെക്സസിലെ ഡാലസിൽ ഇന്ത്യൻ സമൂഹത്തോടു സംസാരിക്കുകയായിരുന്നു.
തിരുവനന്തപുരം ∙ പ്രതിപക്ഷ നേതാവ് മുഖ്യമന്ത്രിക്കു നൽകുന്ന കത്തുകൾക്കൊന്നും പ്രതികരണമില്ല. ഹേമ കമ്മിറ്റി റിപ്പോർട്ടിൽ അന്വേഷണം ആവശ്യപ്പെട്ടാണ് ഒടുവിലത്തെ കത്തയച്ചത്. ഇതിനോടും സർക്കാർ പ്രതികരിച്ചിട്ടില്ല. പ്രതിപക്ഷ നേതാവ് രേഖാമൂലം ചൂണ്ടിക്കാട്ടുന്ന വിഷയങ്ങൾ ഗൗരവത്തോടെ പരിശോധിക്കുകയും മറുപടി അറിയിക്കുകയും ചെയ്യുന്നതാണു മുൻകാലങ്ങളിലെ രീതിയെങ്കിലും പിണറായി സർക്കാർ വന്ന ശേഷം അതുണ്ടായില്ലെന്നാണു പ്രതിപക്ഷത്തിന്റെ ആക്ഷേപം.
ന്യൂഡൽഹി ∙ ജാതി സെൻസസ് രാജ്യം മുഴുവൻ നടപ്പാക്കണമെന്നും രാജ്യത്തെ 90% ജനങ്ങളും മുഖ്യധാരയ്ക്കു പുറത്താണെന്നും ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി പറഞ്ഞു. ഉത്തർപ്രദേശിലെ പ്രയാഗ്രാജിൽ ‘ഭരണഘടനാ ആദര’ സമ്മേളനത്തിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
ന്യൂഡൽഹി ∙ ബജറ്റിനു മുന്നോടിയായുള്ള ‘ഹൽവ പാചക’ത്തിൽ പിന്നാക്ക വിഭാഗക്കാരായ ഒരാൾപോലുമില്ലെന്ന പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ പരാമർശത്തിന് ലോക്സഭയിൽ കേന്ദ്രധനമന്ത്രി നിർമല സീതാരാമൻ അതേ നാണയത്തിൽ തിരിച്ചടിച്ചു. രാജീവ് ഗാന്ധി ഫൗണ്ടേഷന്റെയും രാജീവ് ഗാന്ധി ചാരിറ്റബിൾ ട്രസ്റ്റിന്റെയും നേതൃനിരയിൽ എത്ര എസ്സി, എസ്ടി, ഒബിസി വിഭാഗക്കാരുണ്ടെന്ന് നിർമല ചോദിച്ചു. രാഹുലിന്റെ പരാമർശം തന്നെ വളരെയധികം വേദനിപ്പിച്ചുവെന്നും ബജറ്റ് ചർച്ചയ്ക്കുള്ള മറുപടിയിൽ നിർമല പറഞ്ഞു.
ന്യൂഡൽഹി ∙ സുനേരിബാഗ് റോഡിലെ 5–ാം നമ്പർ ബംഗ്ലാവിലേക്കു രാഹുൽ ഗാന്ധി താമസം മാറുമോ? ലോക്സഭാ പ്രതിപക്ഷനേതാവിന് ഔദ്യോഗിക വസതി നിർദേശിച്ചതു പാർലമെന്റിന്റെ ഹൗസ് കമ്മിറ്റിയാണ്. എന്നാൽ, രാഹുൽ ഇവിടേക്കു മാറുമോയെന്നതിൽ തീരുമാനമായിട്ടില്ല. പ്രിയങ്ക ഗാന്ധി കഴിഞ്ഞദിവസം വീടും പരിസരവും നോക്കാൻ എത്തിയതോടെയാണ് അഭ്യൂഹം ശക്തമായത്. രാഹുലിന്റെ തീരുമാനമറിഞ്ഞ ശേഷമേ വീട് സ്ഥിരീകരിക്കൂ. ലോക്സഭയിലെ പ്രതിപക്ഷനേതാവെന്ന നിലയിൽ, കാബിനറ്റ് മന്ത്രിമാർക്കു നൽകുന്നതിനു തുല്യമായ വസതിക്ക് (ടൈപ്പ് 8) രാഹുലിന് അർഹതയുണ്ട്.
തിരുവനന്തപുരം∙ മത്സ്യത്തൊഴിലാളികളെ വ്യാപകമായി കുടിയൊഴിപ്പിക്കുകയും പാരിസ്ഥിതികമായി തിരിച്ചടിയുണ്ടാക്കുകയും ചെയ്യുന്ന നിർദിഷ്ട തീരദേശ ഹൈവേ പദ്ധതിയിൽനിന്നു സർക്കാർ പിന്മാറണമെന്നു പ്രതിപക്ഷം. വിശദമായ പദ്ധതിരേഖയോ സാമൂഹികാഘാത പഠനമോ നടത്താതെയാണു നിർമിക്കാനൊരുങ്ങുന്നത്. ദേശീയപാതയ്ക്കു ഭൂമിയേറ്റെടുക്കുന്നതിന്റെ മൂന്നിലൊന്നു പോലും തുക നഷ്ടപരിഹാരം നൽകാതെയാണെന്നും പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ ആരോപിച്ചു. തീരദേശ ഹൈവേയെക്കുറിച്ചു പഠിക്കാൻ യുഡിഎഫ് നിയോഗിച്ച കമ്മിറ്റിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ആവശ്യം.
ന്യൂഡൽഹി ∙ പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധി തിങ്കളാഴ്ച നടത്തിയ പ്രസംഗത്തിലെ ‘ഹിന്ദു’ പരാമർശങ്ങളടക്കം ഇന്നലെ സ്പീക്കർ രേഖകളിൽനിന്നു നീക്കി. ബിജെപിയുടെ വിദ്വേഷവുമായി ബന്ധപ്പെട്ട് രാഹുൽ നടത്തിയ പരാമർശവും ‘ഹിന്ദു’ പരാമർശത്തിനെതിരെ ഭരണപക്ഷ അംഗങ്ങൾ പ്രതിഷേധിച്ചപ്പോൾ അദ്ദേഹം നൽകിയ മറുപടിയും ഇനി രേഖകളുടെ ഭാഗമല്ല.
Results 1-10 of 109