Activate your premium subscription today
ജീവിതം പോലെ മരണത്തിന്റെയും കഥകൾ പറയാനുണ്ട്, ഇന്ത്യയുടെ മൂലമന്ത്രമായ ഭരണഘടനയുടെ മലയാള വിവർത്തനത്തിന്. ലോകത്തിലെ എഴുതപ്പെട്ട ഏറ്റവും വലിയ ഭരണഘടനയ്ക്കു ഭരണഘടനാ സഭ അംഗീകാരം നൽകിയതിന്റെ 75–ാം വാർഷികത്തിൽ, ആ മലയാള പണ്ഡിതരെ ഓർക്കാതിരിക്കുന്നതെങ്ങനെ? ഭരണഘടനയുടെ മലയാള വിവർത്തനത്തിന്റെ വഴികളിൽ മരണം നിഴൽപോലെ നിന്നിരുന്നു. കേന്ദ്ര സർക്കാർ നിയോഗിച്ച പരിഭാഷ സമിതിയിലെ അംഗമായ പ്രമുഖ ഭാഷാപണ്ഡിതൻ ചുമതലയേറ്റ് ഏതാനും ദിവസങ്ങൾക്കകം അന്തരിച്ചു. പകരം വന്ന ഭാഷാപണ്ഡിതനും തൊട്ടുപിന്നാലെ മൺമറഞ്ഞു.
Results 1-1