Activate your premium subscription today
തന്റെ ഏറ്റവും പുതിയ നോവലിന് ഒരു ഫ്രഞ്ച് വെബ് സീരീസുമായി സാമ്യമുണ്ടെന്ന ആരോപണം വന്നതോടെ താൻ വിഷാദത്തിലേക്ക് വീണുപോയെന്ന് യുവ എഴുത്തുകാരൻ അഖിൽ പി.ധർമജൻ പറഞ്ഞു.
ഇല്ല... ഇല്ല... മരിക്കുന്നില്ല... അതെ, കാലം മാറുന്നതോടെ വായന മരിച്ചു എന്നു പറയുന്നതൊക്കെ ഇനി വെറും ക്ലീഷേ ഡയലോഗായി മാറും. പുതിയ കാലത്തിനൊപ്പം ട്രെൻഡിങ്ങായ ചില വായനാമുറകളുണ്ട്. താളുകൾ മറിച്ചുകൊണ്ടും പുസ്തകം മണത്തുകൊണ്ടുംതന്നെ അക്ഷരലോകത്തുണ്ടായ ചില പുതുമയുടെ പുതുമുറകൾ. ‘വായന മരിച്ചു’ എന്നു വിലപിച്ചുകൊണ്ടിരുന്ന ഒരു കാലത്തുനിന്ന് എങ്ങനെയാണ് നാം തിരിച്ചു കയറാൻ തുടങ്ങിയത്? സമൂഹമാധ്യമങ്ങളുടെ ആഴങ്ങളിലേക്കു വീണുപോയവർ എങ്ങനെയാണ് പുസ്തക വായനയിലേക്കു തിരികെയെത്തിയത്? അതിൽ ഇൻസ്റ്റഗ്രാമും ഫെയ്സ്ബുക്കും പോലുള്ള സമൂഹമാധ്യമങ്ങൾക്കു തന്നെയുണ്ട് വലിയ പങ്ക്. നാം ഒട്ടും പ്രതീക്ഷിക്കാത്ത ചില കാര്യങ്ങളുടെ പുസ്തകങ്ങളുടെ രക്ഷയ്ക്കെത്തി. കേരളത്തിലെ പല ജില്ലകളില്നിന്നും അത്തരം കഥകൾ നമുക്ക് കേൾക്കാം, വായിക്കാം, അടുത്തറിയാം. വിരസത മാറ്റാൻ വേണ്ടി മാത്രമല്ല, സർക്കാർ ജോലി കിട്ടാന് പോലും ‘ചായക്കട’യിലെ വായന സഹായിക്കും എന്ന രീതിയേക്ക് എത്തിയിരിക്കുന്നു കാര്യങ്ങൾ...
യുവ എഴുത്തുകാരൻ അഖിൽ പി. ധർമജന്റെ നോവൽ റാം കെയർ ഓഫ് ആനന്ദി സിനിമയാകുന്നു. വെൽത്ത് ഐ സിനിമാസിന്റെ ബാനറിൽ നിർമാതാവ് വിഘ്നേഷ് വിജയകുമാറാണ് മലയാളത്തിൽ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെട്ട പുസ്തകങ്ങളിലൊന്ന് സിനിമയാക്കുന്നത്. നവാഗതയായ അനുഷ പിള്ളയാണ് സംവിധായിക.
തിരുവനന്തപുരം∙ വെള്ളപ്പൊക്കത്തിന്റെയും പ്രളയത്തിന്റെയും കഥ പറഞ്ഞ ‘2018’ എന്ന സിനിമയുടെ രചയിതാവായ അഖിൽ പി.ധർമജന് കനത്ത മഴയെ തുടർന്നുണ്ടായ വെള്ളപ്പൊക്കത്തിൽ പാമ്പു കടിയേറ്റു. പുതിയ ചിത്രത്തിന്റെ തിരക്കഥാ രചനയുമായി ബന്ധപ്പെട്ടാണ് അഖിൽ ധർമജൻ വെള്ളായണിയിലെ വാടകവീട്ടിൽ താമസത്തിനെത്തിയത്. മഴ കനത്തതോടെ
ആദ്യ സിനിമയുടെ പോസ്റ്ററിൽ തന്റെ പേരുണ്ടെന്ന് അഖിൽ പി. ധർമ്മജൻ അറിയുന്നത് എഴുത്തുകാരനായ ലാജോ ജോസിന്റെ വീട്ടിൽ വച്ചാണ്. 2018 എന്ന ജൂഡ് ആന്റണിയുടെ സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ഇക്കഴിഞ്ഞ ദിവസമാണ് പുറത്തിറങ്ങിയത്. അന്നേ ദിവസം ഏറ്റവും കൂടുതൽ ആ പോസ്റ്റർ കാണാനാഗ്രഹിച്ചിട്ടുള്ളവരിൽ ഒരാൾ എഴുത്തുകാരനായ അഖിൽ ആയിരിക്കും. ഓജോ ബോർഡ് എന്ന പുസ്തകത്തിൽ തുടങ്ങിയതാണ് അഖിലിന്റെ എഴുത്ത് ജീവിതം. പിന്നീട് ഫാന്റസി ഫിക്ഷനായ മെർക്കുറി ഐലൻഡ്, റാം കെയർ ഓഫ് ആനന്ദി എന്നീ പുസ്തകങ്ങൾ പുറത്തിറങ്ങി. ഓരോ പുസ്തകങ്ങളും മാധ്യമങ്ങൾ ആഘോഷിക്കുകയും ചെയ്തു. അതിനു പല കാരണങ്ങളുമുണ്ട്. സ്വന്തമായി എഴുതി സ്വയം പ്രസിദ്ധീകരിച്ച് ഒറ്റയ്ക്ക് പുസ്തകങ്ങൾ വിൽക്കുന്ന പുതുകാല എഴുത്തുകാരൻ എന്നത് മാത്രമല്ല ഓരോ പുസ്തകങ്ങളുടെ പ്രകാശനങ്ങളും വ്യത്യാസമായിരുന്നു. ഹൊറർ ത്രില്ലറായ ഓജോ ബോർഡ് ശ്മശാനത്തിൽ വച്ചാണ് പുറത്തിറക്കിയത്, മെർക്കുറി ഐലൻഡ് ദ്വീപായ പാതിരാമണലിൽ വച്ചും, തമിഴ് മണമുള്ള നോവൽ റാം കെയർ ഓഫ് ആനന്ദി ചെന്നൈ റെയിൽവേ സ്റ്റേഷനിൽ വച്ചുമാണ് പ്രകാശനം ചെയ്യപ്പെട്ടത്. അഖിലിന്റെ ഏറ്റവും പുതിയ വാർത്ത 2018 എന്ന സിനിമയാണ്. ‘2018’ സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്ററിനെക്കുറിച്ചും തിരക്കഥാ വിശേഷങ്ങളെക്കുറിച്ചും അഖിൽ പി. ധർമജൻ മനോരമ ഓൺലൈൻ പ്രീമിയത്തോടു സംസാരിക്കുന്നു..
മല്ലി, സത്താർ, ശാലു ... ഈ മൂന്ന് പേരുകൾ ആർക്കൊക്കെ അറിയാം? ഒരു നേർരേഖയിലൂടെ സഞ്ചരിക്കുന്ന മൂന്നു പേരാണ് ഇവർ. എന്നാൽ ഇവർക്ക് മൂന്നുപേർക്കും ഒരേ മുഖമായിരിക്കും. മല്ലി എന്നാൽ ‘റാം കെയറോഫ് ആനന്ദി’ എന്ന, അഖിൽ പി. ധർമ്മജൻ എഴുതിയ ഏറ്റവും പുതിയ നോവലിലെ ട്രാൻസ്ജെൻഡർ കഥാപാത്രമാണ്. സത്താർ, തങ്കം എന്ന തമിഴ്
Results 1-6