Activate your premium subscription today
ജോൺ പോൾ, ചലച്ചിത്രലോകത്തിന്റെ പ്രിയപ്പെട്ട ‘അങ്കിൾ’. സൗഹൃദങ്ങളുടെ സർവകലാശാല. ഇന്നും മലയാള സിനിമയിലെ എണ്ണം പറഞ്ഞ തിരക്കഥകൾ രചിച്ചവരുടെ പേരുകളെടുത്താൽ ഏറ്റവും മുന്നിൽ നിൽക്കും ആ നാമം. എങ്ങനെ തിരക്കഥ എഴുതാമെന്നതിനു പുതുതലമുറയ്ക്ക് ഇതിലും വലിയൊരു പാഠശാലയുണ്ടാകില്ല. മലയാള സിനിമാ, സാംസ്കാരിക, സാഹിത്യ ലോകത്തു സജീവസാന്നിധ്യമായിരുന്നു അദ്ദേഹം. ഒരു മിന്നാമിനുങ്ങിന്റെ നുറുങ്ങുവെട്ടം, ചാമരം, വിട പറയും മുൻപേ, തേനും വയമ്പും, മർമരം, ഇണ, കഥയറിയാതെ, ഇത്തിരിപ്പൂവേ ചുവന്ന പൂവേ, അധ്യായം ഒന്നു മുതൽ, രേവതിക്കൊരു പാവക്കുട്ടി, ഉത്സവപ്പിറ്റേന്ന്, യാത്ര, ഉണ്ണികളേ ഒരു കഥപറയാം തുടങ്ങി സിനിമകളുടെ പേരു പറയാൻ തുടങ്ങിയാൽ ഏതാദ്യം പറയും എന്ന ആശയക്കുഴപ്പം സ്വാഭാവികം. ഒരു പ്രതിഭയുടെ ആധികാരികതയ്ക്കും മരണത്തിനുപോലും മായ്ക്കാനാകാത്ത അടയാളപ്പെടുത്തലുകൾക്കും ഇതിലും വലിയ തെളിവു വേണ്ട. ഓരോ ചിത്രങ്ങളും ജോൺ പോൾ ഒരു പ്രതിഭാസമായിരുന്നു എന്ന തിരിച്ചറിവിലേക്കാണു നമ്മെ നയിക്കുക. പരന്ന വായനയും വിജ്ഞാന സമ്പാദനവും ഒരു വ്യക്തിയെ എങ്ങനെ രൂപപ്പെടുത്തുമെന്നതിന്റെ ഏറ്റവും മികച്ച ഉദാഹരണമായി ശേഷിക്കുകയാണു ജോൺപോൾ സ്മൃതി. മനുഷ്യൻ മരണത്തോടെ മൺമറയുമ്പോഴും അവന്റെ സുകൃതങ്ങൾ ഓർമിക്കപ്പെടുമെന്നതിനു തെളിവ്. ഒരു വർഷം അല്ലെങ്കിലും, മറക്കാൻ മാത്രം അകലത്തിലേക്കുള്ള കാലയളവുമല്ല.
ജോൺ പോൾ തിരക്കഥ എഴുതാനായി ഒരു കടലാസ്സെടുത്ത് ആദ്യം അതിന്റെ മാർജിൻ മടക്കുമ്പോൾ പതിവായി, ഒരിക്കലും തെറ്റാതെ ഒരു കാര്യം ചെയ്യാറുണ്ടായിരുന്നു. ആ മാർജിന്റെ ഏറ്റവും മുകളിൽ ഇടതുവശത്തായി ചെരിച്ച് ‘ജീസസ്’ എന്നെഴുതും. അടിയിൽ ഒരു വര വരയ്ക്കും.
ഞാൻ എഴുതുന്ന ‘സിനിമയുടെ മായക്കാഴ്ചകളി’ൽ എന്റെ ആത്മമിത്രമായ ജോൺ പോളിനെക്കുറിച്ച് ഇങ്ങനെ ഒരു ചരമക്കുറിപ്പ് എഴുതേണ്ടി വരുകയെന്നു വച്ചാൽ ആ വിധിയെ എന്തു പേരിട്ടാണ് വിളിക്കേണ്ടതെന്ന് എനിക്കറിയില്ല. എനിക്കൊന്നേ പറയാനുള്ളൂ, ജോണിന് മരണത്തിന്റെ കൂടെ പോകാനുള്ളത്രയും പ്രായമൊന്നുമായിട്ടില്ല.
നമ്മുടെ സിനിമാകലാസാഹിത്യസാംസ്കാരിക രംഗത്തെ അതുല്യപ്രതിഭയായിരുന്ന ദിവംഗതനായ ജോൺ പോൾ എന്റെ ഒരു പുസ്തകത്തിന്റെയും സംഗീതാൽബത്തിന്റെയും പ്രകാശനവേളയിൽ എറണാകുളത്തു ചെയ്ത പ്രസംഗത്തിന്റെ പ്രസക്തമായ ഒരു ഭാഗം എല്ലാവർക്കുമായി ഞാനിവിടെ പങ്കുവയ്ക്കട്ടെ. അദ്ദേഹത്തിന്റെ സ്വന്തം വാക്കുകൾ: ‘‘ജോൺ പിച്ചാപ്പിള്ളി
വീട്ടിലെ കട്ടിലില്നിന്നു താഴെ വീണ ജോൺ പോളിനെ ഉടൻ ആശുപത്രിയിലെത്തിക്കാൻ നിരവധി ആംബുലൻസുകാരുടെയും ഫയർഫോഴ്സിന്റെയും സഹായം തേടിയെങ്കിലും ആരും തിരിഞ്ഞു നോക്കിയില്ലെന്ന് നിർമാതാവും ജോൺ പോളിന്റെ സുഹൃത്തുമായ ജോളി ജോസഫ്. ‘ജോൺ പോൾ സർ മരിച്ചതല്ല, നമ്മുടെ വ്യവസ്ഥിതി കൊന്നതാണ്' എന്ന തലക്കെട്ടിൽ ജോളി പങ്കുവച്ച കുറിപ്പിലാണ് ഈ വെളിപ്പെടുത്തൽ.
കൊച്ചി∙ വിടപറയും മുൻപ് മലയാള സിനിമയുടെ പ്രിയ കഥാകാരനെ അവസാനമായി കാണാൻ എറണാകുളം ടൗൺഹാളിലേക്ക് കേരളത്തിന്റെ കലാ സാംസ്കാരിക ലോകം ഒഴുകിയെത്തി. മലയാള സിനിമയുടെ പ്രിയപ്പെട്ട ‘ജോൺ അങ്കിൾ’ എഴുതി ഹിറ്റാക്കിയ സിനിമകൾ പോലെ ശാന്തവും ഗംഭീരവുമായ വിടവാങ്ങലാണു കൊച്ചിനഗരം നൽകിയത്. രാവിലെ 8ന് തന്നെ ടൗൺഹാളിൽ
കൊച്ചി∙ ജീവിത ഗന്ധിയായ കഥകൾ കൊണ്ടു മലയാള സിനിമയുടെ ഗതിമാറ്റത്തിനു വേഗം പകർന്ന ജോൺപോളിനു നഗരം വിടചൊല്ലി. എളംകുളം സെന്റ് മേരീസ് സുനോറോ സിംഹാസന പള്ളിയിൽ പൂർണ ഔദ്യോഗിക ബഹുമതികളോടെ ആയിരുന്നു സംസ്കാരം. യാക്കോബായ സഭ മെത്രാപ്പൊലീത്തൻ ട്രസ്റ്റി ജോസഫ് മാർ ഗ്രിഗോറിയോസ്, ഗീവർഗീസ് മാർ അത്തനാസിയോസ് എന്നിവർ
കൊച്ചി∙ മണ്ണിൽനിന്ന് മനുഷ്യന്റെ കഥ പറഞ്ഞ ജോൺ പോൾ മണ്ണിലേക്ക് മടങ്ങി. മലയാളത്തിന്റെ പ്രിയ തിരക്കഥാകൃത്ത് ജോൺപോളിന്റെ മൃതദേഹം എളംകുളം സെന്റ് മേരീസ് സുനോറോ സിംഹാസനപ്പള്ളിയിൽ ഔദ്യോഗിക ബഹുമതികളോടെ സംസ്കരിച്ചു. ജീവിതത്തിന്റെ ഭിന്നമേഖലകളിലെ.. John Paul
ഒരു തലമുറയെങ്കിലും മുന്നിലായിരുന്നിട്ടും എന്തുകൊണ്ടോ 'ജോൺപോൾ' എന്നുതന്നെ വിളിച്ചു ശീലിച്ചു. അതിൽ ഒപ്പമുള്ളവർ പലപ്പോഴും അനിഷ്ടപ്പെട്ടു. പക്ഷേ അതിനെച്ചൊല്ലി അദ്ദേഹത്തിൽ വല്ല ഭാവഭേദമോ ഈർഷ്യയോ നീരസമോ ഞാൻ കണ്ടിട്ടില്ല. സംശയനിവാരണത്തിനായി നേരിട്ടുചോദിച്ചുനോക്കി. മറുപടി ഇങ്ങനെ വന്നു- 'ഈ ഭാരിച്ച ശരീരത്തെ
കൊച്ചി ∙ മലയാള ചലച്ചിത്ര, സാംസ്കാരിക രംഗത്തു പ്രതിഭയുടെ ചാമരം വീശിയ തിരക്കഥാകൃത്ത് ജോൺ പോളിനു (71) യാത്രാമൊഴി. ശ്വാസകോശ സംബന്ധമായ രോഗത്തെത്തുടർന്ന് ആശുപത്രിയിലായിരുന്ന അദ്ദേഹത്തിന്റെ വിയോഗം ഇന്നലെ ഉച്ചയ്ക്ക് ഒന്നിനായിരുന്നു. കഴിഞ്ഞ 3 മാസം നഗരത്തിലെ 3 ആശുപത്രികളിലായി | John Paul | Manorama News
Results 1-10 of 32