ജോൺ പോൾ, ചലച്ചിത്രലോകത്തിന്റെ പ്രിയപ്പെട്ട ‘അങ്കിൾ’. സൗഹൃദങ്ങളുടെ സർവകലാശാല. ഇന്നും മലയാള സിനിമയിലെ എണ്ണം പറഞ്ഞ തിരക്കഥകൾ രചിച്ചവരുടെ പേരുകളെടുത്താൽ ഏറ്റവും മുന്നിൽ നിൽക്കും ആ നാമം. എങ്ങനെ തിരക്കഥ എഴുതാമെന്നതിനു പുതുതലമുറയ്ക്ക് ഇതിലും വലിയൊരു പാഠശാലയുണ്ടാകില്ല. മലയാള സിനിമാ, സാംസ്കാരിക, സാഹിത്യ ലോകത്തു സജീവസാന്നിധ്യമായിരുന്നു അദ്ദേഹം. ഒരു മിന്നാമിനുങ്ങിന്റെ നുറുങ്ങുവെട്ടം, ചാമരം, വിട പറയും മുൻപേ, തേനും വയമ്പും, മർമരം, ഇണ, കഥയറിയാതെ, ഇത്തിരിപ്പൂവേ ചുവന്ന പൂവേ, അധ്യായം ഒന്നു മുതൽ, രേവതിക്കൊരു പാവക്കുട്ടി, ഉത്സവപ്പിറ്റേന്ന്, യാത്ര, ഉണ്ണികളേ ഒരു കഥപറയാം തുടങ്ങി സിനിമകളുടെ പേരു പറയാൻ തുടങ്ങിയാൽ ഏതാദ്യം പറയും എന്ന ആശയക്കുഴപ്പം സ്വാഭാവികം. ഒരു പ്രതിഭയുടെ ആധികാരികതയ്ക്കും മരണത്തിനുപോലും മായ്ക്കാനാകാത്ത അടയാളപ്പെടുത്തലുകൾക്കും ഇതിലും വലിയ തെളിവു വേണ്ട. ഓരോ ചിത്രങ്ങളും ജോൺ പോൾ ഒരു പ്രതിഭാസമായിരുന്നു എന്ന തിരിച്ചറിവിലേക്കാണു നമ്മെ നയിക്കുക. പരന്ന വായനയും വിജ്ഞാന സമ്പാദനവും ഒരു വ്യക്തിയെ എങ്ങനെ രൂപപ്പെടുത്തുമെന്നതിന്റെ ഏറ്റവും മികച്ച ഉദാഹരണമായി ശേഷിക്കുകയാണു ജോൺപോൾ സ്മൃതി. മനുഷ്യൻ മരണത്തോടെ മൺമറയുമ്പോഴും അവന്റെ സുകൃതങ്ങൾ ഓർമിക്കപ്പെടുമെന്നതിനു തെളിവ്. ഒരു വർഷം അല്ലെങ്കിലും, മറക്കാൻ മാത്രം അകലത്തിലേക്കുള്ള കാലയളവുമല്ല.

loading
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com