Activate your premium subscription today
കളമശേരി ∙ പ്രശസ്ത നിരൂപക പ്രഫ. എം. ലീലാവതി 97–ാം വയസ്സിൽ 5 മിനിറ്റ് കൊണ്ട് ഒരു ഗാനമെഴുതി, വയനാട്ടിലെ യുഡിഎഫ് സ്ഥാനാർഥി പ്രിയങ്ക ഗാന്ധിക്കായിരുന്നു ഈ ഗാനം. ‘പ്രിയങ്കരി ജയിപ്പൂതാക’ എന്ന വഞ്ചിപ്പാട്ടു ശൈലിയിലെഴുതിയ ഗാനം തിരഞ്ഞെടുപ്പിന്റെ ആവേശം കൂടി നിറച്ച് കേരളപുരം ശ്രീകുമാർ ചിട്ടപ്പെടുത്തി പാടി
കളമശേരി ∙ തിരിമുറിയാതെ പെയ്ത കനത്ത മഴയിൽ മലയാളത്തിന്റെ പ്രിയപ്പെട്ട എഴുത്തുകാരി ഡോ.എം.ലീലാവതിയുടെ വീടിനകത്തും വെള്ളം കയറി. ഡോ.ലീലാവതിയെ സമീപത്തു താമസിക്കുന്ന മകൻ വിനയകുമാറിന്റെ വീട്ടിലേക്കു മാറ്റി. ഇരുനില വീടിന്റെ താഴത്തെ നിലയിൽ 2 അടിയോളം വെള്ളം കയറി. എഴുത്തുമുറിയിലും കിടപ്പുമുറിയിലുമെല്ലാം വെള്ളം നിറഞ്ഞു. ഡോ.ലീലാവതി കരുതലോടെ സൂക്ഷിച്ചിരുന്ന വിലപിടിപ്പുള്ള പുസ്തകങ്ങളും ടെലിഫോൺ ഡയറക്ടറിയും മറ്റും നനഞ്ഞു കുതിർന്നു. തൃക്കാക്കര പൈപ് ലൈൻ റോഡിലാണു ടീച്ചറുടെ വസതിയായ ‘ഉജ്വൽ.’
കൊച്ചി∙ കനത്ത മഴയിൽ വീട്ടിലേക്ക് വെള്ളം കയറി പുസ്തകങ്ങൾ നശിച്ച ദുഃഖത്തിൽ എഴുത്തുകാരി എം.ലീലാവതി. പുസ്തകങ്ങൾക്കൊപ്പം ഫോൺനമ്പരുകൾ എഴുതി വച്ചിരുന്ന ഡയറിയും നശിച്ചു. തൃക്കാക്കര പൈപ്പ് ലൈൻ റോഡിലുള്ള വീടിന്റെ താഴത്തെ നിലയിലാണ് വെള്ളം കയറിയത്. താഴ്ന്ന പ്രദേശത്താണ് വീട്. 2019ലും വീട്ടിൽ വെള്ളം
കൊച്ചി∙ നഗരത്തിൽ പെയ്ത കനത്ത മഴയെ തുടർന്ന് പ്രശസ്ത എഴുത്തുകാരി എം. ലീലാവതിയുടെ വീട്ടിൽ വെള്ളം കയറി പുസ്തകങ്ങൾ നശിച്ചു. രാവിലെ ആരംഭിച്ച മഴയ്ക്കു പിന്നാലെ ടീച്ചർ താമസിക്കുന്ന തൃക്കാക്കര പൈപ്പ് ലൈന് റോഡിലുള്ള വീടിന്റെ താഴത്തെ നിലയിൽ വെള്ളം കയറുകയായിരുന്നു.
തിരുവനന്തപുരം ∙ കേരള ഗാനത്തിനായി കേരള സാഹിത്യ അക്കാദമി തന്നെക്കൊണ്ടു നിർബന്ധിച്ച് പാട്ട് എഴുതിപ്പിച്ച ശേഷം ഒരുവാക്കു പോലും പറയാതെ നിരസിച്ചെന്നു ഗാനരചയിതാവ് ശ്രീകുമാരൻ തമ്പി ആരോപിച്ചു. പാട്ടു സ്വീകരിക്കുന്നില്ലെങ്കിൽ അറിയിക്കാനുള്ള ബാധ്യത അക്കാദമിക്കുണ്ടെന്നു പറഞ്ഞ അദ്ദേഹം അക്കാദമി പ്രസിഡന്റ് കെ.സച്ചിദാനന്ദനെ രൂക്ഷമായി വിമർശിച്ചു. സാഹിത്യോത്സവത്തിലെ പ്രഭാഷണത്തിനു ലഭിച്ച പ്രതിഫലത്തെച്ചൊല്ലി കവി ബാലചന്ദ്രൻ ചുള്ളിക്കാട് ഉയർത്തിയ വിമർശനത്തിനു പിന്നാലെയാണു ശ്രീകുമാരൻ തമ്പിയും അക്കാദമിക്കെതിരെ രംഗത്തുവന്നത്.
തിരുവനന്തപുരം∙ ഒഎന്വി സാഹിത്യ പുരസ്കാരം ഡോ.എം. ലീലാവതിക്ക്. സാഹിത്യ നിരൂപണത്തിന് നല്കിയ സമഗ്ര സംഭാവനയ്ക്കാണ് അംഗീകാരം. മൂന്ന് ലക്ഷം രൂപയും പ്രശസ്തി പത്രവും ശില്പ്പവും അടങ്ങുന്നതാണ് പുരസ്കാരം... Dr.M.Leelavathi, ONV Literary Award
ഇനിയും എത്ര നാൾ നമ്മുടെ വീരസഹോദരിമാരുടെ മാനം തെരുവിൽ വലിച്ചിഴയ്ക്കുന്നതു കണ്ടുകൊണ്ടിരിക്കേണ്ടിവരും? ചെങ്കോലിനെക്കാളും പൊൻകിരീടത്തെക്കാളും വിലപ്പെട്ടവയാണ് നാടിന്റെ പെൺമക്കൾ വിയർപ്പൊഴുക്കി നേടിയ പതക്കങ്ങൾ. അവ ആറ്റിൽ ഒഴുകിപ്പോയിരുന്നെങ്കിൽ അതോടൊപ്പം ഒഴുകിപ്പോകുമായിരുന്നത് ഈ നാടിന്റെ മാനമാണ്.
കൊച്ചി∙ മലയാളത്തിന്റെ പ്രിയ ‘എഴുത്തമ്മയ്ക്ക്’ ഇന്നു 95 വയസ്സു തികയുന്നു. സെപ്റ്റംബർ 16നാണു മലയാള സാഹിത്യത്തറവാട്ടിലെ മുത്തശ്ശി ഡോ.എം.ലീലാവതിയുടെ ജനനം. ചിങ്ങമാസത്തിലെ ഭരണി നക്ഷത്രമാണു ജന്മനാൾ. അതുപ്രകാരം പിറന്നാൾ കഴിഞ്ഞ ദിവസമായിരുന്നു. ജന്മദിനത്തോടനുബന്ധിച്ചു പ്രത്യേകിച്ച് ആഘോഷങ്ങളൊന്നുമില്ല.
സ്വാതന്ത്ര്യലബ്ധിയുടെ അർധരാത്രിയെക്കുറിച്ചു മായാത്ത ഓർമകളുള്ള മഹാരാജാസ് കോളജ് പൂർവവിദ്യാർഥികൾ ഇന്നു വിരലിൽ എണ്ണാവുന്നത്രയേ ഉണ്ടാകാനിടയുള്ളൂ. തിക്തവും രക്തരൂഷിതവുമായ അനുഭവങ്ങളുണ്ടായ അവരിൽ ആരെങ്കിലും അവശേഷിക്കുന്നുണ്ടോ | M Leelavathy | maharajas college | independence | 75 Years of Independence | Manorama Online
Results 1-10 of 16