Activate your premium subscription today
മലയാള സാഹിത്യത്തെ സംബന്ധിച്ചിടത്തോളം നിർണായകമായ നിമിഷങ്ങളെ അടയാളപ്പെടുത്തിയ വർഷമായിരുന്നു 2024. കൃതികളുടെ പ്രസിദ്ധീകരണം മാത്രമല്ല, മലയാളത്തിലെ പ്രധാനപ്പെട്ട ചില കൃതികളുടെ സുപ്രധാന പ്രസിദ്ധീകരണ വാർഷികങ്ങളും ഈ വർഷം ആഘോഷിച്ചു.
തിരുവനന്തപുരം∙ മലയാള മനോരമ നവംബർ 1,2,3 തീയതികളിൽ കോഴിക്കോട് നടത്തുന്ന സാഹിത്യ സാംസ്കാരിക ഉത്സവമായ ‘ഹോർത്തൂസിന്’ മുന്നോടിയായി ജില്ലകളിലൂടെ നടത്തുന്ന അക്ഷരപ്രയാണത്തിന് ജില്ലയിലെ നാലിടങ്ങളിൽ ഹൃദ്യമായ വരവേൽപ്.ചെമ്പഴന്തി ശ്രീനാരായണ ഗുരുകുലം,പ്രഫ.എൻ.കൃഷ്ണപിള്ള ഫൗണ്ടേഷൻ,കേരള സർവകലാശാല ഇൻസ്റ്റിറ്റ്യൂട്ട്
കവിയും നോവലിസ്റ്റും കഥാകൃത്തുമായ കരുണാകരന്റെ വേറിട്ടൊരു വായനാനുഭവം നൽകുന്ന പുതിയ നോവലാണ് കേട്ടെഴുത്തുകാരി. പ്രശസ്ത സാഹിത്യകാരനും കാർട്ടൂണിസ്റ്റുമായ ഒ. വി. വിജയന്റെ ജീവിതത്തിനു മുൻപും ശേഷവും അദ്ദേഹത്തിന്റെ ജീവിതവുമായി ബന്ധപ്പെട്ടുനടന്ന കാര്യങ്ങളാണ് ഇതിൽ പ്രതിപാദ്യം.
അധ്യാപകനായി ജോലി ചെയ്തുവരികയായിരുന്നു ഒ.വി.വിജയൻ അക്കാലത്ത്. 1955ൽ കോഴിക്കോട്ടെ മലബാർ ക്രിസ്ത്യൻ കോളജിലെ അവസാനമാസങ്ങൾ. മലബാർ ജില്ലാ ബോർഡ് അധ്യക്ഷൻ പി.ടി.ഭാസ്കരപ്പണിക്കരും ഒ.വി.വിജയനും കോഴിക്കോടിനു വെളിയിലുള്ള പെരുവയൽ എന്ന സ്ഥലത്ത് ഒരധ്യാപകയോഗത്തിൽ പ്രസംഗിച്ച് കോഴിക്കോട് നഗരത്തിലേക്കു മടങ്ങുകയാണ്. ആയിടയ്ക്കാണ് വിജയന്റെ നീണ്ടകഥ ‘ഒരു യുദ്ധത്തിന്റെ ആരംഭം’ മാതൃഭൂമി വാരികയിൽ അച്ചടിച്ചുവന്നത്. പെരുവയലിൽനിന്നുള്ള മടക്കയാത്രയിൽ ഭാസ്കരപ്പണിക്കർ ആ കഥ പരാമർശിച്ചു; ‘വിജയന്റെ കഥ നന്നായിട്ടുണ്ട്. പക്ഷേ, ഇത്തിരീംകൂടി ഇങ്കുലാബുള്ള എന്തെങ്കിലുമൊന്ന് ഇനി എഴുതൂ.’
കോട്ടയ്ക്കൽ ∙ ജില്ലാ സ്കൂൾ കലോത്സവം നടക്കുന്ന രാജാസ് ഹയർസെക്കൻഡറി സ്കൂളിലെ സ്മൃതിവനത്തിലെ ഇരിപ്പിടങ്ങളിലെല്ലാം തിരക്കാണ്. വന്നവരാരും അത്രപെട്ടെന്നു തിരികെ പോകുന്നില്ല. ഖസാക്കിന്റെ ഇതിഹാസവും ഞാറ്റുപുരയിലെ ഏകാധ്യാപക വിദ്യാലയവും ധർമപുരാണത്തിലെ പ്രജാപതിയുമെല്ലാം ഇവിടെയിരിക്കുന്നവരുടെ
വികെഎൻ ആദ്യം ആ കത്ത് ചുരുട്ടിക്കൂട്ടി കൊട്ടയിൽ ഇട്ടു. പിന്നെ രണ്ടാമത്തെ ആലോചനയിൽ തിരിച്ചെടുത്ത് ഇസ്തിരിയിട്ടു നിവർത്തി, ഒപ്പിട്ടയച്ചു. സൈലന്റ് വാലിയിൽ അണക്കെട്ടു നിർമിക്കരുതെന്ന് പ്രധാനമന്ത്രി ഇന്ദിര ഗാന്ധിയോട് അപേക്ഷിച്ചുകൊണ്ട് | Sugathakumari | Silent Valley Protest | Indira Gandhi | VKN | Manorama News
1979 മുതൽ 84 വരെ വാരികയിൽ പ്രസിദ്ധീകരിച്ച വിജയന്റെ പംക്തികൾ വീണ്ടും പൂർണമായി സമാഹരിച്ചിരിക്കുകയാണ് പി.കെ.രാജശേഖരൻ, ഇന്ദ്രപ്രസ്ഥം എന്നു വിജയൻ തന്നെ പേരിട്ട പംക്തിയുടെ അതേ പേരിലുള്ള പുസ്തകത്തിൽ. ഈ പുസ്തകം ആദ്യമായി അപൂർണമായി സമാഹരിച്ചപ്പോൾ വിജയൻ ക്ഷമാപണം നടത്തിയിരുന്നു.
2019–20 കാലം, കോവിഡ് ഭീതിയെ തുടർന്ന് ലോകത്തെ മിക്ക രാജ്യങ്ങളും ലോക്ഡൗൺ പ്രഖ്യാപിച്ചു. ഇന്ത്യയിലും മാസങ്ങൾ നീണ്ട ലോക്ഡൗൺ ഏർപ്പെടുത്തിയിരുന്നു. ഇന്ത്യയിലും അപ്രതീക്ഷിതമായിട്ടായിരുന്നു രാജ്യത്തെ അഭിസംബോധന ചെയ്തുകൊണ്ടുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ലോക്ഡൗൺ പ്രഖ്യാപനം. പിന്നീടുള്ള ദിവസങ്ങളിൽ ഒഴിഞ്ഞ നിരത്തുകളും, പൊലീസ് സംവിധാനങ്ങളെ ഉപയോഗിച്ച് ഭരണകൂടം ഏർപ്പെടുത്തിയ നിയന്ത്രണങ്ങളുമായിരുന്നു നമ്മെ കാത്തിരുന്നത്. പുതിയ തലമുറയ്ക്ക് ലോക്ഡൗൺ ഒരു പുതിയ അനുഭവമായിരുന്നു. ഒരുപക്ഷേ വരുന്ന തലമുറയ്ക്ക്, അവർ അദ്ഭുതത്തോടെ കേട്ടിരിക്കുന്ന, വിശ്വസിക്കാൻ ബുദ്ധിമുട്ടുള്ള ഒരു കഥയാവും കോവിഡ് കാലത്തെ അടച്ചുപൂട്ടൽ. ഇതിന് സമാനമായ മറ്റൊരു കഥ ഇന്നത്തെ യുവാക്കൾക്കു പറഞ്ഞു കൊടുക്കാൻ മുതിർന്ന തലമുറയും കാത്തുവച്ചിട്ടുണ്ട്. പുതുതലമുറയ്ക്ക് അനുഭവിക്കേണ്ടി വന്നിട്ടില്ലാത്ത കാലത്തെ കഥ. അതാണ് 1975ലെ അടിയന്തരാവസ്ഥ.
പഠനശേഷം പത്രപ്രവർത്തനം തിരഞ്ഞെടുത്ത ജലബാല ഒരു ട്രെയിനിയായിരിക്കെയാണ് സിപിയെ പരിചയപ്പെട്ടതും പ്രണയത്തിലായതും. ആരാധകർ ഏറെയുണ്ടായിരുന്നു സിപിയുടെ ധിഷണയ്ക്കും അദ്ദേഹത്തിന്റെ പേനയ്ക്കും. രാകിമൂർപ്പിച്ച ഭാഷയിൽ അദ്ദേഹം എഴുതിയ പംക്തികൾ വായനക്കാരുടെ മുക്തകണ്ഠ പ്രശംസ ഏറ്റുവാങ്ങി. പിന്നീടു ന്യൂസ് ഏജായി മാറിയ ക്രോസ്റോഡ്സിലും ശങ്കേഴ്സ് വീക്കിലിയിലും പിന്നീടു ദീർഘകാലം ഹിന്ദുസ്ഥാൻ ടൈംസിലും സി.പി ജോലി ചെയ്തു. ശങ്കേഴ്സി വീക്കിലിയിൽ എഴുതിയിരുന്ന മാൻ ഓഫ് ദി വീക്ക്, ഫ്രീതിങ്കിങ് തുടങ്ങിയ പംക്തികളിലൂടെ അദ്ദേഹം നിറഞ്ഞുനിന്നു.
ഇന്ന് ലോക മാതൃഭാഷാദിനം; സ്വന്തം നാടിന്റെ ഭാഷയെ എഴുത്തുകാർ ചേർത്തുപിടിക്കുന്നതിനെക്കുറിച്ച്, അവർ ഭാഷയ്ക്കു നൽകിയ പുതിയ പദങ്ങളെയും പദക്കൂട്ടുകളെയും കുറിച്ച്...
Results 1-10 of 34