Activate your premium subscription today
ടി. ഡി. രാമകൃഷ്ണന്റെ സെൻസേഷണൽ നോവലായ 'ഫ്രാൻസിസ് ഇട്ടി കോര'യുടെ ഇംഗ്ലിഷ് വിവർത്തനം ഉടൻ പുറത്തിറങ്ങുന്നു. ഹാർപ്പർകോളിൻസ് ഇന്ത്യയിൽ പ്രസിദ്ധീകരണം ആരംഭിച്ചതിന്റെ 30-ാം വാർഷികത്തോടനുബന്ധിച്ചാണ് 'ഫ്രാൻസിസ് ഇട്ടി കോര'യുടെ ഇംഗ്ലിഷ് വിവർത്തനം വായനക്കാർക്കായി സമ്മാനിക്കുന്നത്.
രാജ്യം എഴുപത്തിയെട്ടാം സ്വാതന്ത്ര്യദിനം ആഘോഷിക്കുന്ന ഈ അവസരത്തിൽ, സ്വതന്ത്ര ഇന്ത്യയിലെ പൗരന്മാർ എത്രകണ്ട് സ്വതന്ത്രരാണെന്ന് നിങ്ങൾ ആലോചിച്ചിട്ടുണ്ടോ? ഭരണകൂടത്തിന്റെ പ്രവർത്തനങ്ങളോടുള്ള നിങ്ങളുടെ വിയോജിപ്പുകൾ, രാഷ്ട്രീയമായ അഭിപ്രായവ്യത്യാസങ്ങൾ എന്നിവ തുറന്നു പ്രകടിപ്പിക്കാനോ പ്രതിഷേധിക്കാനോ ഉള്ള സ്വാതന്ത്ര്യം നിങ്ങൾക്കുണ്ടോ? നിങ്ങൾക്കിഷ്ടമുള്ള ഭക്ഷണം കഴിക്കാനും വസ്ത്രം ധരിക്കാനും ദൈവങ്ങളെ ആരാധിക്കാനുമുള്ള സ്വാതന്ത്യമുണ്ടോ? നിങ്ങൾക്കിഷ്ടമുള്ള ഇണയെ തിരഞ്ഞെടുക്കാനും ഒപ്പം ജീവിക്കാനും സ്വാതന്ത്ര്യമുണ്ടോ? ഒരു വ്യക്തിയെന്ന നിലയിൽ ഈ ചോദ്യങ്ങളിൽ പലതിനും നിങ്ങൾക്ക് ‘ഉണ്ട്’ എന്ന ഉത്തരം പറയാൻ കഴിഞ്ഞേക്കാം. പക്ഷേ, ഈ രാജ്യത്തെ എല്ലാ പൗരന്മാർക്കും, എല്ലാ ചോദ്യങ്ങൾക്കും ‘ഉണ്ട്’ എന്ന ഉത്തരം പറയാൻ കഴിഞ്ഞാൽ മാത്രമേ നമ്മുടെ രാജ്യം പൂർണമായ അർത്ഥത്തിൽ സ്വാതന്ത്ര്യമുള്ള ജനാധിപത്യരാഷ്ട്രമാണെന്ന് പറയാൻ കഴിയൂ. മേൽപ്പറഞ്ഞ ചോദ്യങ്ങൾക്കുള്ള ഉത്തരങ്ങൾ കണ്ടെത്താനുള്ള പല മാർഗങ്ങളിലൊന്ന് ഇന്ത്യയിലെ മാധ്യമസ്വാതന്ത്ര്യത്തിന്റെ സമകാലിക അവസ്ഥ പരിശോധിക്കുകയാണ്. ആ മേഖലയിലെ ആഗോള ഇൻഡെക്സുകളുടെത്ത് നോക്കിയാൽ ഇന്ത്യയുടെ സ്ഥാനം വളരെ പിന്നിലാണെന്നു കാണാം. റിപ്പോർട്ടേഴ്സ് വിത്തൗട്ട് ബോർഡേഴ്സിന്റെ (RSF- Reporters without Borders) 2024ലെ ലിസ്റ്റിൽ നമ്മൾ ശ്രീലങ്കയ്ക്കും പാക്കിസ്ഥാനും പുറകിൽ നൂറ്റിയമ്പത്തിയൊൻപതാം സ്ഥാനത്താണ്. 2014 ൽ നൂറ്റിനാൽപതാം സ്ഥാനത്തുണ്ടായിരുന്ന ഇന്ത്യ ഓരോ കൊല്ലവും പുറകോട്ട് പോയിക്കൊണ്ടിരിക്കുകയാണ്. ഒരു ജനാധിപത്യഭരണസംവിധാനം നിലനിൽക്കുന്ന രാജ്യത്തിങ്ങനെ സംഭവിക്കുന്നത് തികച്ചും നിർഭാഗ്യകരമാണ്. ആവിഷ്കാര സ്വാതന്ത്ര്യവുമായി ബന്ധപ്പെട്ട മറ്റ് മേഖലകളിലും നമ്മുടെ രാജ്യത്തിന്റെ സ്ഥിതി
ഫൈൻ അടപ്പിച്ചതിന്റെ അരിശം തീർക്കാൻ ആക്രോശിച്ചടുത്തവരിൽനിന്നു ഭാഗ്യംകൊണ്ടു മാത്രമാണ് ഞാൻ പലപ്പോഴും രക്ഷപ്പെട്ടിട്ടുള്ളത്. നിയമം നടപ്പാക്കാൻ നിയോഗിക്കപ്പെട്ട ടിക്കറ്റ് പരിശോധകർക്ക് റെയിൽവേയിൽ കാര്യമായ സുരക്ഷയൊന്നുമില്ല എന്നതാണു യാഥാർഥ്യം.
തമിഴ്നാട്ടിലെ ഡാനിഷ്പേട്ടിൽ 28 വർഷം മുൻപു നടന്ന ട്രെയിൻ അപകടം പ്രമേയമാക്കി ‘പച്ച, മഞ്ഞ, ചുവപ്പ്’ എന്ന നോവലെഴുതുമ്പോൾ, അതുപോലൊരു അപകടം ആവർത്തിക്കരുതേ എന്നായിരുന്നു മനസ്സിൽ. പക്ഷേ, അതിലും വലിയൊരു അപകടം ബാലസോറിലുണ്ടായെന്നു കേട്ടപ്പോൾ വലിയ നടുക്കമാണ് അനുഭവപ്പെട്ടത്. ടിക്കറ്റ് കലക്ടർ മുതൽ ചീഫ് കൺട്രോളർ
ഒരു ലക്ഷം പേരുടെ ജീവനെടുത്തുകൊണ്ടുള്ള ഒരു ആഭ്യന്തര യുദ്ധം ജയിച്ചതിനു ശേഷമുള്ള ഏകാധിപത്യത്തിന്റെ ഉന്മാദത്തിലിരുന്ന്, രാജ്യത്തിന്റെ സാമ്പത്തിക പ്രതിസന്ധിക്ക് പരിഹാരമായി മഹീന്ദ രാജപക്സെ കണ്ടെത്തിയത് ചൂതാട്ട കേന്ദ്രങ്ങളും കസിനോകളുമാണ്. ശ്രീലങ്കൻ ജനത ഇന്ത്യയെ ശത്രുതയോടെയാണു സമീപിക്കുന്നത്. ശ്രീലങ്ക അവസാനമായി സന്ദർശിച്ചപ്പോൾ എനിക്കതു ബോധ്യപ്പെട്ടതാണ്. അനാവശ്യമായി ഇടപെടൽ നടത്തുന്നുവെന്ന തോന്നലാണവർക്ക്..
അടച്ചിരിപ്പിന്റെയും മടിച്ചിരിപ്പിന്റെയും ഇക്കഴിഞ്ഞ വർഷം തലയ്ക്കും പള്ളയ്ക്കും വയ്യാണ്ടായ കാലത്താണ് ‘കേരളത്തിന്റെ മൈദാത്മകത’ എന്ന പുസ്തകം വറുത്തരച്ച ചരിത്രത്തോടൊപ്പം നിരഞ്ജൻ തന്നത്. ഈ നടപ്പു ദീനകാലത്തെന്നെ കാപ്പാത്തിയ പുസ്തകമാണിത്.
ഒ.വി. വിജയൻ സ്മാരക സമിതി പുരസ്കാരം (25,000 രൂപ) ടി.ഡി. രാമകൃഷ്ണനും (മാമ ആഫ്രിക്ക) അംബികസൂതൻ മാങ്ങാടിനും (ചിന്നമുണ്ടി). യുവ കഥാ പുരസ്കാരത്തിനു (10,000 രൂപ) അർജുൻ അരവിന്ദ് (ഇസഹ പുരാണം) അർഹനായി. Content Summary: OV Vijayan smaraka award
സ്വന്തമായൊരു പുട്ടുകുറ്റി സ്വപ്നം കാണുന്ന അമ്മ, വല്ലപ്പോഴും മാത്രം കിട്ടുന്ന പുട്ടിനായി കാത്തിരിക്കുന്ന മകൻ. തമാശയായി തോന്നിയേക്കാം. എന്നാൽ അങ്ങനെയൊരു കാലമുണ്ടായിരുന്നു എഴുത്തുകാരൻ ടി.ഡി. രാമകൃഷ്ണന്റെ ജീവിതത്തിൽ...T.D. Ramakrishan, Puttu, Steamed Food
രാമായണമാസം ഏതാനും ദിവസങ്ങൾക്കുള്ളിൽ അവസാനിക്കും. എന്നാൽ രാമായണം ഒരിക്കലും അവസാനിക്കുകയില്ല. സഹസ്രാബ്ദങ്ങളായി അതിവിടെയുണ്ട്. ഇനിയും ഉണ്ടായിരിക്കുകയും ചെയ്യും. മലയാളികളുടെ മാതൃഭാഷയിൽ രാമായണങ്ങൾ പലതുണ്ടായിട്ടുണ്ട്. പക്ഷേ, എഴുത്തച്ഛൻ രാമായണമെഴുതിയപ്പോഴാണ് മലയാളികളുടെ മാതൃഭാഷയ്ക്ക് ഇപ്പോഴത്തെ രൂപം
ഇന്ത്യൻ ജനതയുടെ മഹാഭൂരിപക്ഷവും ഏതെങ്കിലുമൊരു ദൈവവിശ്വാസത്തിൽ ജീവിക്കുന്നവരാണ്. ഭൗതികവാദം എന്ന പ്രത്യയശാസ്ത്രത്തിന്റെ അന്തഃസത്തയിൽ പ്രവർത്തിച്ച കമ്യൂണിസ്റ്റ് പാർട്ടിക്ക് ഇന്ത്യയുടെ മഹാഭൂരിപക്ഷം ജനങ്ങളിലേക്കു കടന്നുചെല്ലാൻ...TD Ramakrishnan, Pannyan Raveendran, M Mukundhan, Joy Mathew
Results 1-10 of 13