മാതൃത്വത്തിന്റെ കവയിത്രിയെന്ന് അറിയപ്പെടുന്ന ബാലാമണിയമ്മ തൃശൂർ ജില്ലയിലെ നാലപ്പാട്ട് തറവാട്ടിൽ 1909 ജൂലൈ 1 – നാണ് ജനിച്ചത്.
കവിയായ നാലപ്പാട്ട് നാരായണമേനോൻ അമ്മാവനായിരുന്നു. 1930 മുതൽ കവിതകള്‍ പ്രസിദ്ധീകരിച്ചു തുടങ്ങി.
അമ്മ (1934), കുടുംബിനി (1936), പ്രഭാങ്കുരം (1942), കളിക്കൊട്ട (1949), പ്രണാമം (1954), സോപാനം (1958), മഴുവിന്റെ കഥ (1966), വെയിലാറുമ്പോൾ (1971),
മാതൃഹൃദയം (1988) തുടങ്ങിയവയാണ് പ്രധാന കൃതികൾ. മുത്തശ്ശി എന്ന കൃതിക്ക് 1964ൽ കേരള സാഹിത്യ അക്കാഡമി പുരസ്കാരവും
1965ൽ കേന്ദ്ര സാഹിത്യ അക്കാഡമി പുരസ്കാരവും ലഭിച്ചു. 1987ൽ രാജ്യം പത്മഭൂഷൺ നൽകി ആദരിച്ചു.
1995ൽ സമഗ്ര സംഭാവനക്കുള്ള എഴുത്തച്ഛൻ പുരസ്കാരവും 1996ൽ സരസ്വതി സമ്മാനവും ലഭിച്ചു.
പ്രശസ്ത സാഹിത്യകാരി കമലാദാസ് എന്ന മാധവിക്കുട്ടി മകളാണ്.
ഡോ. മോഹൻദാസ്, ഡോ. ശ്യാം സുന്ദർ, സുലോചന നാലപ്പാട് എന്നിവരാണ് മറ്റു മക്കൾ.
അഞ്ചുവർഷത്തോളം അൽഷിമേഴ്സ് രോഗത്തിനൊടുവിലാണ് 2004 സെപ്റ്റംബർ 29-നായിരുന്നു മരണം.