Activate your premium subscription today
കുട്ടികൾക്കായി ഫുജൈറയിലും പുസ്തകമേള സംഘടിപ്പിക്കുന്നു. ‘ഭാവനയിൽ ഭാവി സൃഷ്ടിക്കുക’ എന്ന പ്രമേയത്തിൽ 13 മുതൽ 19 വരെ അൽ ബയ്ത് മിത് വാഹിദ് ഹാളിലാണ് പുസ്തകമേള നടത്തുക.
സാഹിത്യത്തോടുള്ള ക്രിസിന്റെ അഭിനിവേശം വായിക്കുന്നതിൽ മാത്രം ഒതുങ്ങുന്നില്ല. 2024-ൽ, 'വെൻ ഡിഗ്സ് ദ ഡോഗ് മെറ്റ് സുർൾ ദ സ്ക്വിറൽ' എന്ന തന്റെ ആദ്യ പുസ്തകം പ്രസിദ്ധീകരിച്ചുകൊണ്ട് അദ്ദേഹം രചനാരംഗത്തേക്കും കടന്നു വരുന്നു.
ഇല്ല... ഇല്ല... മരിക്കുന്നില്ല... അതെ, കാലം മാറുന്നതോടെ വായന മരിച്ചു എന്നു പറയുന്നതൊക്കെ ഇനി വെറും ക്ലീഷേ ഡയലോഗായി മാറും. പുതിയ കാലത്തിനൊപ്പം ട്രെൻഡിങ്ങായ ചില വായനാമുറകളുണ്ട്. താളുകൾ മറിച്ചുകൊണ്ടും പുസ്തകം മണത്തുകൊണ്ടുംതന്നെ അക്ഷരലോകത്തുണ്ടായ ചില പുതുമയുടെ പുതുമുറകൾ. ‘വായന മരിച്ചു’ എന്നു വിലപിച്ചുകൊണ്ടിരുന്ന ഒരു കാലത്തുനിന്ന് എങ്ങനെയാണ് നാം തിരിച്ചു കയറാൻ തുടങ്ങിയത്? സമൂഹമാധ്യമങ്ങളുടെ ആഴങ്ങളിലേക്കു വീണുപോയവർ എങ്ങനെയാണ് പുസ്തക വായനയിലേക്കു തിരികെയെത്തിയത്? അതിൽ ഇൻസ്റ്റഗ്രാമും ഫെയ്സ്ബുക്കും പോലുള്ള സമൂഹമാധ്യമങ്ങൾക്കു തന്നെയുണ്ട് വലിയ പങ്ക്. നാം ഒട്ടും പ്രതീക്ഷിക്കാത്ത ചില കാര്യങ്ങളുടെ പുസ്തകങ്ങളുടെ രക്ഷയ്ക്കെത്തി. കേരളത്തിലെ പല ജില്ലകളില്‍നിന്നും അത്തരം കഥകൾ നമുക്ക് കേൾക്കാം, വായിക്കാം, അടുത്തറിയാം. വിരസത മാറ്റാൻ വേണ്ടി മാത്രമല്ല, സർക്കാർ ജോലി കിട്ടാന്‍ പോലും ‘ചായക്കട’യിലെ വായന സഹായിക്കും എന്ന രീതിയേക്ക് എത്തിയിരിക്കുന്നു കാര്യങ്ങൾ...
ഓരോ പേജിലും അതിരുകളില്ലാത്ത ഭാവനയും കഥാലോകവും വിരിയുന്ന ഒരു മാന്ത്രിക മണ്ഡലമാണ് ബാലസാഹിത്യം. കാലാതീതമായ ക്ലാസിക്കുകൾ മുതൽ സമകാലിക പരീക്ഷണങ്ങൾ വരെയടങ്ങിയ ഈ സാഹിത്യശാഖ പഠിപ്പിക്കുകയും രസിപ്പിക്കുകയും മാത്രമല്ല മനോഹരവും ഉത്തരവാദിത്വപൂർണവുമായ ജീവിതം ജീവിക്കുവാനും യുവ വായനക്കാരെ
പദ്ധതി പ്രഖ്യാപിച്ച് ഒരു മാസത്തിനകം സ്കൂൾ വിക്കിയിൽ ഒന്നാം ക്ലാസുകാരുടെ ‘കുഞ്ഞെഴുത്തുകൾ’ ഒരു ലക്ഷം കവിഞ്ഞു. കൃത്യമായി പറഞ്ഞാൽ 1,01,062 സൃഷ്ടികൾ. കുട്ടികളുടെ ഡയറികൾ, കഥകൾ, ചിത്രകഥകൾ, അനുഭവ വിവരങ്ങൾ എന്നിവ സംരക്ഷിക്കുന്നതിനും പരസ്യ ഡോക്യുമെന്റാക്കുന്നതിനും വേണ്ടി കൈറ്റ് കഴിഞ്ഞ മാസമാണ് സ്കൂൾ
ഇംഗ്ലിഷ് എഴുത്തുകാരിയായ എനിഡ് ബ്ലൈറ്റന്‍ കുട്ടികൾക്കായി എഴുതിയ സാഹസിക നോവലുകളുടെ പരമ്പരയാണ് സീക്രട്ട് സെവൻ. 700 ലധികം പുസ്തകങ്ങളും രണ്ടായിരത്തോളം ചെറുകഥകളും എഴുതിട്ടുള്ള എനിഡ്, ലോക പ്രസിദ്ധ ബെസ്റ്റ് സെല്ലറുകളായ ദ് ഫേമസ് ഫൈവ്, ദ് സീക്രട്ട് സെവൻ, ദ് മാജിക് ഫാരവേ ട്രീ, മലോറി ടവേഴ്സ്, നോഡി തുടങ്ങിയ
ദോഹ ∙ പുതുവത്സരത്തില്‍ 350 നിര്‍ധനരായ കുട്ടികള്‍ക്കുള്ള പുസ്തകവിതരണം പ്രഖ്യാപിച്ച് ഇന്‍കാസ് പത്തനംതിട്ട ജില്ലാ കമ്മിറ്റി. ഇന്‍കാസ് പത്തനംതിട്ട ജില്ലാ കമ്മിറ്റിയുടെ ക്രിസ്മസ്-പുതുവത്സരാഘോഷ ചടങ്ങിലാണ് പ്രഖ്യാപനം നടത്തിയത്.
ലോർഡ് ഓഫ് ദ് റിങ്സ്, ഹാരി പോട്ടർ, നാർനിയ... ലോകമെമ്പാടുമുള്ള പുസ്തകപ്രേമികൾക്ക് മറക്കാനാവാത്ത പേരുകളാണിവ. വിസ്മയം തീർക്കുന്ന കഥാപശ്ചാത്തലം കൊണ്ടു വർഷങ്ങളോളം വായനക്കാരെ ആകർഷിക്കുകയും അവരുടെ ജീവിതത്തിന്റെ ഭാഗമാകുകയും ചെയ്തു ഈ പുസ്തകപരമ്പരകളിൽ പലതും. ഓരോ പതിപ്പിനായും ജനലക്ഷങ്ങൾ കാത്തിരിക്കുന്ന അവസ്ഥ.
ശിശു അല്ലാതായി മാറി വർഷങ്ങളായെങ്കിലും ശിശുദിനം എന്നു കേൾക്കുമ്പോൾ ഉള്ളിലെവിടെയോ വല്ലാത്ത സുഖമുള്ള ഓർമകളുടെ ഒരു തിരയിളക്കം. ഓരോ ദിവസം ഓരോന്ന് എന്ന ക്രമത്തിൽ കലണ്ടറിൽ കാണുന്ന മറ്റനേകം ദിനങ്ങൾക്കിടയിൽ ഒന്നു മാത്രം എന്ന രീതിയിൽ ശിശുദിനവും മാറിയിട്ടുണ്ട് എന്നുള്ളത് വസ്തുതയാണ്. പക്ഷേ ഞങ്ങളുടെ തലമുറയിൽ ശിശുദിനത്തിനു വലിയ പ്രാധാന്യമുണ്ടായിരുന്നു. ശിശുദിനത്തിനു കിട്ടുന്ന സ്റ്റാംപ് ആയിരുന്നു അന്ന് പ്രധാന ആകർഷണം. സ്റ്റാംപ് കലക്ഷൻ ഒരു ഹരമായി കൊണ്ടുനടക്കുന്നവർക്കു പ്രത്യേകിച്ച്. പിന്നെ വൈകിട്ട് നടക്കുന്ന ശിശുദിന റാലി. അതിൽ പങ്കെടുക്കാൻ കെഎസ്ആർടിസി അനുവദിച്ച സ്പെഷൽ ബസിൽ അങ്ങോട്ടും ഇങ്ങോട്ടും ചാച്ചാ നെഹ്റു സിന്ദാബാദ് എന്ന് ഉറക്കെ മുദ്രാവാക്യം വിളിച്ചു കൊണ്ടുള്ള ഞങ്ങളുടെ പോക്കും വരവും. അവിടെ കിട്ടുന്ന പ്രത്യേക രുചിയുള്ള റോസ് മിൽക്ക്. അങ്ങനെയങ്ങനെ എന്തെല്ലാം ഓർമകൾ... വിഷയം കുട്ടികൾക്കിടയിലെ വായന ആണല്ലോ. ഇപ്പോൾ വായനയെ ഓർമിപ്പിക്കാൻ ഒരു വായനാദിനവും ഉണ്ട്. പക്ഷേ, ഞങ്ങളുടെ കുട്ടിക്കാലത്ത് എന്നും വായനാദിനം ആയിരുന്നു, ആർത്തി ആയിരുന്നു പുതിയ പുസ്തകങ്ങൾ കയ്യിൽ കിട്ടാൻ. ഓഫിസിൽനിന്ന് അച്ഛൻ വരുമ്പോൾ കയ്യിൽ കാണാറുള്ള ബാലരമ, അമ്പിളി അമ്മാവൻ, പൂമ്പാറ്റ ഒക്കെ നിവർത്തി ആ മണം ആസ്വദിച്ച് പടങ്ങൾ നോക്കി ആരും കാണാതെ ഒരു മൂലയിലെ കസേരയിൽ, കഴിക്കാൻ എന്തെങ്കിലും എടുത്തുകൊണ്ട് ചുരുണ്ടു കൂടി ഒരിരിപ്പാണ്, ആഹാരം കഴിക്കാൻ വിളിക്കുന്നതു പോലും പലപ്പോഴും അറിയാറില്ല.
സാഹിത്യ വിഭാഗത്തിൽ സംസ്ഥാന സർക്കാരിന്റെ ഇത്തവണത്തെ ഉജ്വല ബാല്യം പുരസ്കാരം നേടിയത് ചാരുനൈനിക.എ.എൽ എന്ന ഏഴാം ക്ലാസ് വിദ്യാർഥിനിയാണ്. അഞ്ചാം ക്ലാസിൽ പഠിക്കുമ്പോൾ പ്രസിദ്ധീകരിച്ച ‘ദി അൺനോൺ ഫ്രണ്ട്’ എന്ന നോവലാണ് ചാരുവിന് പുരസ്കാരം നേടിക്കൊടുത്തത്. ഇപ്പോൾ രണ്ടാമത്തെ നോവലിന്റെ പണിപ്പുരയിലാണ് ചാരു. എഴുതുക മാത്രമല്ല, പുസ്തകങ്ങളുടെ വരയും ചാരു തന്നെ. കോഴിക്കോടിന് സാഹിത്യപദവി നേടിക്കൊടുക്കുന്നതിന്റെ ഭാഗമായി യുനെസ്കോയുമായി സംസാരിച്ചവരിലെ കുട്ടി പ്രതിനിധി കൂടിയാണ് ചാരു. തീർന്നില്ല, വായിച്ച പുസ്തകങ്ങളുടെ നിരൂപണം നടത്താൻ ‘ഡൂഡിൽ ചാരു’ എന്നൊരു യുട്യൂബ് ചാനലും ചാരുവിനുണ്ട്. കോഴിക്കോട് സിൽവർ ഹിൽസ് പബ്ലിക് സ്കൂളിലാണ് ചാരു പഠിക്കുന്നത്. ഒരു ദിവസം എത്ര മണിക്കൂറാണ് വായിക്കുക എന്നതാണത്രേ ഇപ്പോൾ ചാരു കേൾക്കുന്ന പ്രധാന ചോദ്യങ്ങളിലൊന്ന്. അങ്ങനെ കുത്തിയിരുന്ന് വായിക്കണോ? നമ്മുടെ കുട്ടിക്കഥകളിൽ ഗുണപാഠം മാത്രം മതിയോ? എന്നൊക്കെ ചോദിച്ചാൽ ആറ്റിക്കുറുക്കിയ മറുപടിയുണ്ട് ചാരുവിന്. എവിടെനിന്നാണ് ചാരു തനിക്കു വായിക്കാനുള്ള പുസ്തകങ്ങളൊക്കെ കണ്ടെത്തുന്നത്? അതിലെ കഥയും കവിതയും കാര്യങ്ങളുമെല്ലാം എങ്ങനെയാണ് ജീവിതത്തിന്റെ നിർണായക ഘട്ടങ്ങളിൽ കൈപിടിക്കാനെത്തുന്നത്? ഈ ശിശുദിനത്തിൽ അതിനെപ്പറ്റിയെല്ലാം മനസ്സു തുറക്കുകയാണ് ഈ പെൺകുട്ടി. ഇഷ്ടപ്പെട്ട പുസ്തകങ്ങളെക്കുറിച്ചും ബാലസാഹിത്യത്തിൽ വരേണ്ട മാറ്റങ്ങളെക്കുറിച്ചും ഉൾപ്പെടെ ‘മനോരമ ഓൺലൈൻ പ്രീമിയ’ത്തിൽ സംസാരിക്കുകയാണ് ചാരുനൈനിക.
Results 1-10 of 17