ലക്ഷം കവിഞ്ഞ് ‘കുഞ്ഞെഴുത്തുകൾ’
Mail This Article
പദ്ധതി പ്രഖ്യാപിച്ച് ഒരു മാസത്തിനകം സ്കൂൾ വിക്കിയിൽ ഒന്നാം ക്ലാസുകാരുടെ ‘കുഞ്ഞെഴുത്തുകൾ’ ഒരു ലക്ഷം കവിഞ്ഞു. കൃത്യമായി പറഞ്ഞാൽ 1,01,062 സൃഷ്ടികൾ.
കുട്ടികളുടെ ഡയറികൾ, കഥകൾ, ചിത്രകഥകൾ, അനുഭവ വിവരങ്ങൾ എന്നിവ സംരക്ഷിക്കുന്നതിനും പരസ്യ ഡോക്യുമെന്റാക്കുന്നതിനും വേണ്ടി കൈറ്റ് കഴിഞ്ഞ മാസമാണ് സ്കൂൾ വിക്കിയിൽ കുഞ്ഞെഴുത്തുകൾ എന്ന പുതിയ വിഭാഗം ആരംഭിച്ചത്. ഈ വർഷം ഒന്നാം ക്ലാസിൽ നടപ്പിലാക്കിയ സംയുക്ത ഡയറി, സചിത്ര നോട്ട് ബുക്ക്, രചനോത്സവം, വായനോത്സവം, ഭാഷോത്സവം തുടങ്ങിയ പ്രവർത്തനങ്ങളാണ് കുഞ്ഞെഴുത്തുകളായത്.
ഓരോ കുട്ടിയുടെയും തിരഞ്ഞെടുത്ത ഒരു രചനയാണ് അധ്യാപകർ ആദ്യഘട്ടത്തിൽ ഉൾപ്പെടുത്തുന്നത്. www.schoolwiki.in എന്ന വിലാസത്തിൽ പൊതുജനങ്ങൾക്ക് സൃഷ്ടികൾ കാണാം. രാജ്യത്ത് ആദ്യമായാണ് ഒന്നാം ക്ലാസുകാരുടെ രചനകൾ ഇങ്ങനെ സമാഹരിക്കുന്നതെന്ന് കൈറ്റ് സിഇഒ കെ.അൻവർ സാദത്ത് പറഞ്ഞു. ഈ മാസം 27 ന് അകം കുഞ്ഞെഴുത്തുകൾ സ്കൂൾ വിക്കിയിൽ അപ്‍ലോഡ് ചെയ്യണം.