പുതുവത്സരത്തില്‍ 350 നിര്‍ധനരായ കുട്ടികൾക്ക് പുസ്തകവിതരണം: ഇന്‍കാസ് പത്തനംതിട്ട ജില്ലാ കമ്മിറ്റി

Mail This Article
ദോഹ ∙ പുതുവത്സരത്തില്‍ 350 നിര്‍ധനരായ കുട്ടികള്‍ക്കുള്ള പുസ്തകവിതരണം പ്രഖ്യാപിച്ച് ഇന്‍കാസ് പത്തനംതിട്ട ജില്ലാ കമ്മിറ്റി. ഇന്‍കാസ് പത്തനംതിട്ട ജില്ലാ കമ്മിറ്റിയുടെ ക്രിസ്മസ്-പുതുവത്സരാഘോഷ ചടങ്ങിലാണ് പ്രഖ്യാപനം നടത്തിയത്. ഈ വര്‍ഷം മെയ് അവസാനം തണല്‍ പദ്ധതിയിലൂടെ പുസ്തക വിതരണം ആരംഭിക്കും. ഭാരവാഹികളും അംഗങ്ങളും ചേര്‍ന്ന് കേക്ക് മുറിച്ചാണ് ക്രിസ്തുമസും പുതുവത്സരവും ആഘോഷിച്ചത്. പ്രസിഡന്റ് റോന്‍സി മത്തായി, ജനറല്‍ സെക്രട്ടറി സിബു എബ്രഹാം, യൂത്ത് വിങ് പ്രസിഡന്റ് അലന് മാത്യു തോമസ് ,എബി വര്‍ഗീസ്, ഈപ്പന് തോമസ്,ഫിലിപ്പ് കുരുവിള, അനീഷ് ജോര്‍ജ്, ജിജി ജോണ്‍, റോണി മേമുറിയില്‍, ചെറില്‍ ഫിലിപ്പ്, ബിജി തോമസ്, സുനില്‍ പി മാത്യു , ജെറ്റി ജോര്‍ജ്, ജോണ്‍ കോശി എന്നിവര്‍ ആഘോഷങ്ങളില്‍ പങ്കെടുത്തു.