ഫുജൈറ പുസ്തകമേള 13 മുതൽ

Mail This Article
ഫുജൈറ ∙ കുട്ടികൾക്കായി ഫുജൈറയിലും പുസ്തകമേള സംഘടിപ്പിക്കുന്നു. ‘ഭാവനയിൽ ഭാവി സൃഷ്ടിക്കുക’ എന്ന പ്രമേയത്തിൽ 13 മുതൽ 19 വരെ അൽ ബയ്ത് മിത് വാഹിദ് ഹാളിലാണ് പുസ്തകമേള നടത്തുക. പ്രാദേശിക, രാജ്യാന്തരതലത്തിലുള്ള 40 പ്രസാധകർ പങ്കെടുക്കും. മേളയോട് അനുബന്ധിച്ച് വിദ്യാഭ്യാസ, സാംസ്കാരിക പരിപാടികളും ഒരുക്കും.
കുട്ടികളുടെ സർഗാത്മക കഴിവുകളും വായനയും പരിപോഷിപ്പിക്കുന്നതിന് വിദഗ്ധരുടെ നേതൃത്വത്തിൽ അറബിക്, ഇംഗ്ലിഷ് ഭാഷകളിൽ ശിൽപശാലകൾ സംഘടിപ്പിക്കും. രചയിതാവിൽ നിന്ന് തന്നെ പുസ്തകം ഒപ്പിട്ടു വാങ്ങാനും അവസരമുണ്ടാകും.
ചിൽഡ്രൻസ് ബുക്ക് ഫെയറിന്റെയും ഫുജൈറ കൾചർ ആൻഡ് മീഡിയ അതോറിറ്റിയുടെയും ആഭിമുഖ്യത്തിലാണ് മേള സംഘടിപ്പിക്കുന്നത്.