ജ്യോതിശാസ്ത്രജ്ഞനും പുലിറ്റ്സർ സമ്മാന ജേതാവുമായ കാൾ സാഗൻ എഴുതിയ ഒരു പ്രശസ്തമായ ശാസ്ത്ര പുസ്തകമാണ് കോസ്മോസ്.
1980 ലാണ് ഇത് പ്രസിദ്ധീകരിച്ചത്.
പുരാതന കാലം മുതൽ സമകാലിക കാലം വരെയുള്ള നരവംശശാസ്ത്രം, പ്രപഞ്ചശാസ്ത്രം, ജീവശാസ്ത്രം, ചരിത്രപരം, ജ്യോതിശാസ്ത്രം എന്നിവയെക്കുറിച്ചുള്ള സാഗന്റെ പഠനങ്ങൾ ഈ പുസ്തകം ഉൾക്കൊള്ളുന്നു.
1981-ൽ മികച്ച നോൺ-ഫിക്ഷൻ പുസ്തകത്തിനുള്ള ഹ്യൂഗോ അവാർഡ് ലഭിച്ചു.