ADVERTISEMENT

ലോകത്തിലെ മികച്ച ശാസ്ത്രപുസ്തകങ്ങളിലൊന്നായ കാള്‍ സാഗന്റെ കോസ്മോസ് ഇന്നും വായിക്കപ്പെടാന്‍ കാരണം ഭൂമിക്കുവേണ്ടി, ജീവിക്കുന്ന പ്രപഞ്ചത്തിനുവേണ്ടി ആ പുസ്തകം ഉയര്‍ത്തുന്ന ശബ്ദമാണ്. 

36 ലക്ഷം വര്‍ഷം മുന്‍പ്, ഇപ്പോഴത്തെ വടക്കന്‍ ടാന്‍സാനിയയില്‍ ഒരു അഗ്നിപര്‍വതം പൊട്ടിത്തെറിക്കുകയും അതില്‍നിന്നുള്ള ചാരത്തിന്റെ മേഘം ചുറ്റിലുമുള്ള പുല്‍മൈതാനങ്ങളെ മൂടുകയും ചെയ്ത ഒരു സംഭവം 

ഭൂമിക്കുവേണ്ടി ആരു സംസാരിക്കും എന്ന അധ്യായത്തില്‍ കാള്‍ സാഗന്‍ വിവരിക്കുന്നുണ്ട്.

 

 1979- ല്‍ ശിലാഭൂത മനുഷ്യ വിജ്ഞാനീയ ശാസ്ത്രജ്ഞയായ മേരി ലീക്കി ആ ചാരത്തില്‍ ചില കനല്‍പ്പാടുകള്‍ കണ്ടെത്തുകയുണ്ടായി. അവ ആദ്യകാലത്തെ ഒരു ജീവിയുടെ, ഒരു പക്ഷേ ഇന്ന് ഭൂമിയിലുള്ള എല്ലാ മനുഷ്യരുടെയും ഒരു പൊതുപൂര്‍വിന്റേതായിരിക്കുമെന്ന് മേരി ലീക്കി വിശ്വസിക്കുന്നു. 38,0000 കിലോമീറ്റര്‍ അകലെ, ഒരു പരന്ന, വരണ്ട നിലത്ത്, ആ നൊടിയിലെ ശുഭാപ്തിവിശ്വാസം കാരണം പ്രശാന്തതയുടെ കടല്‍ എന്നു മനുഷ്യന്‍ പേരിട്ട സ്ഥലത്ത് മറ്റൊരു കാല്‍പാടുണ്ട്. വേറെൊരു ലോകത്തു നടന്ന വേറൊരു മനുഷ്യന്റെ കാല്‍പാടാണത്. 36 ലക്ഷം വര്‍ഷത്തില്‍, 460 കോടി വര്‍ഷത്തില്‍, 1500 കോടി വര്‍ഷത്തില്‍, നാം ഒരുപാട് മുന്നോട്ടുവന്നിരിക്കുന്നതായി സാഗന്‍ സ്ഥാപിക്കുന്നു. 

 

ആത്മാവബോധത്തിലേക്ക് വളര്‍ന്ന ഒരു പ്രപഞ്ചത്തിന്റെ പ്രാദേശിക സാക്ഷാത്കാരമാണ് നാം. നമ്മുടെ ഉത്ഭവത്തെക്കുറിച്ചു ചിന്തിക്കാന്‍ നാം തുടങ്ങിയിരിക്കുന്നു. നക്ഷത്രചാരം നക്ഷത്രങ്ങളെക്കുറിച്ചു ചിന്തിക്കുന്നു. കോടാനുകോടി ആറ്റങ്ങളുടെ ചിട്ടയോടുകൂടിയ സംയോജനം ആറ്റങ്ങളുടെ പരിണാമത്തെക്കുറിച്ചു ചിന്തിക്കുന്നു. സുബോധമുണ്ടായ ആ നീണ്ട യാത്രയെക്കുറിച്ചു പഠിക്കുന്നു. മനുഷ്യവര്‍ഗത്തോടും ഭൂമിയോടുമാണ് നമ്മുടെ കൂറ്. ഭൂമിക്കുവേണ്ടി നാം സംസാരിക്കും. നാം അതിജീവിക്കേണ്ടതു നമുക്കുവേണ്ടി മാത്രമല്ല, പുരാതനവും വിശാവവുമായ, നമ്മളുണ്ടായ ഈ പ്രപഞ്ചത്തിനുവേണ്ടിയാണെന്നു വാദിക്കുന്നു സാഗന്‍. 

 

സ്വര്‍ഗത്തിന്റെയും നരകത്തിന്റെയും വാതിലുകള്‍ അടുത്തടുത്തും ഒരുപോലെയുള്ളതുമാണെന്നു പറഞ്ഞതു നിക്കോസ് കസാന്‍ദ്സാക്കിസ് ആണ്. ക്രിസ്തുവിന്റെ അന്ത്യപ്രലോഭനത്തില്‍. 

 

സാഗന്‍ കസാന്‍സ്സാക്കിസിന്റെ വാചകം ഓര്‍മപ്പിക്കാന്‍ കാരണമുണ്ട്: നമ്മുടെ പ്രവൃത്തികള്‍ കാരണം ഭൂമിയില്‍ നമുക്കോ മറ്റു ജീവജാലങ്ങള്‍ക്കോ വസിക്കാന്‍ പറ്റാതെയാകാം. നമ്മുടെ ബുദ്ധിയും സാങ്കേതികവിദ്യയും ഉപയോഗിച്ച് ഭൂമിയിലെ കാലാവസ്ഥയെ മാറ്റാനുള്ള ശക്തി നമുക്കുണ്ട്. ആ ശക്തി നാം ഏതുരീതിയിലാണ് ഉപയോഗിക്കുക എന്നതാണ് ചോദ്യം. പെട്ടെന്നുള്ള സുഖസൗകര്യങ്ങള്‍ക്കുവേണ്ടി ഭൂമിയുടെ ക്ഷേമത്തെക്കുറിച്ച് നാം ചിന്തിക്കാതിരിക്കുമോ എന്ന പ്രശ്നവും ഉയര്‍ന്നുവരുന്നു. അതോ ഇനി വരുന്ന തലമുറകള്‍ക്കുവേണ്ടി നാം ഭൂമിയെ സംരക്ഷിക്കുമോ. ഭൂമി വളരെ ചെറുതും ലോലവുമായ ഒരു ലോകമാണ്. നമുടെ കടമ വളരെ വ്യക്തം: ഭൂമിയുടെ പ്രാധാന്യം മനസ്സിലാക്കി നാം അതിനെ പരിപോഷിപ്പിക്കുക. 

 

English Summary: Book Review - Cosmos book by carl sagan

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com