Activate your premium subscription today
Monday, Mar 24, 2025
2010 കളുടെ തുടക്കത്തിൽ പത്രപ്രവർത്തകനായ ഡാൻ ബ്ലൂം ആണ് ക്ലൈമറ്റ് ഫിക്ഷൻ എന്ന പദം ആദ്യമായി ഉപയോഗിച്ചത്. 2075ൽ അലാസ്കയിലുള്ള കാലാവസ്ഥാ അഭയാർഥികളെ മുൻനിർത്തി എഴുതിയ തന്റെ 'പോളാർ സിറ്റി റെഡ്' എന്ന നോവലിനെ വിശേഷിപ്പിക്കാനാണ് അദ്ദേഹം ഈ പദം ഉപയോഗിച്ചത്.
മനുഷ്യമനസ്സിലെ കൗതുകത്തെ ഉണർത്തുന്ന രചനകളാണ് കുറ്റാന്വേഷണ കൃതികളെന്നും ആദിമ കാലം മുതൽ നിലനിൽക്കുന്ന കുറ്റകൃത്യമെന്ന് മനുഷ്യന്റെ അടിസ്ഥാന വാസനയെ ആവിഷ്കരിക്കുകയാണ് ഈ രചനകൾ
സാഹിത്യ നൊബേൽ പുരസ്കാരം നേടിയ ദക്ഷിണ കൊറിയൻ എഴുത്തുകാരി ഹാൻ കാങ് ലോകസാഹിത്യത്തിൽ തന്റെ സാന്നിധ്യം രേഖപ്പെടുത്തിയത് സ്വന്തം കൃതികളിൽ ഇംഗ്ലിഷിലേക്ക് ആദ്യമായി വിവർത്തനം ചെയ്യപ്പെട്ട ‘ദ് വെജിറ്റേറിയൻ’ എന്ന നോവൽ മാൻ ബുക്കർ രാജ്യാന്തര പുരസ്കാരം 2016ൽ നേടിയതോടെയാണ്. അതിനു മുൻപു കൊറിയൻ ഭാഷയിൽ രണ്ടു നോവലുകളും (Black Dear, Your Cold Hands) ലഘുനോവലുകളുടെ നാലു സമാഹാരങ്ങളും (Love in Yeosu, My Woman’s Fruits, My Name is Sunflower, The Red Flower Story) ഏതാനും ചെറുകഥകളും ലേഖനങ്ങളും ഹാൻ കാങ്ങിന്റേതായി പുറത്തുവന്നിരുന്നു. മുതിർന്ന കൊറിയൻ എഴുത്തുകാരനായ ഹാൻ സിയുങ് വോണിന്റെ മകളായി ജനിച്ച ഹാൻ കാങ് യോൻസീ സർവകലാശാലയിൽനിന്ന് കൊറിയൻ സാഹിത്യത്തിൽ ബിരുദം നേടി. ആദ്യകാല കൃതികളിലൂടെ ദേശീയ പുരസ്കാരങ്ങൾക്ക് അർഹയായി. ഇപ്പോൾ സോൾ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ദി ആർട്സിൽ സർഗാത്മകരചന പഠിപ്പിക്കുന്നു. എഴുത്തിനു പുറമേ ചിത്രകലയിലും സംഗീതത്തിലും താൽപര്യം
തറവാടിന്റെ വളപ്പിലായിരുന്നു ആ പാലമരം. മറ്റെല്ലാ മരങ്ങളെയും കവിഞ്ഞു നിൽക്കുന്ന തന്റേടം. ചുവട്ടിൽനിന്നു നോക്കിയാൽ മുകളിൽ ഇലകളെയും പൂക്കളെയും ഇരുട്ട് പൊതിഞ്ഞുപിടിച്ചിരിക്കുന്നതു കാണാം. അടുത്തുതന്നെ ഒരു സർപ്പക്കാവ്. ധാരാളം പൊന്തകളും പലതരം മരങ്ങളും വള്ളികളും ചേർന്ന് കെട്ടുപിണഞ്ഞ ഇടം. ഇരുട്ടിന്റെ കൊച്ചുകൊച്ചു കൂടാരങ്ങൾ. മൺതിട്ടകളിൽ മാളങ്ങൾ. അവയ്ക്കുള്ളിൽ പാമ്പുകൾ. ഇടയ്ക്ക് പാല പൂക്കും. നാട്ടിലെതന്നെ ഏറ്റവും ഉയരമുള്ള മരമാണ്. അതിൽ പാർക്കുന്ന യക്ഷിയുടെ സാന്നിധ്യം അങ്ങനെയാണ് പുറത്തറിയുക. ഒരു നൂറു ചുവടിനപ്പുറമാണ് ശാസ്താവിന്റെ അമ്പലം. അവിടെയുമുണ്ട് ഒരു പാല. അതിലുമുണ്ട് ഒരു യക്ഷി. രാത്രിയിൽ ഇരുപാലകളിലെയും യക്ഷികൾ കണ്ടുമുട്ടും. ഇരുവരും അത്ര അടുത്ത കൂട്ടുകാരായിരുന്നു. ഇടയ്ക്ക് കുമാരനല്ലൂരിൽനിന്ന് ഒരു യക്ഷി അക്കരെനട്ടാശ്ശേരിയിലുള്ള ഇടത്തിൽ കൊട്ടാരത്തിലും തൊട്ടടുത്തു സൂര്യകാലടിവക കണ്ണാട്ടുപറമ്പിലും ഉള്ള
2. സോള്‍ജിയർ ജൂണ്‍ ജോര്‍ദാന്റെ ഓര്‍മക്കുറിപ്പുകളായ സോൾജിയർ ഒളിമങ്ങാത്ത ഓര്‍മകളുടെ സമാഹാരമാണ്. സോള്‍ജ്യര്‍ പ്രസിദ്ധീകരിച്ച് രണ്ടുവര്‍ഷത്തിനുശേഷം അര്‍ബുദത്തെത്തുടര്‍ന്ന് ജൂണ്‍ വിടവാങ്ങുകയും ചെയ്തു. എന്നാല്‍ കവി. ഉപന്യാസരചയിതാവ്, പത്രപ്രവര്‍ത്തക, നാടകകൃത്ത് എന്നീ നിലകളിലെല്ലാം വലിയ സംഭാവനകള്‍
Results 1-5
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.