നാരാണപ്പൻ കണ്ടു: വെളുത്ത പുടവയുടുത്ത യക്ഷി ഊഞ്ഞാലിലിരുന്ന് ആടുന്നു! പിന്നിൽ വള കിലുങ്ങുന്നു, ഒരു പെൺചിരി കേൾക്കുന്നു...
Mail This Article
തറവാടിന്റെ വളപ്പിലായിരുന്നു ആ പാലമരം. മറ്റെല്ലാ മരങ്ങളെയും കവിഞ്ഞു നിൽക്കുന്ന തന്റേടം. ചുവട്ടിൽനിന്നു നോക്കിയാൽ മുകളിൽ ഇലകളെയും പൂക്കളെയും ഇരുട്ട് പൊതിഞ്ഞുപിടിച്ചിരിക്കുന്നതു കാണാം. അടുത്തുതന്നെ ഒരു സർപ്പക്കാവ്. ധാരാളം പൊന്തകളും പലതരം മരങ്ങളും വള്ളികളും ചേർന്ന് കെട്ടുപിണഞ്ഞ ഇടം. ഇരുട്ടിന്റെ കൊച്ചുകൊച്ചു കൂടാരങ്ങൾ. മൺതിട്ടകളിൽ മാളങ്ങൾ. അവയ്ക്കുള്ളിൽ പാമ്പുകൾ. ഇടയ്ക്ക് പാല പൂക്കും. നാട്ടിലെതന്നെ ഏറ്റവും ഉയരമുള്ള മരമാണ്. അതിൽ പാർക്കുന്ന യക്ഷിയുടെ സാന്നിധ്യം അങ്ങനെയാണ് പുറത്തറിയുക. ഒരു നൂറു ചുവടിനപ്പുറമാണ് ശാസ്താവിന്റെ അമ്പലം. അവിടെയുമുണ്ട് ഒരു പാല. അതിലുമുണ്ട് ഒരു യക്ഷി. രാത്രിയിൽ ഇരുപാലകളിലെയും യക്ഷികൾ കണ്ടുമുട്ടും. ഇരുവരും അത്ര അടുത്ത കൂട്ടുകാരായിരുന്നു. ഇടയ്ക്ക് കുമാരനല്ലൂരിൽനിന്ന് ഒരു യക്ഷി അക്കരെനട്ടാശ്ശേരിയിലുള്ള ഇടത്തിൽ കൊട്ടാരത്തിലും തൊട്ടടുത്തു സൂര്യകാലടിവക കണ്ണാട്ടുപറമ്പിലും ഉള്ള