കഥാകൃത്തും നോവലിസ്റ്റുമായ എൻ.എസ്. മാധവൻ എഴുതിയ ഒരു മലയാളം ചെറുകഥയാണ് ഹിഗ്വിറ്റ. തെക്കന്‍ ദില്ലി ഇടവകയിലെ വികാരിയായ ഗീവറുഗീസ് അച്ചനാണ് കഥയിലെ കേന്ദ്രകഥാപാത്രം.
പ്രസിദ്ധനായ കൊളംബിയൻ ഫുട്ബോൾ ടീം ഗോൾകീപ്പർ, റെനെ ഹിഗ്വിറ്റയുടെപേരാണ് കഥയ്ക്ക് നല്‍കിരിക്കുന്നത്.
ഹിഗ്വിറ്റ എന്ന പേരിൽ തന്നെ, ഈ കഥ ഉൾപ്പെടുത്തിയിട്ടുള്ള മാധവന്റെ കഥാസമാഹാരത്തിന് 1995-ൽ ചെറുകഥാസാഹിത്യത്തിനുള്ള കേരള സാഹിത്യ അക്കാദമി പുരസ്കാരവും 2009-ലെ മുട്ടത്തുവർക്കി പുരസ്കാരവും ലഭിച്ചു.