Activate your premium subscription today
ചുരുക്കപ്പട്ടികയിലെ ആറു പുസ്തകങ്ങളില്‍ നിന്നാണ് സാമന്ത തിരഞ്ഞടുക്കപ്പെട്ടത്. 2019നുശേഷം ബുക്കർ പ്രൈസ് നേടുന്ന ആദ്യ വനിതയാണ് സാമന്ത. ആദ്യ നോവലായ ദി വൈൽഡർനെസിനായി 2009-ൽ ബുക്കർ പ്രൈസ് നീണ്ട പട്ടികയിലും സാമന്ത ഉൾപ്പെട്ടിരുന്നു.
സാഹിത്യലോകത്തെ പ്രതിഭയുടെയും പുതുമയുടെയും പ്രകടമാക്കുന്ന ബുക്കർ പ്രൈസിന്റെ 2024ലെ ഷോർട്ട്ലിസ്റ്റ്, പുരസ്കാരത്തിന്റെ 55 വർഷത്തെ ചരിത്രത്തിലെ നാഴികക്കല്ലായി. ജൂലൈ 30ന് പുറത്തുവിട്ട ലോങ് ലിസ്റ്റിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട ആറ് പുസ്തകങ്ങളാണ് ഷോർട്ട്ലിസ്റ്റിൽ ഉൾപ്പെട്ടിരിക്കുന്നത്.
മനോരമ ഓൺലൈനിൽ പോയവാരം പ്രസിദ്ധീകരിച്ച ശ്രദ്ധേയവും വായിക്കപ്പെട്ടതുമായ പത്തു സ്റ്റോറികൾ, ഒപ്പം പോയവാരത്തിലെ മികച്ച വിഡിയോയും പോഡ്കാസ്റ്റും.
2024ലെ രാജ്യാന്തര ബുക്കർ പുരസ്കാരം ജെന്നി ഏർപെൻബെക്കിന് ‘കെയ്റോസ്’. ഷോർട്ട് ലിസ്റ്റിലെ 6 പുസ്തകങ്ങളില്‍ നിന്നാണ് ജർമൻ ചരിത്ര പശ്ചാത്താലത്തിൽ പ്രണയകഥ പറഞ്ഞ ‘കെയ്റോസ്’ തിരഞ്ഞടുക്കപ്പെട്ടത്. സമ്മാനത്തുകയായ 50,000 പൗണ്ട് രചയിതാവായ ജെന്നി ഏർപെൻബെക്കിനും വിവർത്തകനായ മിഖായേൽ ഹോഫ്മാനും തുല്യമായി നൽകപ്പെടും.
ലണ്ടൻ∙ ജർമൻ എഴുത്തുകാരി ജെന്നി ഏർപെൻബെക്കിന് രാജ്യാന്തര ബുക്കർ പുരസ്കാരം. ‘കെയ്റോസ്’ എന്ന നോവലിനാണ് പുരസ്കാരം. ബുക്കർ സമ്മാനം നേടുന്ന ആദ്യ ജർമൻ എഴുത്തുകാരിയാണ്. ജെന്നി ഏർപെൻബെക്കിനും കൃതി ഇംഗ്ലിഷിലേക്ക് പരിഭാഷപ്പെടുത്തിയ മിഖായേൽ ഹോഫ്മാനും 50,000 പൗണ്ട് സമ്മാനമായി ലഭിക്കും. ഇംഗ്ലിഷ് ഭാഷയിലേക്ക്
2024ലെ ഇന്റർനാഷനൽ ബുക്കർ പ്രൈസിന്റെ ഷോർട്ട് ലിസ്റ്റ് പുറത്തിറക്കി ബുക്കർ പ്രൈസ് ഫൗണ്ടേഷൻ. സ്പാനിഷ്, ജർമ്മൻ, സ്വീഡിഷ്, കൊറിയൻ, ഡച്ച് എന്നീ അഞ്ച് വ്യത്യസ്ത ഭാഷകളിൽ നിന്ന് വിവർത്തനം ചെയ്ത നോവലുകളാണ് ഷോർട്ട് ലിസ്റ്റിലുള്ളത്. ലോങ് ലിസ്റ്റിലെ 13 പുസ്തകങ്ങളില്‍ നിന്നാണ് 6 എണ്ണം തിരഞ്ഞടുക്കപ്പെട്ടത്.
2024ലെ ഇന്റർനാഷണൽ ബുക്കർ പ്രൈസിന്റെ ലോങ് ലിസ്റ്റ് പുറത്തിറക്കി ബുക്കർ പ്രൈസ് ഫൗണ്ടേഷൻ. ഇംഗ്ലീഷിലേക്ക് വിവർത്തനം ചെയ്ത് കഴിഞ്ഞ വർഷം മേയ് 1 നും 2024 ഏപ്രിൽ 30 നും ഇടയിൽ യുകെയിലും അയർലണ്ടിലും പ്രസിദ്ധീകരിച്ച ലോകമെമ്പാടുമുള്ള നോവലുകളെയും ചെറുകഥാ ശേഖരങ്ങളെയുമാണ് പുരസ്കാരത്തിന് പരിഗണിക്കുന്നത്. ഈ വർഷത്തെ
അഭയാർഥികളുടെ പലായനം ലോക മനഃസാക്ഷിക്കു മുന്നിൽ ചോദ്യചിഹ്നമാകവെ, രഹസ്യപ്പൊലീസിന്റെ സന്ദേശവുമായെത്തുന്ന നോവലിനു തന്നെ ബുക്കർ സമ്മാനം. പസസ്തീൻ, യുക്രെയ്ൻ, സിറിയ... യുദ്ധവൂം ആഭ്യന്തര സംഘർഷങ്ങളും സാധാരണ ജീവിതത്തെ അസ്ഥിരപ്പെടുത്തുകയും ആശ്രയമറ്റ മുഖങ്ങൾ കൂടുവരികയും ചെയ്യുന്നതിനിടെയാണ് ഇത്തവണത്തെ ബുക്കർ
ഐറിഷ് എഴുത്തുകാരൻ പോൾ ലിഞ്ചിന്റെ ‘പ്രോഫറ്റ് സോങ്’ ’എന്ന നോവലിന് 2023 ലെ ബുക്കർ പുരസ്കാരം. ഡിസ്റ്റോപ്പിയൻ അയർലൻഡിനെ പശ്ചാത്തലമാക്കിയുള്ള ത്രില്ലറായ 'പ്രോഫറ്റ് സോങ്' സംസാരസ്വാതന്ത്ര്യവും പൗരസ്വാതന്ത്ര്യവുമില്ലാത്ത ഒരു ഏകാധിപത്യ സമൂഹത്തിൽ അതിജീവനത്തിനായി പോരാടുന്ന ഒരു കുടുംബത്തിന്റെ കഥയാണ് പറയുന്നത്.
ദിവസം മൂന്നും നാലും മണിക്കൂറുകൾ നീളുന്ന പരിശീലനം. കോർട്ടിന്റെ ഒരറ്റത്ത് അച്ഛൻ നിൽക്കുന്നു. മറുവശത്ത് ഗോപിയും. മകൾ സെർവ് ചെയ്യാൻ കാത്തുനിൽക്കുകയാണ് അച്ഛൻ. അദ്ദേഹം അധികമൊന്നും സംസാരിക്കാറില്ല. കയ്യിൽ റാക്കറ്റും പിടിച്ചുനിൽക്കുന്ന ഗോപി അനിശ്ചിതത്വത്തിലാണ്. സർവ് ചെയ്യണോ വേണ്ടയോ എന്ന തീരുമാനമെടുക്കാതെ കുഴങ്ങുന്ന പെൺകുട്ടി. വിദേശത്ത് കുടിയേറിയ ഇന്ത്യൻ കുടുംബത്തിന്റെ കഥയിലൂടെ ഒറ്റപ്പെടലും വിഷാദവും ലോകവുമായി പൊരുത്തപ്പെടാൻ പെൺകുട്ടി നടത്തുന്ന ശ്രമവുമാണ് ചേതന മറൂ പറയുന്നത്.
Results 1-10 of 20