Activate your premium subscription today
പതിനേഴ് വർഷം മുമ്പ് അവതരിപ്പിക്കപ്പെട്ട ‘കഥയാട്ടം’ എന്നും അതേ ആകാംക്ഷയോടെ പ്രേക്ഷകർ ഏറ്റെടുത്തു എന്നതാണ് സംവിധായകനെന്ന നിലയിൽ തന്നെ ആവേശപ്പെടുത്തുന്നതെന്ന് ടി.കെ. രാജീവ് കുമാർ. അന്നത്തെ അവതരണരീതിയും ആശയാവിഷ്കാരവും സാങ്കേതിക മേഖലയിലെ അനുഭവ പരിഞ്ജാനവുമാണ് കഥയാട്ടത്തെ കാലാതീതമാക്കുന്നതെന്നും അദ്ദേഹം
മലയാളത്തിന്റെ മഹാനടനായ മോഹന്‍ലാല്‍ ഈ വിധത്തില്‍ കടഞ്ഞെടുത്ത പത്ത് കഥാപാത്രങ്ങളുടെ അവതരണമാണ് നാമിവിടെ കാണുന്നത്; അതും സവിശേഷമായ കഥാസന്ദര്‍ഭത്തില്‍.
ഇത്രയും കാലം കൂടെ നടന്ന മനുഷ്യൻതന്നെയാണോ ഇതെന്നു തോന്നിപ്പോകും. ചിരിച്ചും തോളിൽ തട്ടിയും കൂടെ നിൽക്കാറുള്ള കലാമണ്ഡലം ഗോപിയാശാൻ േവഷം കെട്ടിയ ശേഷം നോക്കുമ്പോൾ മനസിലെവിടെയോ ഒരു വിറ വരാറുണ്ട്. അതേ അവസ്ഥയാണു ലാലിനെ ആ സമയത്തു കാണുമ്പോഴും തോന്നിയിട്ടുള്ളത്.
മോഹൻലാൽ എന്ന നടൻ ഏതു വേഷം അവസാനിക്കുമ്പോഴും അവസാനം ആ വേഷം അഴിച്ചുവച്ചു തിരിച്ചു മോഹൻലാലാകും. അതു വേദിക്കോ സ്ക്രീനിനോ പുറകിലാണ് സംഭവിക്കുന്നത്. ഇവിടെയാകട്ടെ അവസാനം ഞാൻ വേദിയിൽവച്ചാണു വേഷമഴിച്ചു മോഹൻലാലായി തിരിച്ചു വരുന്നത്. ലോകത്തെ ഒരു നടനും ഇത്തരമൊരു മുഹൂർത്തം ഉണ്ടായിക്കാണില്ല.
തലേദിവസം വലിയ പാർട്ടികളോ ആഘോഷങ്ങളോ ഇല്ല. കഥയാട്ടം നടക്കുന്ന ദിവസം രാവിലെ എഴുന്നേൽക്കും. അന്നു സന്ദർശകരെ കാണാറില്ല. വളരെ അടുപ്പമുള്ളവരെ ചിലപ്പോൾ കണ്ടാലായി. 11 മണിയോടെ വീണ്ടും സ്റ്റേജിൽ പോയി നോക്കും. അവിടെ സ്വയം റിഹേഴ്സൽ ചെയ്യും. മിക്ക സമയത്തും ഇയർ ഫോൺ ചെവിയിൽ കാണും. സംവിധായകൻ രാജീവ് കുമാറുമായി മാത്രമേ അധികം സംസാരിക്കാറുള്ളൂ. പിന്നെ സംസാരിക്കുന്നതു ആന്റണി പെരുമ്പാവൂരുമായാണ്.
അതൊരു മാജിക്കായിരുന്നു. ഓരോ നിമിഷവും അദ്ഭുതം സംഭവിച്ചുകൊണ്ടിരിക്കുകയായിരുന്നു. ശബ്ദവും ദൃശ്യവും ഓടിക്കൊണ്ടേയിരിക്കും. പത്തോ മുപ്പതോ സെക്കന്റിനിടയിൽ വേഷം മാറി വരണം. മേക്കപ്പ്മാനും കോസ്റ്റ്യൂമറും അതിനിടയിൽ അതു ചെയ്തിരിക്കും. ചില വേഷത്തിനു താടി ഒട്ടിക്കണം, ചിലതിനു പൂർണമായും വേഷം മാറണം. തിരിച്ചുവരുമ്പോഴുള്ള ഡയലോഗ് കൃത്യമായി ഓർക്കണം.
‘സൂതരേ, മാഗധരേ, അതുകൊണ്ട് കുരുവംശത്തിന്റെ ഗാഥകൾ നമുക്കിനിയും പാടാം. കുരുവിനെയും കുരുപുത്രൻ പ്രതീപനെയും വാഴ്ത്താം’ എന്ന് രണ്ടാമൂഴത്തിന്റെ പ്രാരംഭം. ‘കൃഷ്ണദ്വൈപായനനെ നമുക്ക് വീണ്ടും വാഴ്ത്താം’ എന്ന് ‘രണ്ടാമൂഴ’ത്തിന്റെ ഫലശ്രുതിയിലെ അവസാനവാക്യം . അതുകൊണ്ട് വായനക്കാരേ, നമുക്കിനിയും എംടിയെ വാഴ്ത്താം.
മാറ്റിനിർത്തപ്പെട്ടവനാണ് ഭീമൻ. പതിനായിരം മദയാനകളുടെ കരുത്തുപേറിയ ഭീമൻ. യുദ്ധം ജയിക്കുകയും രാജ്യം നേടുകയും ചെയ്ത പോരാളി. എന്നിട്ടും മന്ദാ എന്ന വിളിക്കുമുന്നിൽ തല കുനിഞ്ഞുപോയവൻ. വലിയ ശരീരവും വലിയ വായും വിശപ്പൊടുങ്ങാത്ത വയറുമുള്ളവൻ. ചങ്ങലയഴിഞ്ഞ കാറ്റുപോലെ കാടുലച്ചു കടന്നുവന്ന കാട്ടാളന്റെ ചോദനകളുള്ളവൻ.
മയ്യഴിപ്പുഴയുടെ തീരത്ത് അരങ്ങേറിയ മഹാനാടകത്തിലെ ദുരന്തനായകനാണ് ദാസന്. ത്യാഗം മാത്രം ഭക്ഷിക്കുകയും ആദര്‍ശം മുറുകെപ്പിടിക്കുന്നതുകൊണ്ട് അവഗണനയുടെ ആഴങ്ങളിലേക്ക് അടിക്കടി വീണുപോവുകയും ചെയ്യുന്ന കഥാപാത്രം. സ്വന്തം വിജയത്തിലേക്കും സ്വകാര്യാഹ്ലാദങ്ങളിലേക്കും പ്രവേശിക്കാവുന്ന അനേകം വഴികള്‍ മുന്നില്‍
കഥാപാത്രം എഴുത്തുകാരനെയും കഥയുടെ കാലത്തെയും ഇടത്തെയും തേടിയെത്തിയാൽ എങ്ങനെയുണ്ടാകും. മയ്യഴിപ്പുഴയുടെ തീരങ്ങളിലെ ദാസൻ അയാളെ സൃഷ്ടിച്ച എം. മുകുന്ദനെയും മയ്യഴിയെയും വീണ്ടും കാണാനെത്തിയാൽ? ആ മുഖാമുഖം കോഴിക്കോടു കഥയാട്ടം അരങ്ങേറിയപ്പോഴായിരുന്നു. അവിടെ എം. മുകുന്ദൻ മോഹൻലാലിലൂടെ ദാസനെ വീണ്ടും കണ്ടു,
Results 1-10 of 31