Activate your premium subscription today
അടുത്ത കാലത്ത് കോൺഗ്രസുകാർക്ക് നിനച്ചിരിക്കാതെ ഒരു ആയുധം കിട്ടിയത് ജ്ഞാനപീഠം കയറിയ കേരളത്തിന്റെ അഭിമാനം എം.ടി. വാസുദേവൻ നായരിൽനിന്നുമായിരുന്നു. കോഴിക്കോട്ട് നടന്ന കേരള ലിറ്ററേച്ചർ ഫെസ്റ്റിവലിൽ മുഖ്യമന്ത്രി പിണറായി വിജയനെ വേദിയിലിരുത്തി എംടി പറഞ്ഞ വാക്കുകളുടെ ശക്തി ഏകാധിപത്യ പ്രവണതയെ ചൊല്ലിയും അത്തരം അധികാര കേന്ദ്രങ്ങൾക്കു നേരെ വിരൽ ചൂണ്ടിയുമായിരുന്നു. നിനച്ചിരിക്കാതെ ലഭിച്ച ആ വജ്രായുധം എടുത്ത് പ്രയോഗിക്കാൻ കോൺഗ്രസിനു കഴിയേണ്ടതുമായിരുന്നു. ആദ്യ കുറച്ച് ദിവസങ്ങൾ കോൺഗ്രസുകാർ അത് പാടി നടന്നെങ്കിലും പിന്നീടുള്ള ദിവസങ്ങളിൽ എംടിയുടെ പ്രസംഗത്തിലെ വരികൾ പോലും മറന്നുപോയി. ടി.പത്മനാഭൻ, എം.മുകുന്ദൻ തുടങ്ങിയവർ നടത്തിയ ചില പ്രയോഗങ്ങൾ ശ്രദ്ധിക്കപ്പെട്ടെങ്കിലും കോൺഗ്രസുകാർക്ക് അതിന്റെ അർഥവും വ്യാപ്തിയും അത്രയ്ക്കങ്ങ് പിടികിട്ടിയില്ലെന്നു തോന്നുന്നു. കഴിഞ്ഞ ദിവസം കൊല്ലത്ത് കോൺഗ്രസ് നേതാവ് പി.സി. വിഷ്ണുനാഥ് എംഎൽഎ നടത്തിയ പ്രസംഗം ശ്രദ്ധിക്കുക. കലയും സർഗാത്മകതയും ആയിട്ടുള്ള കൊടുക്കൽ വാങ്ങലുകളിൽനിന്ന് പിറകോട്ടു പോയതിനെ കുറിച്ച് വിമർശന ബുദ്ധിയോടെ കോൺഗ്രസ് ആത്മവിമർശനം നടത്തണമെന്നായിരുന്നു പ്രസംഗത്തിലെ വാക്കുകൾ. കേരളം മുഴുവൻ കോൺഗ്രസിനു വേണ്ടി തിരഞ്ഞെടുപ്പ് പ്രചാരണം നടത്തിയിരുന്ന നടൻ പ്രേംനസീറിന് ഉചിതമായ സ്മാരകം ഒരുക്കാൻ പോലും കോൺഗ്രസിനായില്ലെന്നതും ഒട്ടേറെ ഉദാഹരണങ്ങളിൽ ഒന്നായി വിഷ്ണുനാഥ് ചൂണ്ടിക്കാട്ടി.
വാഷിങ്ടൻ∙ പുതുതലമുറക്കിടയിൽ സാഹിത്യോത്സവ സംസ്കാരം ഉയർന്നുവന്നിട്ടുണ്ടെന്നും ഇത്തരം സാഹിത്യോത്സവങ്ങൾ പ്രതിരോധത്തിനും ബഹുസ്വരതയ്ക്കും വേണ്ടി ഉപയോഗിക്കപ്പെടുന്നുണ്ടെന്നും അത് നല്ലതാണെന്നും ലിറ്റററി അസോസിയേഷൻ ഓഫ് നോർത്ത് അമേരിക്ക (ലാന)യുടെ 2024-25 വർഷത്തെ പ്രവർത്തനോദ്ഘാടനം നിർവഹിച്ചുകൊണ്ട്
തൃശൂർ ∙ നാടിന്റെ മനോഹാരിതയെപ്പറ്റി കവിതകൾ എഴുതിക്കൂടേ എന്ന് എന്നോടു ചോദിക്കുന്നവരോട് നെരൂദയുടെ വരികളാണ് എനിക്ക് ചൊല്ലാനുള്ളത്– ‘വരൂ, ഈ തെരുവുകളിലെ രക്തം കാണൂ’– മണിപ്പൂരി കവി റോബിൻ ങാങ്ഗോമിന്റെ വാക്കുകൾ നൊമ്പരത്തോടെയാണു സാർവദേശീയ സാഹിത്യോത്സവത്തിന്റെ സദസ്സ് ഏറ്റുവാങ്ങിയത്. ‘‘അരാജകത്വവും അഴിമതിയും
എഴുത്തുകാരുടെ അഭിപ്രായങ്ങൾക്കു കേരളത്തിൽ ലഭിക്കുന്ന ശ്രദ്ധപോലെയൊന്ന് മറ്റ് ഇന്ത്യൻ സമൂഹങ്ങളിൽ സാധാരണമല്ല; കർണാടകയിലും ബംഗാളിലുമൊഴികെ. ചരിത്രപരമായി വായനക്കാരുടെ സമൂഹമാണ് നാം എന്നതായിരിക്കാം ഒരു കാരണം; അച്ചടിവിദ്യ കൊണ്ടുവന്ന വെള്ളക്കാർക്കു നന്ദി. എല്ലാ വായനക്കാരും സാഹിത്യവായനക്കാരല്ല. പക്ഷേ, മാധ്യമ സാന്നിധ്യത്തിലൂടെയും മറ്റു വേദികളിലൂടെയും എഴുത്തുകാർ പൊതുസമൂഹത്തിനു മുന്നിലുണ്ട്. എഴുത്തുകാരുടെ അഭിപ്രായങ്ങൾക്കു കിട്ടുന്ന ശ്രദ്ധയുടെ മറ്റൊരു കാരണം സാഹിത്യം എന്ന കലയുടെ വിശ്വാസ്യതയായിരിക്കാം. പ്രശസ്തങ്ങളായ കൃതികളിലെ കഥാപാത്രങ്ങൾ വായനക്കാരുടെ ഹൃദയങ്ങളിൽ ജീവൻ കൈക്കൊള്ളുന്നു. ബഷീറിന്റെ പാത്തുമ്മയും ഉറൂബിന്റെ ഉമ്മാച്ചുവും വിജയന്റെ രവിയും എംടിയുടെ ഭീമനും ബെന്യാമിന്റെ നജീബുമെല്ലാം അങ്ങനെയുള്ളവരാണ്. ഇതിനെല്ലാമുപരി, ചരിത്രപരമായി കേരളത്തിലെ എഴുത്തുകാർ പൊതുവിൽ പുരോഗമനപരമായ രാഷ്ട്രീയ – സാമൂഹിക നിലപാടുകളുള്ളവരായിരുന്നു.
കോഴിക്കോട് ∙ ‘അധികാരത്തിലിരിക്കുന്നവർ സിംഹാസനത്തിന്റെ രുചി അറിഞ്ഞവരാണ്. അവർ അവിടെനിന്ന് എഴുന്നേൽക്കില്ല. സിംഹാസനത്തിൽ ഇരിക്കുന്നവരോടു പറയാനുള്ളത് സിംഹാസനം ഒഴിയൂ എന്നാണ്. ജനങ്ങൾ വരുന്നുണ്ട്’– കേരള ലിറ്ററേച്ചർ ഫെസ്റ്റിവൽ വേദിയിൽ എം.മുകുന്ദൻ പറഞ്ഞു. എം.ടി.വാസുദേവൻ നായർ അധികാരരാഷ്ട്രീയത്തിനെതിരെ നടത്തിയ കടുത്ത വിമർശനത്തിന്റെ അലകൾ അടങ്ങും മുൻപാണു മുകുന്ദന്റെ പരാമർശം.
തിരുവനന്തപുരം∙ എം.ടി.വാസുദേവൻ നായർ കഴിഞ്ഞ ദിവസം നടത്തിയ പരാമർശത്തിൽ വ്യത്യസ്ത നിലപാടുമായി സ്പീക്കര് എ.എൻ.ഷംസീർ. എംടി പറഞ്ഞത് മുഖ്യമന്ത്രിയെക്കുറിച്ചാണെന്നതും കേന്ദ്രസർക്കാരിനെക്കുറിച്ചാണെന്നതും വ്യാഖ്യാനം മാത്രമാണ്. ആരെക്കുറിച്ചാണു പറഞ്ഞതെന്ന് അദ്ദേഹം തന്നെ വ്യക്തമാക്കണമെന്നും സ്പീക്കർ പറഞ്ഞു.
കോഴിക്കോട്∙ കേരള ലിറ്ററേച്ചർ ഫെസ്റ്റ് വേദിയിൽ എം.ടി.വാസുദേവൻ നായർ ഉന്നയിച്ച വിമർശനങ്ങൾ കേരളത്തെ തന്നെ ഉദ്ദേശിച്ചാണെന്നും മുഖ്യമന്ത്രി പിണറായി വിജയനെയാണ് അദ്ദേഹം പരാമർശിച്ചതെന്നും കെ.മുരളീധരൻ എംപി.
കോഴിക്കോട് ∙ മുഖ്യമന്ത്രി പിണറായി വിജയൻ വേദിയിലിരിക്കെ, നേതൃപൂജയ്ക്കെതിരെ നടത്തിയ വിമർശനത്തിൽ എം.ടി.വാസുദേവൻ നായരുടെ വിശദീകരണം. സാഹിത്യകാരൻ എൻ.ഇ.സുധീർ ഫെയ്സ്ബുക് പോസ്റ്റിലാണ് എംടിയുടെ വിശദീകരണം പുറത്തുവിട്ടത്. ‘‘ഞാൻ വിമർശിക്കുകയായിരുന്നില്ല, ആർക്കെങ്കിലും ആത്മവിമർശനത്തിനു വഴിയൊരുക്കിയാൽ അത്രയും
കോഴിക്കോട്ട് കേരള ലിറ്ററേച്ചർ ഫെസ്റ്റിവൽ വേദിയിൽ ഇന്നലെ എം.ടി.വാസുദേവൻ നായർ നടത്തിയ പ്രസംഗത്തിന്റെ പൂർണരൂപം ചരിത്രപരമായ ഒരാവശ്യത്തെക്കുറിച്ച് ഇവിടെ പറയാൻ ആഗ്രഹിക്കുന്നു. രാഷ്ട്രീയത്തിലെ മൂല്യച്യുതിയെപ്പറ്റി കേൾക്കാൻ തുടങ്ങിയിട്ടു വളരെക്കാലമായി. എന്തുകൊണ്ട് എന്ന സംവാദങ്ങൾക്കു പലപ്പോഴും അർഹിക്കുന്ന
കോഴിക്കോട് ∙ കേരള ലിറ്ററേച്ചർ ഫെസ്റ്റിവലിൽ മുഖ്യമന്ത്രി പിണറായി വിജയനെ വേദിയിലിരുത്തി സാഹിത്യകാരൻ എം.ടി.വാസുദേവൻ നായർ നടത്തിയ രാഷ്ട്രീയ വിമർശനത്തിൽ പ്രതികരണവുമായി നടൻ ജോയ് മാത്യു. എംടി എന്ന
Results 1-10 of 14